Friday, June 21, 2019 Last Updated 1 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 14 Feb 2019 01.33 PM

പ്രണയത്തിന്റെ നൂറുദിനങ്ങള്‍

''ബിഗ്ബോസ് റിയാലിറ്റിഷോയില്‍ പിറന്ന മനോഹരമായ പ്രണയകഥയെക്കുറിച്ച് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ''
uploads/news/2019/02/287962/pelisri140219e.jpg

നൂറു ദിനങ്ങള്‍ കൊണ്ടെഴുതിയ മനോഹര പ്രണയ കാവ്യം, പേളിഷ്. വൈബ്രന്റായ പേളി മാണിയും ശാന്തനായ, സുമുഖനായ നായകസങ്കല്‍പ്പങ്ങളെല്ലാം ഒത്തിണങ്ങിയ ശ്രീനിഷ് അരവിന്ദും ഒരുമിക്കുമ്പോള്‍ അതൊരു മനോഹര പ്രണയ കാവ്യമാകുമെന്നതില്‍ സംശയമില്ല.

കൊച്ചു കൊച്ചു കുസൃതികളും ഇണക്കങ്ങളും പിണക്കങ്ങളും പരിഭവങ്ങളുമൊക്കെയായി മുന്നോട്ട് പോകുന്ന പ്രണയത്തിന് ശക്തി പകര്‍ന്നുകൊണ്ട് വിവാഹ നിശ്ചയവും കഴിഞ്ഞു.

ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും ഒരു സെലിബ്രിറ്റി കപ്പിളിന്റെ പേരില്‍ ഒരു ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാകുന്നത്. വാലന്റൈന്‍സ് ദിനത്തില്‍ പ്രണയ സങ്കല്‍പ്പങ്ങളും പുതിയ ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും പങ്കുവയ്ക്കുകയാണ് പേളിയും ശ്രീനിഷും.

ശ്രീനിഷ് വരുന്നതും കാത്തിരിക്കുകയാണ് പേളി. ബോറടിച്ചുതുടങ്ങിയപ്പോള്‍ ഫോണില്‍ പേളിഷ് ആര്‍മിയുടെ ഫേസ്ബുക്ക് പേജിലേക്കായി പേളിയുടെ ശ്രദ്ധ. ശ്രീനിഷ് കൂടിയെത്തിയതോടെ തങ്ങളുടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനായിരുന്നു തിടുക്കം.

പേളി: ഫാന്‍സിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതിതിന് മുമ്പ് ഒരു കാര്യം, ശ്രീനി ഇത്തവണ നമ്മുടെ ഫസ്റ്റ് വലന്റൈന്‍സ് ഡേയല്ലേ? നല്ലൊരു സര്‍പ്രൈസ് ഗിഫ്റ്റ് ഞാന്‍ പ്രതീക്ഷിക്കുന്നുണ്ടേ.

ശ്രീനിഷ്: ഞാനിപ്പോള്‍ കൊച്ചിയിലേക്ക് വന്നതുതന്നെയൊരു സര്‍പ്രൈസല്ലേ? നമ്മുടെ ഉത്തരങ്ങള്‍ക്കായി പലരും കാത്തിരിക്കുകയല്ലേ? അവരല്ലേ നമ്മളെ ഇത്ര പോപ്പുലറാക്കിയത്. സോ, കമന്റ് നോക്കിയാലോ?

പേളി, ശ്രീനിഷ്, പരസ്പരം കൈമാറിയ ഗിഫ്റ്റുകളില്‍ ഏറ്റവും പ്രിയപ്പെട്ടത്?


പേളി: ആഭരണങ്ങളും കൊച്ചു കൊച്ചു സമ്മാനങ്ങളുമൊക്കെ തരുമെങ്കിലും ശ്രീനിയുടെ സര്‍പ്രൈസ് വിസിറ്റാണ് ഞാനേറെ ആഗ്രഹിക്കുന്നത്. ഒന്ന് കാണണമെന്ന് തോന്നുമ്പോഴേക്കും ശ്രീനി കൊച്ചിയിലെത്തിയിരിക്കും. ശ്രീനിഷ്: അവസാനമായി പേളി ഡ്രസ് ആണ് സമ്മാനമായി തന്നത്. ചെറിയ ചെറിയ ഗിഫ്റ്റുകള്‍ ഇടയ്ക്കൊക്കെ തരാറുണ്ട്. എല്ലാം പ്രിയപ്പെട്ടതുതന്നെ.
uploads/news/2019/02/287962/pelisri140219.jpg

നിങ്ങളുടെ റിലേഷനിലെ ഏറ്റവും ഹാപ്പി മൊമന്റ് ?


ശ്രീനിഷ്: തീര്‍ച്ചയായും അത് ഞങ്ങളുടെ എന്‍ഗേജ്‌മെന്റായിരുന്നു.

പേളിഷ് ആര്‍മിയെക്കുറിച്ച്്?


ശ്രീനിഷ്: ഞങ്ങള്‍ ബിഗ്ബോസില്‍ പങ്കെടുക്കുന്ന സമയത്താണ് പേളിഷ് ആര്‍മി എന്നൊരു ഫാന്‍സ് ഗ്രൂപ്പ് ഉണ്ടാകുന്നത്. പുറത്ത് നടക്കുന്നതെന്താണെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നല്ലോ? പേളിഷ് എന്നൊരു പേരുണ്ടായത് പോലും ഞങ്ങളറിഞ്ഞത് പുറത്തെത്തിയപ്പോഴാണ്. ആളുകള്‍ക്ക് ഞങ്ങളെ ഒരുപാടിഷ്ടമായിരുന്നെന്ന് പുറത്തെത്തിയ ശേഷമാണ് മനസിലായത്.

ബിഗ്ബോസിലായിരുന്നപ്പോള്‍ ഉണ്ടായ ചെറിയ വഴക്കുകള്‍ പോലും ഫാന്‍സിനെ വേദനിപ്പിച്ചെന്നും അവര്‍ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചു എന്നൊക്കെ കേട്ടപ്പോള്‍ സത്യത്തില്‍ അതൊന്നും വിശ്വസിക്കാന്‍ കഴിഞ്ഞില്ല. 100 ദിവസം കഴിഞ്ഞു പുറത്തെത്തി എല്ലാവരുടെയും സന്തോഷത്തില്‍ പങ്കെടുത്തപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.

ബിഗ്ബോസ് കഴിഞ്ഞിട്ട് നാല് മാസമാകുന്നു. ഇപ്പോഴും പേളിഷ് ആര്‍മി പേജില്‍ ഒരുപാട് മെസേജുകളും കമന്റുകളും വരുന്നുണ്ട്. സിനിമ ചെയ്താല്‍ പോലും ഇത്രയും ആരാധകരെ കിട്ടുമെന്ന് തോന്നുന്നില്ല. ഒരു റിയാലിറ്റി ഷോയിലൂടെ ഇത്രയും ആരാധകരെ കിട്ടുമെന്ന് തോന്നുന്നില്ല. ആ സ്നേഹവും പ്രാര്‍ത്ഥനയും എപ്പോഴും ഞങ്ങള്‍ക്കൊപ്പമുണ്ടാകണം.

പേളി : റിയാലിറ്റി ഷോയുടെ സമയത്ത് ആരാധകരുണ്ടാകുന്നത് സ്വാഭവികമാണ്. ഷോ കഴിഞ്ഞ് അതൊക്കെ മാറേണ്ടതാണ്. പക്ഷേ പേളിഷ് ആര്‍മി ഇപ്പോഴും സ്ട്രോങ്ങാണ്. ആദ്യം പേളി ആര്‍മി, ശ്രീനിഷ് ആര്‍മി, എന്നിങ്ങനെ രണ്ട് ഗ്രൂപ്പുണ്ടായിരുന്നു. ഇപ്പോഴത് പേളിഷായി. അവര്‍ ദിവസവും ഫോട്ടോസോ വീഡിയോസോ അങ്ങനെ എന്തെങ്കിലും ഹാപ്പി മൊമന്റ്‌സ് പോസ്റ്റ് ചെയ്യും. ഞാനും ശ്രീനിയും എന്ത് ചെയ്താലും അവര്‍ അത് ആഘോഷമാക്കും. ഞങ്ങളെ സപ്പോര്‍ട്ട് ചെയ്തവര്‍ക്കെല്ലാം ഒരു ബിഗ് താങ്ക്സ്.

ശ്രീനിഷ്: ഇതിനിടയില്‍ നെഗറ്റീവ് കമന്റ്സ് പലതും വരും. അതെല്ലാം അവഗണിച്ച് മുന്നോട്ട് പോകാനാണ് ഞങ്ങളുടെ തീരുമാനം. കളിയാക്കുന്നവരേക്കാള്‍ അംഗീകരിക്കുന്ന ആളുകളാണ് കൂടുതല്‍. പല ഗെറ്റ്റ്റുഗദറുകളിലും അത് കണ്ടതാണ്.

ബിഗ് ബോസിലെ അനുഭവങ്ങള്‍?


പേളി: അടിപൊളിയായിരുന്നു എന്ന് തമാശയ്ക്ക് പറയാം. പക്ഷേ ആ 100 ദിവസത്തെ ജീവിതം വളരെ ടഫായിരുന്നു.

ശ്രീനിഷ്: ഇതൊരു ഗെയിമാണ് എന്ന ബോധത്തോടെയാണ് എല്ലാവരും വന്നത്. രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും ഗെയിമാണെന്ന കാര്യം മറന്ന് എല്ലാവരും സാധാരണ പോലെ ജീവിക്കാന്‍ തുടങ്ങി. വീടിനേയും മാതാപിതാക്കളേയും മിസ് ചെയ്യാന്‍ തുടങ്ങി. അവിടെ വരും മുമ്പ് പലര്‍ക്കും പരസ്പരം അറിയില്ലായിരുന്നു. ഓരോരുത്തരും വ്യത്യസ്തരാണ്. അവിടെ വന്നിട്ട് സുഹൃത്തുക്കളായവരാണ്.

uploads/news/2019/02/287962/pelisri140219a.jpg

അവര്‍ക്കൊപ്പം എങ്ങനെ 100 ദിവസം മുന്നോട്ട് പോകുമെന്ന് ആശങ്കയുണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കളും കൂടെയില്ല. പരസ്പരം കെയര്‍ ചെയ്യാനും പരിമിതികളുണ്ടായിരുന്നു. പിന്നെ ആകെയുണ്ടായിരുന്ന ആശ്വാസം ഞാന്‍ സ്നേഹിക്കുന്ന പെണ്‍കുട്ടി എനിക്കൊപ്പമുണ്ടെന്നതായിരുന്നു. ചുരുളമ്മേ, നീ കൂടെയുണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ കംഫര്‍ട്ടബിളായിരുന്നു.

പേളി ഫെയ്ക്കാണെന്ന് പറഞ്ഞവരോട് പറയാനുള്ളത്


പേളി: ബിഗ് ബോസ് ഒരു റിയാലിറ്റി ഷോയായിരുന്നു. അതിനുള്ളില്‍ അഭിനയിക്കുന്നത് എളുപ്പമല്ല, പുറത്ത് കാണുന്ന വ്യക്തികളെയായിരുന്നില്ല ബിഗ്ബോസിലെത്തിയപ്പോള്‍ കണ്ടത്. അവിടെ പ്രൊഫഷനല്‍ വ്യക്തികളെയാണ് കാണുന്നത്. ഞാനൊരു ആങ്കറാണെന്ന കരുതി ജീവിതത്തില്‍ എപ്പോഴും അങ്ങനെയായിരിക്കുമോ? അതാണ് ബിഗ്ബോസിലും കണ്ടത്.

അവിടെ പലരും വൈകാരികമായും ശാരീരികമായും മാനസികമായും അറ്റാക്ക് ചെയ്യുകയായിരുന്നു. ഇഷ്ടപ്പെട്ട ഭക്ഷണമില്ല, മാതാപിതാക്കളോട് സംസാരിക്കാന്‍ കഴിയില്ല. ടി.വി, ഫോണ്‍ ഇതൊന്നുമില്ല. ഞാനൊരു പെണ്‍കുട്ടിയല്ലേ? എനിക്ക് പലതരത്തിലുള്ള ശാരീരിക അസ്വസ്ഥതകളുണ്ടാവില്ലേ? ആ സമയത്തും നോര്‍മലായി ക്യാമറയ്ക്ക് മുമ്പില്‍ നില്‍ക്കാന്‍ കഴിയുമോ? ഇതൊന്നും മനസിലാകാതെ ആളുകള്‍ കമന്റ് ചെയ്യുന്നത് കാണുമ്പോള്‍ അവരോട് സഹതാപമാണ് തോന്നുന്നത്.

ബിഗ്ബോസിനുശേഷം സംഭവിച്ചത്?


ശ്രീനിഷ്: പുറത്ത് വന്നശേഷം അച്ഛനെയും അമ്മയേയും കണ്ടു. ഞങ്ങളുടെ രണ്ടുപേരുടെയും മാതാപിതാക്കള്‍ പരസ്പരം സംസാരിച്ചു. ഏറ്റവും ടെന്‍ഷനോടെ കാത്തിരുന്നത് ആ മൊമന്റിനുവേണ്ടിയായിരുന്നു. ബിഗ്ബോസിലായിരുന്ന സമയത്ത് പേളിയോട് എപ്പോഴും സംസാരിക്കാമായിരുന്നു. പുറത്തു വന്നപ്പോള്‍ അത്രയും സംസാരിക്കാനോ കാണാനോ പറ്റില്ലല്ലോ.

പുറത്തു വന്ന അടുത്ത ദിവസം തന്നെ ഞങ്ങള്‍ മുംബൈയില്‍ വച്ച് കണ്ടു. ഒരുമിച്ചിരുന്ന് ബ്രേക്ക് ഫാസ്റ്റ് കഴിച്ചു. പിന്നെ വീടുകളിലേക്ക് മടങ്ങി. രണ്ടുദിവസത്തിനുള്ളില്‍ ഞാന്‍ കൊച്ചിയിലെത്തി. കൊച്ചിയിലായിരുന്നു പേളിഷ് ആര്‍മിയുടെ ആദ്യത്തെ ഗെറ്റ്റ്റുഗദര്‍. ഞങ്ങളൊരുമിച്ച് പങ്കെടുത്ത ആദ്യ ഫംഗ്ഷനായിരുന്നു അത്.

പേളി: ബിഗ് ബോസ് കഴിഞ്ഞശേഷം ഞാന്‍ കുറച്ചു ദിവസം വീട്ടില്‍ സമാധാനത്തോടെ ഇരുന്നു. അവിടെ ആരും ടോര്‍ച്ചര്‍ ചെയ്യില്ല. കൂട്ടുകുടുംബമാണ്. വീട്ടിലൊരുപാട് അംഗങ്ങളുണ്ടെങ്കിലും എല്ലാവരും മൃദുവായി സംസാരിക്കുന്നവരാണ്. സോഫ്റ്റായി പെരുമാറാനാണ് ഞാന്‍ പഠിച്ചിട്ടുള്ളതും. പക്ഷേ ഗെയിമില്‍ അങ്ങനെയായിരുന്നില്ല.

uploads/news/2019/02/287962/pelisri140219c.jpg

ലൈഫില്‍ അത്ര അടുത്ത് വലിയ വഴക്കുകളൊന്നും കണ്ടിട്ടില്ല. പുറത്തിറങ്ങിയപ്പോള്‍ വളരെ ഹാപ്പിയായി. 100 ദിവസം എക്‌സാം എഴുതാന്‍ പോയപോലെയാണ് തോന്നിയത്. കൈയും കാലും കെട്ടിയിട്ടിട്ട് പെട്ടെന്ന് കെട്ടഴിച്ചു വിടുന്ന പോലെ തോന്നി. ഷോയില്‍ പങ്കെടുക്കുന്നതിന് മുന്‍പുണ്ടായിരുന്ന മൈന്‍ഡ് ആയിരുന്നില്ല പിന്നീട്. മാനസികമായും വൈകാരികമായും മുറിവേറ്റിരുന്നു. അതുണങ്ങാന്‍ ഒരുപാട് സമയമെടുത്തു. ഇപ്പോഴാണതൊക്കെ മാറിയത്. നൗ ഐ.ആം ഹാപ്പി.

ബിഗ്ബോസിനുള്ളിലെ പ്രണയത്തെക്കുറിച്ച്?


ശീനിഷ്: ബിഗ്ബോസിനുള്ളില്‍ പേളി തന്ന സപ്പോര്‍ട്ട് വളെരെ വലുതായിരുന്നു. ടാസ്‌ക്കിനിടയില്‍ കൈ മുറിഞ്ഞപ്പോള്‍ ഭക്ഷണം വാരിത്തന്നത്, ഡ്രസ് വാഷ് ചെയ്ത് തന്നത് ഒക്കെ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. എപ്പോഴാണ് ഞാന്‍ പേളിയെ ഇഷ്ടപ്പെട്ടു തുടങ്ങിയത് എന്നു ചോദിച്ചാല്‍ കൃത്യമായി പറയാന്‍ കഴിയില്ല.

എല്ലാവരും ചേര്‍ന്ന് പേളിയെ കരയിപ്പിക്കുന്നത് കണ്ടപ്പോള്‍ പാവം തോന്നി. അങ്ങനെ ഞാന്‍ കെയര്‍ ചെയ്യാന്‍ തുടങ്ങി. ധൈര്യം നല്‍കാന്‍ മുത്തശ്ശി എനിക്ക് തന്ന ആനവാല്‍ മോതിരം പേളിക്ക് കൊടുത്തു. അങ്ങനെ അങ്ങനെ എപ്പോഴോ പ്രണയം തുടങ്ങി.

പേളി: ശ്രീനിയെ ഞാന്‍ ആദ്യമായി കാണുന്നത് ബിഗ്ബോസിലാണ്. ആദ്യമൊന്നും ഞങ്ങള്‍ സംസാരിച്ചിരുന്നില്ല. പിന്നെ സംസാരിച്ചു തുടങ്ങി. നമ്മള്‍ ഉദ്ദേശിക്കുന്ന ജീവിത പങ്കാളിയുടെ ഗുണങ്ങള്‍ ഒരാളില്‍ കാണുമ്പോള്‍ അവരെ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങുമല്ലേ? അങ്ങനെയാണ് ഞാന്‍ ശ്രീനിയെ ശ്രദ്ധിച്ചു തുടങ്ങിയത്.

മാതാപിതാക്കളുടെ പ്രതികരണത്തെക്കുറിച്ച് പേടിയുണ്ടായിരുന്നോ?


പേളി: കല്യാണത്തെക്കുറിച്ച് ആലോചിക്കാത്ത സമയത്താണ് ബിഗ്ബോസില്‍ വന്നത്. ഞാനും ശ്രീനിയും പ്രണയത്തിലായശേഷം പുറത്തുള്ളവരുടെയും ഫാമിലിയുടെയുമൊക്കെ പ്രതികരണം എന്താകുമെന്നോര്‍ത്ത് ടെന്‍ഷനുണ്ടായിരുന്നു. ബിഗ്ബോസിന് പുറത്തിറങ്ങിയ ശേഷം പരസ്പരമുള്ള പെരുമാറ്റം എങ്ങനെയാകുമെന്ന പേടിയും മനസിലുണ്ടായിരുന്നു. ബിഗ് ബോസില്‍ കണ്ട അതേ ആളുകളാണ് ഞങ്ങളിപ്പോഴും.

ശ്രീനിഷ് ജീവിതത്തിലേക്ക് വന്നശേഷമുള്ള മാറ്റങ്ങള്‍?


പേളി: നമ്മളെ സപ്പോര്‍ട്ട് ചെയ്യാനും ചില ത് ഷെയര്‍ ചെയ്യാനുമൊക്കെ ഒരു ലൈഫ് പാര്‍ട്ണറുള്ളത് വളരെ നല്ലതാണ്. എന്റെ ഡാഡിയും മമ്മിയും എപ്പോഴും കൂടെ ഉണ്ടായിരുന്നു. പക്ഷേ അവരല്ലാതെ പുറത്തുനിന്നൊരാള്‍ ജീവിതത്തിന്റെ ഭാഗമാകുന്നത്, മറ്റൊരു ഫീലാണ്. മാതാപിതാക്കളോട് എല്ലാ കാര്യവും ഷെയര്‍ ചെയ്യാന്‍ പറ്റില്ല. ഇപ്പോള്‍ അങ്ങനെയുള്ള കാര്യങ്ങള്‍ ഞാന്‍ ശ്രീനിയോടാണ് പറയുന്നത്. അതൊരു ബ്യൂട്ടിഫുള്‍ ഫീലാണ്.
uploads/news/2019/02/287962/pelisri140219d.jpg

രണ്ടാളുടെയും സ്വഭാവത്തില്‍ ഇഷ്ടപ്പെടുന്ന ഗുണങ്ങള്‍?


പേളി: ശ്രീനിയുടെ എല്ലാം സ്വഭാവവും എനിക്കിഷ്ടമാണ്. ഒരുപാട് ക്ഷമയുണ്ട്. വളരെ കാം ആന്‍ഡ് ക്വയറ്റാണ്, മെച്ചവറാണ്. അങ്ങനെ അങ്ങനെ...

ശ്രീനിഷ്: അമൂല്യമായൊരു പേള്‍ തന്നെയാണ് പേളി. ആരെങ്കിലും ദ്രോഹിച്ചാല്‍ പോലും അവരോട് ദേഷ്യം കാണിക്കുകയോ പ്രതികാരം ചെയ്യുന്ന സ്വഭാവമോ ഒന്നും അവള്‍ക്കില്ല. ഇത്രയും നാളുകള്‍ക്കിടയില്‍ ഒരാളെക്കുറിച്ചുപോലും പേളി കുറ്റം പറഞ്ഞു ഞാന്‍ കേട്ടിട്ടില്ല. പേളിയുടെ ആ സ്വഭാവമാണ് എനിക്ക്് കൂടുതല്‍ ഇഷ്ടമായത്. എല്ലാവരോടും അവള്‍ക്ക് സ്നേഹമാണ്.

ബിഗ്ബോസില്‍ എത്തുന്നതിന് മുമ്പുതന്നെ പേളിക്ക് ഒരുപാട് ആരാധകരുണ്ടായിരുന്നു. ഒരുപാട് ടാലന്റുള്ള പെണ്‍കുട്ടിയാണവള്‍. പക്ഷേ അതിന്റെ അഹങ്കാരമൊന്നുമില്ല. വളരെ സിംപിളാണവള്‍.

പൊതുവായ ഇഷ്ടങ്ങള്‍?


ശ്രീനിഷ്: മ്യൂസിക്, യാതൊരു പ്ലാനുമില്ലാതെ ലൈഫ് എന്‍ജോയ് ചെയ്യുന്നു, ഫ്രീയായി എല്ലാവരോടും ഇടപെടുന്നു, ഇതൊക്കെയാണ് ഞങ്ങളില്‍ കോമണായിട്ടുള്ള കാര്യങ്ങള്‍. പിന്നെ... പേളി: ബാക്കി ഞാന്‍ പറയാം. വെറുതെയിങ്ങനെ ആകാശത്തേക്ക് നോക്കിയിരിക്കാനിഷ്ടമാണ്. ട്രാവല്‍, ഡ്രൈവിംഗ് ഇതൊക്കെ ഇഷ്ടമാണ്. കുഞ്ഞു കുഞ്ഞു കാര്യങ്ങളില്‍ സന്തോഷം കണ്ടെത്താനിഷ്ടപ്പെടുന്നവരാണ് ഞങ്ങള്‍.

ഫ്യൂച്ചര്‍ പ്ലാനുകള്‍?


പേളി: എനിക്കിഷ്ടപ്പെട്ട മൂന്ന് നാല് ഷോകളില്‍ ആങ്കറിംഗിനായി വിളിച്ചെങ്കിലും ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. കോണ്‍ഷ്യസായെടുത്ത ബ്രേക്കാണിത്. പണിയെടുത്ത് മരിക്കാനല്ലല്ലോ നമ്മള്‍ ജീവിക്കുന്നത്. ലൈഫ് എന്‍ജോയ് ചെയ്യാനല്ലേ. അതുകൊണ്ട് ഒരു ഷോയും ഇപ്പോള്‍ ചെയ്യണ്ടന്നു തോന്നലായിരുന്നു.

ഇനി സ്വന്തമായൊരു പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങണം, യൂടൂബ് ചാനല്‍ പോലുളള റിലാക്സ്ഡായിട്ടുള്ള കാര്യങ്ങളില്‍ ഫോക്കസ് ചെയ്യാമെന്ന് വിചാരിക്കുന്നു. എനിക്ക് എന്നെത്തന്നെ കെയര്‍ ചെയ്യണം. മാരേജിനുമുമ്പ് കുറച്ചു തയാറെടുപ്പുകള്‍ വേണം, ഫാമിലിയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം. മൂന്ന് മാസത്തിനുള്ളില്‍ ആങ്കറിംഗിലേക്ക് ഞാന്‍ തിരിച്ചു വരും.

ശ്രീനിഷ്: എനിക്ക് സിനിമകളില്‍ നിന്ന് ഓഫറുകള്‍ വരുന്നുണ്ട്. തമിഴ്, തെലുങ്ക്, മലയാളം സീരിയലുകളുടെ ചര്‍ച്ചകളും നടക്കുന്നു. ഉടന്‍ തന്നെ അതില്‍ നല്ലതുനോക്കി ജോയിന്‍ ചെയ്യും. എന്തുതന്നെയായാലും യാതൊരു റെസ്ട്രിക്ഷനും ഇല്ലാതെ പരസ്പരം സപ്പോര്‍ട്ട് ചെയ്ത് ഞങ്ങള്‍ മുന്നോട്ട് പോകും.

ലവേഴ്സ് കോര്‍ണര്‍


ബിഗ്ബോസിലെ ഏറ്റവും നല്ല മൊമന്റുകള്‍ സമ്മാനിച്ചത് ലവേഴ്്‌സ് കോര്‍ണറാണ്. അവിടെ പോയിരുന്ന സമയത്താണ് റിലാക്സ്ഡായിരുന്നത്. ദിവസവും സങ്കടങ്ങള്‍ മാത്രം കേട്ട് ജീവിക്കുന്നത് ശരിയല്ല. അതുകൊണ്ട് ചെറുതാണെങ്കിലും ഓരോ ദിവസവും നടന്ന നല്ല കാര്യങ്ങള്‍ കണ്ടെത്തി നന്ദി പറയണം.

ഞാനും ശ്രീനിയും അതാണ് ചെയ്തത്. ഓരോ ദിവസവും സന്തോഷിക്കാന്‍ ഒന്നുമില്ലെങ്കിലും എന്തെങ്കിലും കാരണം കണ്ടുപിടിച്ച് ദൈവത്തിന് നന്ദി പറഞ്ഞ് പ്രാര്‍ത്ഥിക്കും. ദിവസവും ഇങ്ങനെ ചെയ്തു നോക്കൂ, നിങ്ങള്‍ക്കു സുഖമായി ഉറങ്ങാന്‍ കഴിയും.

uploads/news/2019/02/287962/pelisri140219a_1.jpg

മമ്മീസ് ഗേള്‍


പേളി മമ്മി കുട്ടിയാണ്. അതവള്‍ക്ക് ഏറ്റവും കൂടുതലായി മനസിലായത് ബിഗ്ബോസില്‍ പങ്കെടുത്തപ്പോഴാണ്. മമ്മിയെ സ്‌ക്രീനില്‍ കണ്ടപ്പോഴുള്ള കരച്ചിലിനെക്കുറിച്ച് എല്ലാവരും പറയാറുണ്ട്.

പേൡഷ് സോങ്


ഒരു വെബ് സീരീസിന്റെ ട്രെയിലര്‍ പോലെ ചെയ്തതാണ് പേളിഷ് സോങ്. ആ വെബ് സീരീസ് തുടങ്ങിക്കഴിഞ്ഞു. ഏകദേശം 1.2 മില്ല്യണ്‍ ആളുകള്‍ ആ സോങ് കണ്ടു. അമ്പതിനായിരത്തോളം ലൈക്സ്ും ഷെയറും കിട്ടിക്കഴിഞ്ഞു. ഞങ്ങള്‍ പ്രതീക്ഷിച്ചതിനപ്പുറമായിരുന്നു റെസ്പോണ്‍സ്. ആ സോങ്ങിന്റെ മ്യൂസികും വളരെയധികം വൈറലായി.

ലവ് അറ്റ് ഫസ്റ്റസൈറ്റ് എന്ന കണ്‍സെപ്ടില്‍ വിശ്വസിക്കുന്നുണ്ടോ?


ശ്രീനിഷ്: തീര്‍ച്ചയായും. ചിലരോട് ആദ്യ കാഴ്ചയില്‍ ഒരിഷ്ടമൊക്കെ തോന്നും. ആ ഇഷ്ടം പ്രണയമായി മാറാന്‍ കുറച്ച് സമയമെടുക്കും. കൂടുതല്‍ സംസാരിച്ച് പരസ്പരം മനസിലാക്കി അവരുടെ ക്യാരക്ടര്‍ ഇഷ്ടപ്പെടുമ്പോഴാണ് പ്രണയം തോന്നുന്നത്.

പേളി: എനിക്കാ തിയറിയോട് യോജിക്കാനാവില്ല.

എന്നാണ് വിവാഹം ?


ശ്രീനിഷ്: ഉടനെ തന്നെ ആ ഗുഡ്‌ന്യൂസ് കേള്‍ക്കാം.

അശ്വതി അശോക്

Ads by Google
Ads by Google
Loading...
TRENDING NOW