Tuesday, May 21, 2019 Last Updated 13 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Feb 2019 04.07 PM

പുതിയ ഉപഭോക്താക്കൾക്കായി വോഡഫോണിന്റെ 351 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

vodafone new rs 351 prepaid recharge offers

വോഡഫോൺ പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാൻ പുറത്തിറക്കി. 351 രൂപയുടെ പ്ലാനാണ് പുറത്തിറക്കിയത്. 56 ദിവസത്തെ കാലാവധിയിൽ അൺലിമിറ്റഡ് കോളുകളും എസ്എംഎസുകളും സൗജന്യമായി ഈ പ്ലാനിൽ ലഭിക്കും. ടെലികോം ടോക് റിപ്പോർട്ട് പ്രകാരം എഫ്ആർസി (ആദ്യ റീചാർജ്) ചെയ്യുന്ന പുതിയ വോഡഫോൺ ഉപഭോക്താക്കൾക്കാണ് പുതിയ പ്ലാൻ ഉപയോഗിക്കാൻ കഴിയുക.

വോഡഫോൺ പുതിയ സിം കണക്ഷൻ എടുക്കുന്നവർക്ക് ഈ പ്ലാൻ ഉപയോഗപ്പെടുത്താം. ഈ പ്ലാനിൽ അൺലിമിറ്റഡ് കോളുകളും ദിനവും 100 എസ്എംഎസുമാണ് കിട്ടുക. സൗജന്യ ഡാറ്റ ഇല്ല. ഡാറ്റ സൗജന്യം ഇല്ലാത്തത് ഉപഭോക്താക്കളെ നിരാശയിലാക്കുന്നതാണ്. എന്നാൽ, ദിവസവും ആഴ്ചയിലും കോളിങ്ങിന് ഒരു പരിധിയിലും ഈ പ്ലാനിൽ ഇല്ലെന്നതാണ് പ്രത്യേകതയെന്ന് റിപ്പോർട്ടിലുണ്ട്.

പുതിയ 351 രൂപയുടെ പ്ലാൻ വോഡഫോണിന്റെ നിലവിലെ എഫ്ആർസി പ്ലാനുകളായ 176, 229, 496, 555 പ്ലാനുകളുടെ കൂട്ടത്തിൽ പെടുന്നതാണ് . 176 രൂപയുടെ എഫ്ആർസി പ്ലാനിൽ ഏതു മൊബൈലിലേക്കും ലാൻഡ് ഫോണിലേക്കും അൺലിമിറ്റഡ് കോളിങ് സൗകര്യം ലഭിക്കും. 28 ദിവസമാണ് പ്ലാനിന്റെ കാലാവധി. ഈ പ്ലാനിൽ 28 ദിവസത്തെ കാലാവധി 1ജിബിയുടെ 2ജി/3ജി/4ജി ഡാറ്റയും ലഭിക്കും.

Ads by Google
Ads by Google
Loading...
TRENDING NOW