Monday, March 04, 2019 Last Updated 18 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Feb 2019 03.29 PM

ദീപാരാധന വേളയിലെ മന്ത്രധ്വനിയുടെ സവിശേഷത

''നാം ഓരോരുത്തരും ആ അഗ്നി തൊട്ട് തലയില്‍ വയ്ക്കുന്നു. ശ്രീകോവിലികത്ത് ബിംബത്തിന് ചൈതന്യം നല്‍കിയ അഗ്നിയുടെ അംശമാണ് നാം തൊട്ടുതലയില്‍ വയ്ക്കുന്നത്. '''
uploads/news/2019/02/287751/Joythi130219.jpg

ക്ഷേത്രാരാധനയുടെയും പൂജാവിധികളുടെയും ഭാഗമായ 'ദീപാരാധന'യെക്കുറിച്ച് ഭക്തര്‍ക്ക് അറിയാം. എന്നാല്‍ ദീപാരാധന സമയത്ത് കുറച്ചുസമയം പൂജാരി ശ്രീകോവില്‍ വാതിലടച്ച് ശ്രീകോവിലനകത്ത് നിറവിളക്ക് വച്ച് ഒരു 'ദീപാരാധനത്തട്ട്' കൈയിലെടുത്ത് അതില്‍ പുഷ്പങ്ങളും കര്‍പ്പൂരവുമിട്ട് ബിംബത്തെ ഉഴിയുന്നു.

ദീപാരാധനയോടൊപ്പം അത്യുജ്ജ്വലമായ ഒരു മന്ത്രവും ചൊല്ലാറുണ്ട്. പ്രസ്തുത മന്ത്രവും ആയതിന്റെ അര്‍ത്ഥവും താഴെക്കൊടുക്കുന്നു.

ധ്രുവാദ്ധ്യ ഔഹു
ധ്രുവാ പൃഥ്വി
ധ്രുവാസ പര്‍വ്വതാ ഇമേ
ധ്രുവം വിശ്വമിദം ജഗത്
ധ്രുവോ രാജാ വിശാമയം
ധ്രുവം തേ രാജാ വരുണോ
ധ്രുവം ദേവോ ബൃഹസ്പതി
ധ്രുവം ത ഇന്ദ്രശ്ചാഗ്നിശ്ച
രാഷ്ട്രം ധാരയതാം ധ്രുവം
പതിനായിരം വര്‍ഷം മുമ്പ് രേഖപ്പെടുത്തിയ ഒരു മന്ത്രമാണിത്.
ഇനി ഓരോ വരിയുടെയും അര്‍ത്ഥം നോക്കാം.

uploads/news/2019/02/287751/Joythi130219a.jpg

ധ്രുവാദ്ധ്യ ഔഹു: ഈ പ്രപഞ്ചഗോളം മംഗളകരമായിരിക്കട്ടെ!
ധ്രുവാപൃഥ്വി: ഈ ഭൂമി മംഗളകരമായിരിക്കട്ടെ!
ധ്രുവാസാ പര്‍വ്വതാ ഇമേ- ഭൂമിയുടെ കാലാവസ്ഥയെ നിയന്ത്രിക്കുന്ന പര്‍വ്വതങ്ങള്‍ മംഗളകരമായിരിക്കട്ടെ!
ധ്രുവം വിശ്വമിദം ജഗത്:- ലോകത്തില്‍ വസിക്കുന്ന സകല ജീവജാലങ്ങളും മംഗളമായിരിക്കട്ടെ!
ധ്രുവോ രാജാവിശാമയം: നമ്മുടെ ഭരണ കര്‍ത്താക്കള്‍ മംഗളകരമായിരിക്കട്ടെ!
ധ്രുവം തേ രാജാ വരുണോ- മഴ പെയ്യിക്കുന്ന വരുണ ദേവന്‍ മംഗളകരമായിരിക്കട്ടെ! (സമുദ്രം)
ധ്രുവം ദേവോ ബൃഹസ്പതി: ദേവഗുരുവായ ബൃഹസ്പതി മംഗളകരമായിരിക്കട്ടെ!
ധ്രുവം ത ഇന്ദ്രശ്ചാഗ്നിശ്ച: ഇന്ദ്രനും, അഗ്നിയും മംഗളകരമായിരിക്കട്ടെ!
രാഷ്ട്രം ധാരയതാം ധ്രുവം: എന്റെ പമര പവിത്രമായ ഈ രാഷ്ട്രം മംഗളകരമായിരിക്കട്ടെ!
എത്ര മംഗളകരമായ-മനോഹരമായ-ചിന്താധാരയാണിത്.
ഇത്രയും കഴിഞ്ഞ് പൂജാരി ആ ദീപത്തട്ട് താഴെവച്ച് ചൊല്ലുന്നു.

''മംഗളം നീരാജനം സമര്‍പ്പമായി
സുവര്‍ണ്ണ പുഷ്പം സമര്‍പ്പയാമി
ഛത്ര ചാമരാദി സമസ്ത
രാജോപചാരാ സമര്‍പ്പയാമി''

എന്ന് ചൊല്ലി ദീപാരാധനത്തട്ടിലെ അഗ്നി ജ്വാലയില്‍നിന്ന് മൂന്നു പ്രാവശ്യം പുഷ്പംകൊണ്ട് അഗ്നിയുടെ അംശത്തെ ബിംബത്തിലേക്കിട്ട് സ്വയം അഗ്നി തൊട്ട് തലയില്‍ വച്ച് ആ അഗ്നി പുറത്തേക്ക് കൊടുക്കുന്നു. നാം ഓരോരുത്തരും ആ അഗ്നി തൊട്ട് തലയില്‍ വയ്ക്കുന്നു.
ശ്രീകോവിലികത്ത് ബിംബത്തിന് ചൈതന്യം നല്‍കിയ അഗ്നിയുടെ അംശമാണ് നാം തൊട്ടുതലയില്‍ വയ്ക്കുന്നത്.

കെ.വി. ശ്രീനിവാസന്‍
(ജ്യോതിഷാചാര്യ രത്‌നം)
(റിട്ട: എഞ്ചിനീയര്‍ ഐ.എസ്.ആര്‍.ഒ)
മൊ: 9447343273

Ads by Google
Wednesday 13 Feb 2019 03.29 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW