Monday, March 04, 2019 Last Updated 25 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Feb 2019 03.11 PM

രുചികരമായ കോവയ്ക്ക ഉണക്കച്ചെമ്മീന്‍ ഉലര്‍ത്തിയത് തയാറാക്കാം

''ഉണക്ക ചെമ്മീന്‍ കൊണ്ട് രുചികരമായ പല വിഭവങ്ങള്‍ തയാറാക്കാറുണ്ട്. കോവയ്ക്കയും ചെമ്മീനും ചേര്‍ത്ത് തയാറാക്കുന്ന ഒരു വിഭവം ഇതാ...''
uploads/news/2019/02/287747/redrsCokry130219.jpg

കോവയ്ക്ക ഉണക്കച്ചെമ്മീന്‍ ഉലര്‍ത്തിയത്

ആവശ്യമുള്ള സാധനങ്ങള്‍
കോവയ്ക്ക വട്ടത്തിലരിഞ്ഞത് - 1/4 കിലോ (പടവലങ്ങയോ പാവയ്ക്കയോ ആയാലും മതി)
തേങ്ങ ചിരകിയത് - ഒരു കപ്പ്
ഉണക്ക ചെമ്മീന്‍ - ഒരു പിടി
മുളകുപൊടി - 1/2 ടീസ്പൂണ്‍
മല്ലിപ്പൊടി - 1/4 ടീസ്പൂണ്‍
വാളന്‍പുളി - ഒരു ചുള
സവാള അരിഞ്ഞത് - ഒരെണ്ണം
പച്ചമുളക് അരിഞ്ഞത് - ഒരെണ്ണം
ഉപ്പ് - പാകത്തിന്
കടുക് - 1/4 ടീസ്പൂണ്‍
വെളിച്ചെണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
കറിവേപ്പില - രണ്ട് തണ്ട്

തയാറാക്കുന്ന വിധം


ചെമ്മീന്‍ വറുത്തെടുക്കുക. ഇതൊരു മണ്‍ചട്ടിയിലേക്കിട്ട് തേങ്ങ ചിരകിയത്, സവാള അരിഞ്ഞത്, പച്ചമുളക്, പുളി, മുളകുപൊടി, മല്ലിപ്പൊടി അല്‍പ്പം വെള്ളം ഇവയും ചേര്‍ത്ത് ചൂടാക്കി തിളപ്പിക്കുക. വറ്റി വരുമ്പോള്‍ കോവയ്ക്ക അരിഞ്ഞതും പാകത്തിന് ഉപ്പും ചേര്‍ത്ത് അടച്ചുവച്ച് വേവിക്കുക. ഒരു ചീനച്ചട്ടി അടുപ്പില്‍ വച്ച് ചൂടാക്കി കടുകുപൊട്ടിച്ച് കറിവേപ്പില മൂപ്പിച്ച ശേഷം വേവിച്ചുവച്ചിരിക്കുന്ന കോവയ്ക്കയും ചെമ്മീനും അതിലേക്ക് ചേര്‍ത്തിളക്കി വെള്ളം വലിയുന്നതുവരെ ചൂടാക്കി അടുപ്പില്‍നിന്നിറക്കാം.

രമ ബാബു
മോനിപ്പള്ളി ്കോട്ടയം.

Ads by Google
Wednesday 13 Feb 2019 03.11 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW