Friday, June 21, 2019 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Feb 2019 12.50 PM

സമൂഹമാധ്യമങ്ങളില്‍ താരമായി മുകേഷ് അംബാനിയുടെ ലംബോര്‍ഗിനി ഉറുസ്

lamborghini urus mukesh ambani

ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനാണ് മുകേഷ് അംബാനി. ഇസഡ്പ്ലസ് ക്യാറ്റഗറി സുരക്ഷ ഒരുക്കിയുള്ള അംബാനിയുടെ യാത്ര എന്നും വാഹന പ്രേമികളെ അസൂയപ്പെടുത്താറുണ്ട്. കഴിഞ്ഞ ദിവസം അംബാനിയുടെ വാഹന വ്യൂഹത്തില്‍ പ്രത്യക്ഷപ്പെട്ട ലംബോര്‍ഗിനി ഉറുസാണിപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം.

ഉറുസ് അംബാനിയുടെ വാഹന ശേഖരത്തിലെ ഏറ്റവും പുതിയ വാഹനമാണെന്നാണ് കരുതുന്നത്. എസ് യു വിയില്ലാതെയുള്ള ലംബോര്‍ഗിനിയുടെ പടയോട്ടത്തതിന്റെ വിടവ് നികത്താന്‍ ലക്ഷ്യമിട്ട് കമ്പനി അണിയിച്ചൊരുക്കിയ വാഹനമാണ് ഉറുസ്. രാജ്യാന്തര വിപണിയില്‍ സൂപ്പര്‍ ഹിറ്റായി മാറിയ മോഡലിന്റെ ഓണ്‍റോഡ് വില ഏകദേശം 4 കോടി രൂപയാണ്.

നാലു ലീറ്റര്‍, വി8്, ട്വിന്‍ ടര്‍ബോ എന്‍ജിനാണ് ഉറുസില്‍. പരമാവധി 650 ബി എച്ച് പി വരെ കരുത്തും 850 എന്‍എം ടോര്‍ക്കുമുണ്ട് വാഹനത്തിന്. വെറും 3.6 സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്തുന്ന ഉറുസിന്റെ പരമാവധി വേഗം മണിക്കൂറില്‍ 305 കിലോമീറ്ററാണ്. ലംബോര്‍ഗിനിയുടെ ആഡംബര എസ് യു വിയായ ഉറുസിന്റെ 25 യൂണിറ്റുകളാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയ്ക്കായി കമ്പനി അനുവദിച്ചത്.

Ads by Google
Ads by Google
Loading...
TRENDING NOW