Thursday, July 18, 2019 Last Updated 51 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Feb 2019 11.25 AM

നേട്ടത്തില്‍ ഓഹരി വിപണി; സെന്‍സെക്‌സ് 142 പോയന്റ് ഉയര്‍ച്ചയില്‍

stock market

മുംബൈ: കഴിഞ്ഞ രണ്ട് ദിവസത്തെ നഷ്ടത്തില്‍ നിന്നും നേട്ടം കൈവരിച്ച് ഓഹരി വിപണി. വ്യാപാരം ആരംഭിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ സെന്‍സെക്‌സ് നേട്ടത്തില്‍ വ്യാപാരം നടത്തുകയായിരുന്നു.

സെന്‍സെക്‌സ് 142 പോയന്റ് നേട്ടത്തില്‍ 36,279ലും ദേശിയ സൂചികയായ നിഫ്റ്റി 30 പോയന്റ് നേട്ടത്തില്‍ 10,861ലും വ്യാപാരം നടത്തി.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 908 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 632 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്, അദാനി പവര്‍ ലിമിറ്റ്, അദാനി പോര്‍ട്ട്‌സ് ആന്റ് സ്‌പെഷ്യല്‍ എക്‌ണോമിക് സോണ്‍ ലിമിറ്റഡ്, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, ശങ്കര ബില്‍ഡിങ് പ്രോപ്പര്‍ട്ടീസ് എന്നീ കമ്പനികളുടെ ഓഹരി നേട്ടത്തിലും

സി.ജി. പവര്‍ ആന്റ് ഇന്‍ഡസ്ട്രീസ്, ജെയിന്‍ ഇറിഗേഷന്‍, കണ്‍ടെയിനര്‍ കോര്‍പ്പറേഷന്‍, നാറ്റ്‌കോ ഫാര്‍മസ്യൂട്ടിക്കല്‍സ്, എച്ച്ഇജി ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW