Wednesday, February 13, 2019 Last Updated 1 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Feb 2019 01.34 AM

മുംബൈ അല്ല ഹൈദരാബാദ്‌

uploads/news/2019/02/287607/s2.jpg

കൊച്ചി : ആവേശം അലതല്ലിയെത്തിയ ആരവങ്ങള്‍. ഇതെല്ലാം നിറഞ്ഞ മത്സരത്തില്‍ യു മുംബൈയെ പരാജയപ്പെടുത്തി ഹൈദരബാദ്‌ ബ്ലാക്ക്‌ ഹാക്കസിന്‌ മിന്നുന്ന വിജയം. സ്‌കോര്‍ 13-15, 15-11, 07-15, 15-14,15-11. ഒന്നിനൊന്ന്‌ മികച്ച കളി പുറത്തെടുത്ത ഇരു ടീമുകളും കാണികളെ അവസാന സെറ്റുവരെ അവേശത്തിലാക്കി.
ആദ്യസെറ്റില്‍ മുംബെ വരുത്തിയുടെ പിഴവിലൂട അദ്യപോയിന്റ്‌ ഹൈദരബാദ്‌ കരസ്‌ഥമാക്കി. പിന്നാലെ മുംബെ ശുഭം ചൗധരിയിലൂടെ പോയിന്റ്‌ മടക്കി. പിന്നിട്‌ പോയിന്റ്‌ ഒപ്പത്തിനൊപ്പമാക്കി ഇരൂ ടീമുകളും മുന്നേറി. സ്‌കോര്‍ 10-09ല്‍ നിക്കവേ സുപ്പര്‍ പൊയിന്റ്‌ നേടി മുബൈ സ്‌കോര്‍ 12-09ല്‍ എത്തിച്ചു. തൊട്ടടുത്ത നിമിഷം സുപ്പര്‍ പോയിന്റിലൂടെ ഹൈദരബാദ്‌ സ്‌കോര്‍ 12-11 എന്ന നിലയിലാക്കി. പിന്നീട്‌ സ്‌കോര്‍ 14-13ല്‍ നിക്കവേ മുംബെ ശുഭം ചാറ്റര്‍ജിയിലൂടെ സെറ്റ്‌ സ്വന്തമാക്കി.
രണ്ടാം സെറ്റ്‌ ആരംഭിച്ചത്‌ മുംബയുടെ പോയിന്റ്‌ നേട്ടത്തോടെയായിരുന്നു. ദീപേഷ്‌ കുമാറാണ്‌ മുംബക്കായി പോയിന്റ്‌ നേടിയത്‌. തൊട്ടുപിന്നാലെമുംബയുടെ പങ്കജ്‌ ശര്‍മ്മ വരുത്തിയ പിഴവിലുടെ ഹൈദരബാദും ആദ്യപോയിന്റ്‌ സ്വന്തമാക്കി. സ്‌കോര്‍ 09-12 ല്‍ നിക്കവേ സുപ്പര്‍ പോയിന്റിലൂടെ മുബൈ സ്‌കോര്‍ 11-12 എന്ന നിലയിലാക്കി. എന്നാല്‍ തുടര്‍ച്ചയായി മൂന്ന്‌ പോയിന്റുകള്‍ കരസ്‌ഥമാക്കി ഹൈദരബാദ്‌ സെറ്റ്‌ 1511ന്‌ സ്വന്തമാക്കി.
മൂന്നാം സെറ്റില്‍ വിനീത്‌ കുമാര്‍, പങ്കജ്‌ ശര്‍മ, ദീപേഷ്‌ കുമാര്‍ എന്നിവരിലൂടെ മൂന്ന്‌ പോയിന്റുകള്‍ നേടിയ മുംബെ ഹൈദരബാദ്‌ വരുത്തിയ പിഴവിലൂടെ സ്‌കോര്‍ നാല്‌പൂജ്യം എന്ന നിലയിലെത്തിച്ചു. ഹൈദരബാദിനായി റെയ്‌സന്‍ ആദ്യപോയിന്റ്‌ കരസ്‌ഥമാക്കി. എന്നാല്‍ പോയിന്റ്‌ നേട്ടത്തില്‍ മുംബയുടെ അടുത്തെന്നാനായില്ല്‌ പിന്നീട്‌ ഹൈദരബാദിന്‌. സ്‌കോര്‍ 14-07 എന്ന നിലയില്‍ പിന്നില്‍ നിക്കുമ്പോള്‍ സുപ്പര്‍ പോയിന്റിലൂടെ രണ്ട്‌ പോയിന്റുകള്‍ സ്വന്തമാക്കാനുള്ള ഹൈദരബാദിന്റെ ശ്രമം പാളി. ഇതോടെ സെറ്റ്‌ മുംബക്ക്‌ സ്വന്തമായി.
നാലാം സെറ്റിന്റെ തുടക്കം മുതല്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു നീക്കം. ഇടക്ക്‌ എന്ന നിലയില്‍ മുംബെ മുന്നേറിയപ്പോള്‍ സുപ്പര്‍ പോയിന്റിലൂടെ ഹൈദരബാദ്‌ ഒപ്പമെത്തി. പിന്നിട്‌ സ്‌കോര്‍ 14-14ല്‍ നിക്കവേ അമിത്‌ കുമാറിന്റെ മികച്ച ഒരു സ്‌മാഷിലൂടെ സെറ്റ്‌ ഹൈദരാബാദ്‌ സ്വന്തമാക്കി.
നാല്‌ സെറ്റുകള്‍ കഴിഞ്ഞപ്പോള്‍ രണ്ടരണ്ട്‌ എന്ന നിലയിലായിരുന്നു ടീമുകള്‍. ഇതോടെ അഞ്ചാം സെറ്റ്‌ കാണികളില്‍ ആവേശം പടര്‍ത്തി. സെറ്റില്‍ മുംബ വരുത്തിയ പിഴവിലൂടെ ആദ്യപോയിന്റ്‌ ഹൈദരബാദ്‌ കരസ്‌ഥമാക്കി. പിന്നാലെ വിപിന്‍ കുമാറിന്റെ മികച്ച്‌ ഒരു സ്‌മാഷിലൂടെ മുബെ തിരിച്ചടിച്ചു. പിന്നീട്‌ മുംബെയുടെ മുന്നേറ്റത്തിനാണ്‌ കാണികള്‍ സാക്ഷിയായത്‌.

Ads by Google
Wednesday 13 Feb 2019 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW