Wednesday, February 13, 2019 Last Updated 27 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Feb 2019 01.34 AM

റയാല്‍ ഇന്ന്‌ അജാക്‌സിനെ നേരിടും

uploads/news/2019/02/287605/s6.jpg

ആംസ്‌റ്റര്‍ഡാം: പുതിയ പരിശീലകനു കീഴില്‍ 2019-ല്‍ മിന്നുന്ന പ്രകടനം കാഴ്‌ചവയ്‌ക്കുന്ന റയാല്‍ മാഡ്രിഡ്‌ ഇന്നു ചാമ്പ്യന്‍സ്‌ ലീഗ്‌ അങ്കത്തട്ടിലേക്ക്‌. പ്രീക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ റയാല്‍ ഇന്നു ഹോളണ്ട്‌ ക്ലബായ അജാക്‌സ് എഫ്‌.സിയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 1:30 മുതലാണ്‌ മത്സരം. സോണി ടെന്‍ ഒന്നില്‍ തത്സമയം.
ചാമ്പ്യന്‍സ്‌ ലീഗില്‍ ഹാട്രിക്‌ കിരീടം നേടിയ നിലവിലെ ജേതാക്കളായ റയാല്‍ തുടര്‍ച്ചയായാ 23-ാം തവണയാണ്‌ നോക്കൗട്ട്‌ കളിക്കാനിറങ്ങുന്നത്‌. ലീഗിന്റെ തുടക്കത്തില്‍ മോശം ഫോമിലായിരുന്ന അവര്‍ സ്വന്തം തട്ടകത്തില്‍ ദുര്‍ബലരായ സി.എസ്‌.കെ.എ. മോസ്‌കോയോടു തോറ്റിരുന്നു. എന്നാല്‍ അവസാനനിമിഷ പോരാട്ടങ്ങളിലൂടെ നോക്കൗട്ടിലേക്കു കടന്നു കൂടുകയായിരുന്നു.
എന്നാല്‍ പരിശീലകന്‍ മാറിയ ശേഷം റയാല്‍ പഴയ ഫോമിലേക്കു തിരിച്ചെത്തിയിരുന്നു. പുതിയ പരിശീലകന്‍ സൊളാരിക്കു കീഴില്‍ ടീം പരാജയമറിഞ്ഞിട്ടില്ല. അതിനു ശേഷം ഇതാദ്യമായാണ്‌ അവര്‍ ചാമ്പ്യന്‍സ്‌ ലീഗില്‍ ബൂട്ടുകെട്ടുന്നത്‌. ലാ ലിഗയില്‍ കഴിഞ്ഞ ദിവസം അത്‌ലറ്റിക്കോ മാഡ്രിഡിനെ 3-1ന്‌ തോല്‍പിച്ച ആത്മവിശ്വാസത്തിലാണ്‌ റയാല്‍ ഇന്നിറങ്ങുക.
മറുവശത്ത്‌ 2005-06 സീസണിനു ശേഷം ഇതാദ്യമായാണ്‌ അജാക്‌സ് ചാമ്പ്യന്‍സ്‌ ലീഗ്‌ നോക്കൗട്ട്‌ കളിക്കുന്നത്‌. ചാമ്പ്യന്‍സ്‌ ലീഗ്‌ ചരിത്രത്തില്‍ ഇതേവരെ അവര്‍ക്കു പ്രീക്വാര്‍ട്ടര്‍ കടന്നു മുന്നേറാനായിട്ടില്ല. ഇക്കുറി ആ ചരിത്രം തിരുത്താനുറച്ചാണ്‌ ഡച്ച്‌ ക്ലബിന്റെ വരവ്‌.
ഇന്നു നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ്‌ ക്ലബ്‌ ടോട്ടനം ഹോട്‌സ്പര്‍ ജര്‍മന്‍ ക്ലബ്‌ ബൊറൂസിയ ഡോര്‍ട്ട്‌മുണ്ടിനെ നേരിടും.

Ads by Google
Wednesday 13 Feb 2019 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW