ലണ്ടന്‍: ആഴ്സണലിന്റെ വെയ്ല്‍സ് മധ്യനിര താരം ആരോണ്‍ റാംസെ ഇറ്റലിയിലേക്ക്. ഇറ്റാലിയന്‍ സീരീ എ ചാമ്പ്യന്മാരായ യുവന്റസാണ് ഫ്രീ ട്രാന്‍സ്ഫറിലൂടെ റാംസെയെ സ്വന്തമാക്കിയത്.
നാലു വര്‍ഷത്തേക്കാണ് താരം യുവന്റസില്‍ കരാര്‍ ഒപ്പുവെച്ചത്. അടുത്ത സീസണ് ആരംഭത്തില്‍ ആകും റാംസെ യുവന്റസിനൊപ്പം ചേരുക.
2008 മുതല്‍ ആഴ്സണലില്‍ ഉള്ള റാംസെ ഗണ്ണേഴ്സിനായി 350-ലേറെ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ആഴ്സണലിനൊപ്പം മൂന്ന് എഫ് എ കപ്പ് കിരീടങ്ങളും രണ്ട് കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടങ്ങളും നേടിയിട്ടുണ്ട്.