Wednesday, April 24, 2019 Last Updated 13 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Feb 2019 01.34 AM

ടീമില്‍ ഇടംലഭിച്ചില്ല; സെലക്‌ടറെ യുവതാരം ആക്രമിച്ചു

uploads/news/2019/02/287603/s4.jpg

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ താരവും ഡല്‍ഹി സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി തലവനുമായ അമിത്‌ ഭണ്ഡാരിയെ ആക്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്‌റ്റില്‍. ആക്രമണത്തിനു നേതൃത്വം നല്‍കിയ ക്രിക്കറ്റ്‌ താരം അനുജ്‌ ദേദയും സഹോദരന്‍ നരേഷുമാണ്‌ പിടിയിലായത്‌.
ന്യൂഡല്‍ഹിയിലെ സെന്റ്‌ സ്‌റ്റീഫന്‍സ്‌ ഗ്രൗണ്ടില്‍ തിങ്കളാഴ്‌ച അണ്ടര്‍ 23 ടീം സെലക്ഷനിനിടെയാണ്‌ അമിത്‌ ഭണ്ഡാരിയെ പതിനഞ്ചോളം വരുന്ന സംഘം ആക്രമിച്ചത്‌.
ടീമില്‍ സെലക്ഷന്‍ കിട്ടാതിരുന്ന അനുജ്‌ ദേദയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. അനുജ്‌ ദേദയുടെ പേര്‌ 79 അംഗ സാധ്യതാ പട്ടികയിലുണ്ടായിരുന്നു. എന്നാല്‍ അന്തിമ സ്‌ക്വാഡില്‍ ഇടംലഭിച്ചില്ല. ഇതു ചോദ്യംചെയ്‌ത അനുജ്‌ അമിത്‌ ഭണ്ഡാരിയെ അടിച്ചതോടെയാണ്‌ സംഭവങ്ങളുടെ തുടക്കം.
പിന്നാലെ അനുജ്‌ ദേദയുടെ കൂടെയുണ്ടായിരുന്നവര്‍ ഇരുമ്പുവടിയും ഹോക്കി സ്‌റ്റിക്കുമായി അമിതിനെ മാരകമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ തലയ്‌ക്കും ചെവിക്കും പരിക്കേറ്റ അമിത്‌ ഭണ്ഡാരിയെ സന്ത്‌ പരമാനന്ദ്‌ ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ചു.
അക്രമികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വിരേന്ദര്‍ സെവാഗും ഗൗതം ഗംഭീറും അടക്കമുള്ള മുന്‍ ഇന്ത്യന്‍ താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്‌. കേസില്‍ പ്രതിയായ അനുജിനെ ആജീവനാന്ത കാലം ക്രിക്കറ്റില്‍ നിന്നു വിലക്കണമെന്നു ഗംഭീര്‍ ബി.സി.സി.ഐയോടും ആവശ്യപ്പെട്ടിട്ടുണ്ട്‌.

Ads by Google
Wednesday 13 Feb 2019 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW