Wednesday, February 13, 2019 Last Updated 1 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Feb 2019 01.33 AM

വെസ്‌റ്റിന്‍ഡീസ്‌ തോല്‍വിയിലേക്ക്‌

സെയിന്റ്‌ ലൂസിയ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ വെസ്‌റ്റിന്‍ഡീസിന്‌ കൂറ്റന്‍ വിജയലക്ഷ്യം. ഒന്നാമിന്നിങ്‌സില്‍ 123 റണ്‍സ്‌ ലീഡ്‌ നേടിയ ഇംഗ്ലണ്ട്‌ രണ്ടാമിന്നിങ്‌സില്‍ അഞ്ചു വിക്കറ്റ്‌ നഷ്‌ടത്തില്‍ 361 റണ്‍സ്‌ നേടി ഡിക്ലയര്‍ ചെയ്‌ത് വിന്‍ഡീസന്‌ 485 റണ്‍സ്‌ ലക്ഷ്യം നല്‍കുകയായിരുന്നു.
തുടര്‍ന്നു മറുപടി ബാറ്റിങ്‌ ആരംഭിച്ച വിന്‍ഡീസ്‌ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാലു വിക്കറ്റ്‌ നഷ്‌ടത്തില്‍ 35 റണ്‍സ്‌ എന്ന നിലയിലാണ്‌. നേരത്തെ നാലിന്‌ 325 എന്ന നിലയില്‍ രണ്ടാം ഇന്നിങ്‌സ് പുനരാരംഭിച്ച ഇംഗ്ലണ്ട്‌ സെഞ്ചുറി നേടിയ നായകന്‍ ജോ റൂട്ട്‌ പുറത്തായതോടെയാണ്‌ ഡിക്ലയര്‍ ചെയ്‌തത്‌. 225 പന്തില്‍ നിന്ന്‌ 10 ബൗണ്ടറികളോടെ 122 റണ്‍സാണ്‌ റൂട്ട്‌ നേടിയത്‌

Ads by Google
Wednesday 13 Feb 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW