Wednesday, February 13, 2019 Last Updated 0 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Feb 2019 01.33 AM

ഇറാനി ട്രോഫി ക്രിക്കറ്റ്‌ : വിഹാരിക്കു സെഞ്ചുറി; റെസ്‌റ്റ് ഓഫ്‌ ഇന്ത്യ 330ന്‌ പുറത്ത്‌

നാഗ്‌പൂര്‍: ഇറാനി ട്രോഫി ക്രിക്കറ്റില്‍ രഞ്‌ജി ചാമ്പ്യന്മാരായ വിദര്‍ഭയ്‌ക്കെതിരേ റെസ്‌റ്റ് ഓഫ്‌ ഇന്ത്യ 330-ന്‌ പുറത്ത്‌. ടോസ്‌ നേടി ബാറ്റിങ്‌ തെരഞ്ഞെടുത്ത അവര്‍ക്ക്‌ ഹനുമ വിഹാരിയുടെ സെഞ്ചുറിയാണ്‌ കരുത്തായത്‌.
211 പന്തുകളില്‍ നിന്ന്‌ 11 ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 114 റണ്‍സാണ്‌ വിഹാരി നേടിയത്‌. സെഞ്ചുറിക്ക്‌ അഞ്ചു റണ്‍സ്‌ അകലെ പുറത്തായ ഓപ്പണര്‍ മായങ്ക്‌ അഗര്‍വാളാണ്‌ റെസ്‌റ്റ് ഓഫ്‌ ഇന്ത്യയുടെ മറ്റൊരു പ്രമുഖ സ്‌കോറര്‍. 134 പന്തില്‍ നിന്നു 10 ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതമാണ്‌ മായങ്ക്‌ 95 റണ്‍സ്‌ നേടിയത്‌. വിദര്‍ഭയ്‌ക്കു വേണ്ടി സ്‌പിന്നര്‍മാരായ ആദിത്യ സര്‍വാതെ, അക്ഷയ്‌ വഖാരെ എന്നിവര്‍ മൂന്ന്‌ വിക്കറ്റ്‌ നേടി.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ റെസ്‌റ്റ് ഓഫ്‌ ഇന്ത്യക്ക്‌ തകര്‍പ്പന്‍ തുടക്കമാണ്‌ ലഭിച്ചത്‌. അന്‍മോല്‍പ്രീത്‌ സിങ്ങിനെ(15) തുടക്കത്തില്‍ നഷ്‌ടമായെങ്കിലും ഹിവാരിഠയും മായങ്കും ചേര്‍ന്ന്‌ അവരെ മികച്ച സ്‌കോറിലേക്കു നയിച്ചു. രണ്ടാം വിക്കറ്റില്‍ 125 റണ്‍സാണ്‌ ഇവര്‍ കൂട്ടിച്ചേര്‍ത്തത്‌.
എന്നാല്‍ സെഞ്ചുറിക്ക്‌ അരികെ മായങ്ക്‌ പുറത്തായതോടെ അവര്‍ തകര്‍ന്നു. പിന്നീടെത്തിയ ആര്‍ക്കും വിഹാരിക്കു മികച്ച പിന്തുണ നല്‍കാനായില്ല. അജിന്‍ക്യ രഹാനെ(13), ശ്രേയസ്‌ അയ്യര്‍(19), ഇഷാന്‍ കിഷന്‍(2), കെ. ഗൗതം(7) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ എട്ടാമനായാണ്‌ വിഹാരി പുറത്തായത്‌. പിന്നീട്‌ ഒമ്പതാം വിക്കറ്റില്‍ ദീപക്‌ ചഹാറും(22) അങ്കിത്‌ രാജ്‌പതും കൂട്ടിച്ചേര്‍ 25 റണ്‍സാണ്‌ അവരെ 330-ല്‍ എത്തിച്ചത്‌.

Ads by Google
Wednesday 13 Feb 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW