Wednesday, February 13, 2019 Last Updated 27 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Feb 2019 01.33 AM

റാങിങ്‌: മന്ദാനയ്‌ക്കും ജമീമയ്‌ക്കും നേട്ടം

ദുബായ്‌: ഐ.സി.സി. വനിതാ ട്വന്റി 20 റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങളായ സ്‌മൃതി മന്ദാനയ്‌ക്കും ജമീമ റോഡ്രിഗസിനും മികച്ച നേട്ടം.
ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ മൂന്നു മത്സരങ്ങളില്‍ നിന്നു 132 റണ്‍സ്‌ നേടിയ അടിച്ചുകൂട്ടിയ ജെമീമ നാല്‌ സ്‌ഥാനങ്ങള്‍ ഉയര്‍ന്ന്‌ രണ്ടാമതെത്തി.അതേസമയം പരമ്പരയില്‍ കൂടുതല്‍ റണ്‍സ്‌(180) നേടിയ മന്ദാന നാല്‌ സ്‌ഥാനങ്ങള്‍ മുന്നോട്ടുകയറി ആറാമതെത്തി. കിവീസിന്റെ സൂസി ബൈറ്റ്‌സാണ്‌ ഒന്നാമത്‌.
ബൗളര്‍മാരില്‍ രാധ യാദവും ദീപ്‌തി ശര്‍മ്മയുമാണ്‌ നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ താരങ്ങള്‍. സ്‌പിന്നര്‍ രാധ യാദവ്‌ 18 സ്‌ഥാനങ്ങള്‍ മെച്ചപ്പെടുത്തി 10-ാം സ്‌ഥാനത്തെത്തിയപ്പോള്‍ ദീപ്‌തി ശര്‍മ്മ അഞ്ച്‌ സ്‌ഥാനങ്ങളുയര്‍ന്ന്‌ പതിനാലാമതെത്തി. ഓസ്‌ട്രേലിയയുടെ മഗാന്‍ സ്‌കോട്ടും ഇന്ത്യയുടെ പൂനം യാദവുമാണ്‌ ഒന്നും രണ്ടും സ്‌ഥാനങ്ങളില്‍.

Ads by Google
Wednesday 13 Feb 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW