Friday, June 21, 2019 Last Updated 7 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 05.21 PM

ജനിച്ച അരമണിക്കൂറിനുള്ളില്‍ മുഖം രോമം കൊണ്ട് നിറഞ്ഞു; വടിക്കും തോറും വീണ്ടും... അപൂര്‍വ്വ രോഗവുമായി വിധിയോട് പോരാടി ലളിത്

uploads/news/2019/02/287518/rare.jpg

മുഖത്ത് ചെറിയ ഒരു കുരു വന്നാല്‍ പോലും ഉത്കണ്ഠപ്പെടുന്നവരാണ് നമ്മളില്‍ ഓരോരുത്തരും. മധ്യപ്രദേശിലെ രത്ലം സ്വദേശിയായ ലളിത് എന്ന കുട്ടിയെ കണ്ടാല്‍ അതൊക്കെ നിസ്സാരമെന്ന് നിങ്ങള്‍ക്ക് തോന്നും. പരിഹാസങ്ങള്‍ക്കും ഒറ്റപ്പെടലുകളും അഗണിച്ച് വാശിയോടെ ജീവിക്കുകയാണ് ഈ വിദ്യാര്‍ഥി. രോമാവൃതമായ മുഖമാണ് ഈ കുട്ടിയെ മറ്റുള്ളവര്‍ക്ക് മുന്നില്‍ പരിഹാസകഥാപാത്രമാക്കിയത്.

വേര്‍വൂള്‍ഫ് സിന്‍ഡ്രോം എന്ന രോഗമാണ് ലളിതിനെ ബാധിച്ചിരിക്കുന്നത്. ജന്മനാ തന്നെ ലളിത് ഇങ്ങനെയാണ്. ജനിച്ച് അരമണിക്കൂറാകും മുന്‍പെ നഴ്സാണ് കുഞ്ഞിന്റെ വിചിത്രമായ രൂപമാറ്റം ശ്രദ്ധിച്ചത്. മുഖം നിറച്ചും രോമങ്ങള്‍ വളര്‍ന്നു നിറയുന്നു. ഉടന്‍ തന്നെ ഡോക്ടറെ അറിയിച്ചു. രോമങ്ങള്‍ വടിച്ചുകളയാനായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. എന്നാല്‍ വടിച്ചുകളയും തോറും പതിന്മടങ്ങായി രോമങ്ങള്‍ വളര്‍ന്നു നിറയാന്‍ തുടങ്ങി.

എന്നാല്‍ ഇത് ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ല എന്നറിഞ്ഞതോടെ കുടുംബം ആകെ തകര്‍ന്നു. ഇപ്പോള്‍ കണ്ണും, മൂക്കും വായും ഒന്നും തിരിച്ചറിയാന്‍ പോലുമാകാത്ത വിധം ചെന്നായയുടേതിന് സമാനമായി രോമകൂപങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. പഠനത്തില്‍ മിടുക്കനാണ് ലളിത്. ഭാവിയില്‍ പോലീസ് ഓഫീസറാകണമെന്ന ആഗ്രഹത്തിലാണ് ഈ മിടുക്കന്‍. അഞ്ചുപെണ്‍കുട്ടികള്‍ക്കു ശേഷം ആറ്റുനോറ്റുണ്ടായ മകനാണ് ലളിത്. രൂപത്തില്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാണെങ്കിലും പ്രാര്‍ഥനകളുടെ ഫലമായി ലഭിച്ച മകനെ കൈവിടാന്‍ മാതാപിതാക്കള്‍ ഒരുക്കമല്ല.

ചികിത്സയില്ലെന്ന് വ്യക്തമായതോടെ, മകനെ ഇപ്പോഴത്തെ രൂപത്തില്‍ത്തന്നെ സ്വീകരിക്കാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയായി ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സംഭവിക്കുമ്പോള്‍ ലളിത് ഇപ്പോള്‍ അനുഭവിക്കുന്ന വേദനയ്ക്ക് പരിഹാരമുണ്ടാകുമെന്നാണ് മാതാപിതാക്കളുടെ പ്രതീക്ഷ. ആദ്യമൊക്കെ നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം അവനെ കളിയാക്കുകയും ഭയത്തോടെ നോക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാവരും അവനെ അംഗീകരിക്കുന്നു. എന്നാല്‍ മറ്റുചിലര്‍ കുരങ്ങനെന്നു വിളിച്ച് കല്ലെറിയാറുണ്ടെന്നും ലളിത് സങ്കടത്തോടെ പറയുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW