Wednesday, July 17, 2019 Last Updated 3 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 04.43 PM

ആര്‍ത്തവ വിരാമശേഷം ആഹാര രീതി

''കൃത്യമായ ആഹാര രീതിയിലൂടെ ആര്‍ത്തവ വിരാമശേഷമുണ്ടാകുന്ന ശാരീരിക പ്രശ്നങ്ങളെ നിയന്ത്രിക്കാനാവും...''
uploads/news/2019/02/287508/aarthavamhealth120219.jpg

ആര്‍ത്തവ വിരാമം സ്ത്രീകളില്‍ പലതരത്തിലുള്ള വിഷമതകള്‍ സൃഷ്ടിക്കുന്നു. ഹൃദ്രോഗവും അസ്ഥി തേയ്മാനവും അസ്ഥി ബലക്കുറവും ഒക്കെ ഈ സമയത്തുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ ചിലതാണ്. എന്നാല്‍ ചിട്ടയായ ആഹാര ക്രമത്തിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവും...

എന്താണ് ആര്‍ത്തവ വിരാമം


50 വയസിനുമേല്‍ പ്രായമുള്ള ഒരു സ്ത്രീയില്‍ 12 മാസത്തേക്ക് തുടര്‍ച്ചയായി ആര്‍ത്തവം ഉണ്ടാകാതിരിക്കുന്ന അവസ്ഥയെ ആര്‍ത്തവ വിരാമമായി കണക്കാക്കാം. ഇത് അണ്ഡോത്പാദന ശേഷിയെ ബാധിക്കുകയോ സന്താനോല്‍പ്പാദനക്ഷമത ഇല്ലാതാക്കുകയോ ചെയ്യുന്നു.

എന്തുകൊണ്ട്


ആര്‍ത്തവ വിരാമം പലരിലും ശാരീരികമായും മാനസികമായും പലതരത്തിലുളള വ്യതിയാനങ്ങളാണ് വരുത്തുന്നത്. എന്നാല്‍ ഇവയെല്ലാം ഒരു വ്യക്തിയുടെ ആരോഗ്യസ്ഥിതിയേയും ശരീര പ്രകൃതത്തേയും അനുസരിച്ചിരിക്കും.

സ്ത്രീശരീരത്തിലെ ഹോര്‍മോണുകളായ ഇസ്‌ട്രൊജന്‍, പ്രൊജസ്‌ട്രോണ്‍, ടെസ്‌റ്റോസ്റ്റിറോണ്‍ എന്നീ ഹോര്‍മോണുകളുടെ അളവില്‍ വരുന്ന വ്യത്യാസങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്.

ആര്‍ത്തവ വിരാമത്തോടെ സ്‌ത്രൈണതയുടെ കവചമായ ഇസ്‌ട്രൊജന്‍ ഹോര്‍മോണിന്റെ അളവ് കുറയുന്നു. അതോടെ ചര്‍മകാന്തിയും, നഖങ്ങളുടേയും മുടിയുടേയുമെല്ലാം തിളക്കവും നഷ്ടപ്പെടുകയും, ശരീരവടിവ് ഇല്ലാതാവുകയും ചെയ്യുന്നു.

ശാരീരിക മാനസിക മാറ്റങ്ങള്‍


ശരീരത്തിന് ചൂട് കൂടുന്ന അവസ്ഥ, അമിത വിയര്‍പ്പ്, ശരീര ഭാരം വര്‍ധിക്കുക, വയറ് ചാടുക, വിഷാദം, മുടികൊഴിച്ചില്‍, ദഹന പ്രശ്‌നങ്ങള്‍, ലൈംഗിക താല്‍പര്യക്കുറവ്, തലവേദന, ദേഷ്യം, ഉറക്കക്കുറവ്, ക്ഷീണം, സന്ധികളിലും പേശികളിലുമുണ്ടാകുന്ന വേദന, അമിത വിശപ്പ്, ത്വക്കിലുണ്ടാകുന്ന ചുളിവുകളും കുരുക്കളും എന്നിവയൊക്കെ ആര്‍ത്തവ വിരാമത്തോടനുബന്ധിച്ച് സ്ത്രീകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളാണ്.
uploads/news/2019/02/287508/aarthavamhealth120219a.jpg

ആര്‍ത്തവ വിരാമം സംഭവിച്ച സ്ത്രീകളില്‍ ഹൃദ്രോഗസാധ്യതയും അസ്ഥിക്ക് തേയ്മാനവും സംഭവിക്കാം. പ്രായം കൂടി വരുന്നതും ഹോര്‍മോണിലുണ്ടാവുന്ന വ്യതിയാനവുമൊക്കെയാണ് ഇത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്.

ചിട്ടയായ ആഹാരക്രമത്തിലൂടെയും വ്യായാമത്തിലൂടെയും ഈ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാം.

ഒഴിവാക്കേണ്ട ആഹാരങ്ങള്‍


മസാലകള്‍, എരിവും പുളിയും കൂടുതലുള്ള ആഹാരങ്ങള്‍, അച്ചാറുകള്‍, കാപ്പി, ചോക്ലേറ്റുകള്‍, ആല്‍ക്കഹോളുകള്‍, പഞ്ചസാര, കൊഴുപ്പടങ്ങിയ ആഹാരപദാര്‍ഥങ്ങള്‍ ഇവ ആഹാരത്തില്‍നിന്ന് ഒഴിവാക്കേണ്ടതാണ്.

ആവശ്യമുള്ള ആഹാരങ്ങള്‍


കാല്‍സ്യമടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.
പഞ്ഞപ്പുല്ല്, ചേന, പയറുവര്‍ഗ്ഗങ്ങള്‍, പാല്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, വിറ്റാമിന്‍ ഇ അടങ്ങിയ ആഹാരങ്ങള്‍, സോയാബീന്‍ ഇവയൊക്കെ സ്ത്രീ ഹോര്‍മോണായ ഇസ്‌ട്രൊജന്റെ അളവ് കൂട്ടുന്നു. വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങള്‍ ശരീരത്തില്‍ ആന്റി ഓക്‌സിഡന്റായി പ്രവര്‍ത്തിക്കുന്നു.

ബദാം, നിലക്കടല, അവക്കാഡോ, ക്യാപ്‌സിക്കം, ബ്രൊക്കോളി ഇവയെല്ലാം വിറ്റാമിന്‍ ഇ അടങ്ങിയ ആഹാര പദാര്‍ഥങ്ങളാണ്. ഗ്രീന്‍ ടീ യുടെ ഉപയോഗം ആര്‍ത്തവ വിരാമത്തിന്റെ ഫലമായി ശരീരത്തിലുണ്ടാകുന്ന പോഷക നഷ്ടത്തെ ഇല്ലാതാക്കാനും സഹായിക്കുന്നു.

Ads by Google
Tuesday 12 Feb 2019 04.43 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW