Tuesday, February 12, 2019 Last Updated 0 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 02.31 PM

കാറിനും സ്‌കൂട്ടറിനും ഒരേ നമ്പര്‍...; സ്‌കൂട്ടര്‍ ഉടമ പിഴ പിഴയൊടുക്കേണ്ടിവന്നത് അതേ നമ്പരിലുള്ള കാര്‍ പാര്‍ക്ക് ചെയ്തതിന്; ജാഗ്രതൈ... വ്യാജന്മാര്‍ വിലസുന്നു

uploads/news/2019/02/287490/number.jpg

കോട്ടയം : നോ പാര്‍ക്കിങ്ങ് ഏരിയായില്‍ പാര്‍ക്ക് ചെയ്ത കാറിന്റെ പേരില്‍ പോലീസ് കേസെടുത്തപ്പോള്‍ കുടുങ്ങിയത് സ്‌കൂട്ടര്‍ ഉടമ. കോട്ടയത്ത് അതിരമ്പുഴ വടക്കേപ്പറമ്പില്‍ ഡിന്നി ജോര്‍ജിനാണു ചെയ്യാത്ത കുറ്റത്തിനു പിഴയൊടുക്കേണ്ടി വന്നത്.

ഇദേഹത്തിന്റെ ഉടമസ്ഥതയിലുളള കെ.എല്‍.5 എ.ജി.6869 നമ്പര്‍ വാഹനം കലക്ട്രേറ്റിന് സമീപം നോ പാര്‍ക്കിങ്ങ് ഏരിയായില്‍ പാര്‍ക്ക് ചെയ്തുവെന്ന് കാണിച്ചാണ് പോലീസ് പിഴ ചുമത്തിയത്.

അനധികൃത പാര്‍ക്കിങ്ങിനു പിഴ ഒടുക്കണമെന്നാവശ്യപ്പെട്ട് വീട്ടിലേക്ക് പോലീസിന്റെ കത്ത് ലഭിക്കുമ്പോഴാണ് ഡിന്നി വിവരം അറിയുന്നത്.ഇതനുസരിച്ച് ട്രാഫിക് സ്റ്റേഷനിലെത്തിയ ഡിന്നി താന്‍ സംഭവ ദിവസം കോട്ടയം ജില്ലയില്‍ ഇല്ലായിരുന്നുവെന്നും അന്ന് തിരുവനന്തപുരത്ത് ആയിരുന്നുവെന്നും വാദിച്ചുവെങ്കിലും പിഴയൊടുക്കണമെന്ന് പോലീസ് കര്‍ശന നിലപാട് സ്വീകരിക്കുകയായിരുന്നു. അനധികൃത പാര്‍ക്കിങ്ങിനു തെളിവുണ്ടെന്നായിരുന്നു പോലീസിന്റെ നിലപാട്.

തെളിവ് കാണിക്കാന്‍ ഡിന്നി ആവശപ്പെട്ടതോടെ പോലീസ് വാഹനം അനധികൃതമായി പാര്‍ക്ക് ചെയ്തിരിക്കുന്നതിന്റെ ചിത്രം കാണിച്ചു.ഇതോടെ ഡിന്നി ശരിക്കും ഞെട്ടി. ചിത്രത്തിലുള്ളത് റെനോ ഡസ്റ്റര്‍ കാര്‍, തന്റെ ഉടമസ്ഥയിലുള്ള യമഹ റേ സ്‌കൂട്ടറിന്റെ അതേ നമ്പരിലുള്ള കാര്‍. പിഴ അടച്ചതിനാല്‍ ഒന്നും ചെയ്യാനാകില്ലെന്നായിരുന്നു പോലീസിന്റെ നിലപാട്. കാറിനെപ്പറ്റി അന്വേഷിക്കാമെന്ന ഉറപ്പിലാണ് ഡിന്നി മടങ്ങിയത്.

കഴിഞ്ഞ ദിവസം വീണ്ടും പോലീസ് സ്റ്റേഷനില്‍ നിന്നും വിളിയെത്തി. തന്റെ നമ്പരിലുളള വാഹനം റോഡ് നിയമം ലംഘിച്ചതിനാല്‍ പിഴയൊടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഫോണ്‍ സന്ദേശം. എന്നാല്‍, കഴിഞ്ഞ തവണയുണ്ടായ അനുഭവം പറഞ്ഞതോടെ പിന്നീട് പോലീസ് വിളിച്ചില്ല. വ്യാജ നമ്പര്‍ ഉപയോഗിച്ച ഒരു വാഹനം രണ്ടു തവണ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടും കണ്ടുപിടിക്കാനിയില്ല എന്നതാണു ശ്രദ്ധേയം.കോട്ടയം നഗരത്തില്‍ വ്യാജ നമ്പറിലുളള വാഹനങ്ങള്‍ വ്യാപകമാകുന്നുവെന്ന് നേരത്ത തന്നെ നിരവധി പരാതികള്‍ ലഭിച്ചിരുന്നു.മറ്റ് വാഹനങ്ങളുടെ നമ്പര്‍ ഉപയോഗിച്ചാണ് വ്യാജന്‍മാര്‍ വിലസുന്നത്.

മോഷ്ടിച്ചെടുക്കുന്ന വാഹനങ്ങളും അന്യസംസ്ഥാനങ്ങളില്‍ നിന്നും നിസാര വിലയ്ക്ക് വാങ്ങുന്ന വാഹനങ്ങളുമാണ് ഇത്തരത്തില്‍ വ്യാജനമ്പര്‍ ഉപയോഗിച്ച് പുറത്തിറക്കുന്നത്.ക്രിമിനല്‍ സംഘങ്ങളാണ് വ്യാജ നമ്പര്‍ എഴുതിയ വാഹനങ്ങള്‍ ഉപയോഗിക്കുന്നത്.എന്നെങ്കിലും പിടിയിലായാല്‍ പലപ്പോഴും കുടുങ്ങുന്നതു യഥാര്‍ത്ഥ ഉടമസ്ഥരും.

Ads by Google
Tuesday 12 Feb 2019 02.31 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW