തെന്നിന്ത്യ മുഴുവന്‍ ആരാധകരെ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ സൃഷ്ടിക്കാന്‍ സാധിച്ച നടിയാണ് ഓവിയ. ഓവിയ ആര്‍മി എന്ന പേരില്‍ ആരാധകവൃന്ദവും നടിയ്ക്കുണ്ട്. ഓവിയ നായികയാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 90 എംഎല്. എന്നാല്‍ സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ചിത്രത്തിന്റെ ട്രെയ്ലര് പുറത്ത് വന്നതോടെ ഓവിയയ്ക്കെതിരെ വിമര്‍ശനങ്ങള്‍ നിലനില്‍ക്കുകയാണ്.
സിനിമയുടേതായ ട്രെയിലറില്‍ ഓവിയയുടെ ലിപ്ലോക്ക് രംഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ ദ്വയാര്‍ഥ പ്രയോഗങ്ങളാണ് നിറഞ്ഞു നില്‍ക്കുന്നത്. പോണ് സിനിമകളേക്കാള്‍ വൃത്തികെട്ട അവസ്ഥയിലാണ് ചില തമിഴ് സിനിമകളെന്നും ഇന്‍ഡസ്ട്രിയെ ഇത് ദോഷം ചെയ്യുമെന്നും വിമര്‍ശകര്‍ പറയുന്നു. ഓവിയയില്‍ നിന്നും ഇത്തരത്തിലൊരു സിനിമ പ്രതീക്ഷിച്ചില്ലെന്നും ചിലര്‍ വിലയിരുത്തുന്നു.
അനിത ഉദീപ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത് ചിമ്പുവാണ്. താരം അതിഥി വേഷത്തിലും സിനിമയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തില്‍ മലയാളിതാരം ആന്സന് പോളും ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. മാസൂം, ശ്രീ ഗോപിക, മോനിഷ, തേജ് രാജ് എന്നിവരാണ് മറ്റുതാരങ്ങള്‍. ചിത്രം ഫെബ്രുവരി 22ന് റിലീസ് ചെയ്യും.