Tuesday, February 12, 2019 Last Updated 1 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 10.34 AM

ആര്‍ത്തവം സ്വാഭാവികമായ ശാരീരിക പ്രക്രിയ, മറച്ചു പിടിക്കേണ്ട ഒന്നല്ല; ആര്‍ത്തവ സംസാരങ്ങള്‍ക്ക് നിറം പകരാന്‍ ഇമോജിയും

‘period’ emoji

ആര്‍ത്തവം സ്വാഭാവികമായ ശാരീരിക പ്രക്രിയയാണെന്നും മറച്ചു പിടിക്കേണ്ട ഒന്നല്ലെന്നുമുള്ള ബോധ്യം സമൂഹത്തിന് നല്‍കുക എന്നത് ലക്ഷ്യമിട്ട് ആര്‍ത്തവത്തെ സൂചിപ്പിക്കുന്ന ഇമോജി അവതരിപ്പിച്ചു. ഇനി സമൂഹമാധ്യമങ്ങളിലൂടെയുള്ള ആര്‍ത്തവ സംസാരങ്ങള്‍ക്ക് നിറം പകരാന്‍ ഈ ഇമോജി ഉപയോഗിക്കാം. ആര്‍ത്തവത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും സംവാദങ്ങളും ഇതുവഴി കൂടുതല്‍ ജനകീയമാകുമെന്നാണ് കരുതപ്പെടുന്നത്.

സാനിറ്ററി നാപ്കിനുകളുടെയടക്കം പരസ്യങ്ങളില്‍ ആര്‍ത്തവത്തെ സൂചിപ്പിക്കാന്‍ നീല നിറമാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇമോജിയ്ക്ക് ആര്‍ത്തവരക്തത്തിന്റെ ചുവന്ന നിറം നല്‍കിയെന്ന മുന്നേറ്റവും സംഭവിച്ചിട്ടുണ്ട്. ആര്‍ത്തവത്തെ സൂചിപ്പിക്കുന്ന ചുവന്ന രക്തത്തുള്ളിയുടെ ചിത്രമാണ് ഇമോജി. ഈ വര്‍ഷം മാര്‍ച്ചില്‍ ഇമോജി പുറത്തിറക്കും.

ആര്‍ത്തവത്തെ സൂചിപ്പിക്കുന്ന ചുവന്ന രക്തത്തുള്ളിയുടെ ചിത്രം ഇമോജിയായി വേണമെന്ന് ആവശ്യപ്പെട്ട് പ്ലാന്‍ ഇന്റര്‍നാഷണല്‍ യുകെയുടെ നേതൃത്വത്തില്‍ 55,000 പേര്‍ പിന്തുണച്ച ക്യാംപയിന്റെ ഫലമാണ് പുതിയ ഇമോജി. #PeriodEmoji എന്ന ഹാഷ് ടാഗും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിട്ടുണ്ട്. യൂണികോഡ് കോഡിങ് കണ്‍സോര്‍ഷ്യം ഇമോജി വിതരണം ചെയ്യും.

Ads by Google
Ads by Google
Loading...
TRENDING NOW