Monday, April 22, 2019 Last Updated 1 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 01.59 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.

റാങ്ക്‌ പട്ടിക പ്രസിദ്ധീകരിച്ചു

അന്തര്‍സര്‍വകലാശാല സുസ്‌ഥിരജൈവകൃഷി കേന്ദ്രത്തില്‍ ഓഫീസ്‌ അസിസ്‌റ്റന്റ്‌, റിസര്‍ച്ച്‌ അസിസ്‌റ്റന്റ്‌ എന്നീ തസ്‌തികകളില്‍ കരാര്‍ അടിസ്‌ഥാനത്തില്‍ നിയമിക്കുന്നതിനായി നടത്തിയ അഭിമുഖ പരീക്ഷയുടെ റാങ്ക്‌ പട്ടിക സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ക്ക്‌ ഫോണ്‍: 0481 2733210.

പ്രാക്‌ടിക്കല്‍

ഡിസംബറില്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളജില്‍ നടത്തിയ ബി.എ. ഒന്നാം സെമസ്‌റ്റര്‍ ഭരതനാട്യം, മോഹിനിയാട്ടം സി.ബി.സി.എസ്‌. (2018 അഡ്‌മിഷന്‍ റഗുലര്‍/2017 അഡ്‌മിഷന്‍ റീ അപ്പിയറന്‍സ്‌), സി.ബി.സി.എസ്‌.എസ്‌. (201316 അഡ്‌മിഷന്‍ റീ അപ്പിയറന്‍സ്‌/സപ്ലിമെന്ററി) പ്രാക്‌ടിക്കല്‍ പരീക്ഷകള്‍ 18 മുതല്‍ 20 വരെ ആര്‍.എല്‍.വി. കോളജില്‍ നടക്കും.

ഒന്നാം സെമസ്‌റ്റര്‍ എം.എസ്‌സി. ബയോകെമിസ്‌ട്രി (സി.എസ്‌.എസ്‌ റഗുലര്‍/സപ്ലിമെന്ററി) ബിരുദ പരീക്ഷയുടെ പ്രാക്‌ടിക്കല്‍ 21 മുതല്‍ അതത്‌ കോളജുകളില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

പരീക്ഷഫലം

2017 ഡിസംബറില്‍ നടന്ന മൂന്നാം സെമസ്‌റ്റര്‍ എം.എസ്‌സി. ഫൈറ്റോ മെഡിക്കല്‍ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി (റഗുലര്‍, ഇംപ്രൂവ്‌മെന്റ്‌, സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിനും സൂക്ഷ്‌മ പരിശോധനയ്‌ക്കും 22 വരെ അപേക്ഷിയ്‌ക്കാം.

2018 നവംബറില്‍ നടന്ന നാലാം സെമസ്‌റ്റര്‍ മാസ്‌റ്റര്‍ ഓഫ്‌ സയന്‍സ്‌ മെഡിക്കല്‍ ബയോകെമിസ്‌ട്രി (നോണ്‍ സി.എസ്‌.എസ്‌.- റഗുലര്‍/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. സൂക്ഷ്‌മ പരിശോധനയ്‌ക്ക് 22 വരെ അപേക്ഷിയ്‌ക്കാം.

Ads by Google
Tuesday 12 Feb 2019 01.59 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW