Thursday, July 18, 2019 Last Updated 7 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 01.52 AM

​​ബൈജൂസ്‌ ആപ്പില്‍ 3500 തൊഴിലവസരങ്ങള്‍

uploads/news/2019/02/287374/car3.jpg

ബംഗളൂരു: വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ സ്‌റ്റാര്‍ട്ടപ്പായ െബെജൂസ്‌ 3000- 3500 തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനൊരുങ്ങുന്നു. പഠനം എളുപ്പമാക്കുന്നതിനാവശ്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി കുട്ടികള്‍ക്കായി രൂപകല്‍പ്പന ചെയ്‌ത െബെജൂസ്‌ ആപ്പ്‌ ചുരുങ്ങിയ സമയംകൊണ്ടാണു ലോക ശ്രദ്ധ നേടിയത്‌.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ സ്വകാര്യ ഇന്റര്‍നെറ്റ്‌ കമ്പനി നടത്തുന്ന ഏറ്റവും വലിയ റിക്രൂട്ട്‌മെന്റാണിത്‌. സ്വിഗിയും സൊമാറ്റയും പോലെ ഭക്ഷണം വിതരണം ചെയുന്ന കമ്പനികളാണ്‌ ഇത്തരം റിക്രൂട്ട്‌മെന്റുകള്‍ നടത്താറുള്ളത്‌. 2,000 തൊഴിലവസരങ്ങള്‍ സെയില്‍സ്‌, പ്രവര്‍ത്തനം എന്നീ വിഭാഗങ്ങളില്‍ സൃഷ്‌ടിക്കാനാണ്‌ െബെജൂസ്‌ ആപ്പ്‌ ലക്ഷ്യമിടുന്നത്‌. മറ്റുള്ളവര്‍ ആപ്പിന്‌ ആവശ്യമായ വിവരങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നവരാകും. മാര്‍ച്ചോടെ 1,400 കോടി രൂപയുടെ വരുമാനമാണ്‌ െബെജൂസ്‌ ലക്ഷ്യമിടുന്നത്‌.
20 ലക്ഷം പണം നല്‍കുന്ന വാര്‍ഷിക വരിക്കാരാണ്‌ ആപ്പിനുള്ളത്‌. പ്രമുഖ ഇ- കൊമേഴ്‌സ്‌ സ്‌ഥാപനമായ ആമസോണ്‍ ഇക്കൊല്ലം 1,286 തൊഴിലവസരങ്ങള്‍ മാത്രമാണ്‌ രാജ്യത്ത്‌ സൃഷ്‌ടിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്‌.

Ads by Google
Tuesday 12 Feb 2019 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW