Monday, April 22, 2019 Last Updated 2 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 01.48 AM

ജര്‍മനിയില്‍ തൊഴില്‍ വാഗ്‌ദാനം ചെയ്‌ത് വിസാത്തട്ടിപ്പ്‌; യുവാവ്‌ അറസ്‌റ്റില്‍

uploads/news/2019/02/287364/c2.jpg

കോട്ടയം: ജര്‍മനിയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ വിസാത്തട്ടിപ്പു നടത്തിയ കേസില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവ്‌ അറസ്‌റ്റില്‍.
വലിയവേളി തൈവിളാകം ഡെനി ആന്റണി(26)യെയാണു ചെന്നൈയില്‍നിന്ന്‌ എസ്‌.ഐ: എം.ജെ. അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം അറസ്‌റ്റ്‌ ചെയ്‌തത്‌. കോടിമത സ്വദേശിയായ അതുല്‍ അജയന്‍ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ വെസ്‌റ്റ്‌ സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍ നിര്‍മല്‍ ബോസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ കോടതി റിമാന്‍ഡ്‌ ചെയ്‌തു. നിരവധിപ്പേരില്‍നിന്നു ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത പ്രതിയെക്കുറിച്ച്‌ ആദ്യം ഈസ്‌റ്റ്‌ സ്‌റ്റേഷനിലായിരുന്നു പരാതി കൊടുത്തത്‌.
പിന്നീടാണ്‌ വെസ്‌റ്റ്‌ സ്‌റ്റേഷനിലേക്കു കേസ്‌ മാറ്റിയത്‌. ഇതിനിടെ രണ്ടാഴ്‌ച മുമ്പ്‌ ഈസ്‌റ്റ്‌ സ്‌റ്റേഷനില്‍ ലഭിച്ച വിവരത്തെത്തുടര്‍ന്നായിരുന്നു പിടികൂടിയത്‌. ആറു മാസം മുമ്പു സുഹൃത്തുകള്‍ മുഖേനയാണ്‌ അതുലുമായി പ്രതി ബന്ധപ്പെട്ടത്‌. തുടര്‍ന്ന്‌ പാസ്‌പോര്‍ട്ടും സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളും ഇയാള്‍ വാങ്ങി. വിസയുടെ ആവശ്യങ്ങള്‍ക്കായി രണ്ടര ലക്ഷം രൂപയും തട്ടിയെടുത്തു.
മാസങ്ങള്‍ കഴിഞ്ഞിട്ടും പണമോ സര്‍ട്ടിഫിക്കറ്റോ വിസയോ ലഭിക്കാതെ വന്നതോടെയാണു തട്ടിപ്പിനിരയായെന്നു പരാതിക്കാരനു മനസിലായത്‌. വിളിക്കുമ്പോള്‍ ഉടന്‍ വിസ ശരിയാകുമെന്നായിരുന്നു ഡെനിയുടെ മറുപടി. പിന്നീട്‌ ഫോണ്‍ എടുക്കാതായി. തിരുവനന്തപുരം, വയനാട്‌, അങ്കമാലി, ചങ്ങനാശേരി എന്നിവിടങ്ങളില്‍ ഇയാള്‍ക്കെതിരേ കേസുണ്ടെന്നു പോലീസ്‌ അറിയിച്ചു. അങ്കമാലിയില്‍ സമാനരീതിയില്‍ തട്ടിപ്പ്‌ നടത്തിയതിനു കോടതി ശിക്ഷിച്ചിരുന്നു.

Ads by Google
Tuesday 12 Feb 2019 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW