Tuesday, February 12, 2019 Last Updated 0 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 01.48 AM

മകളെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കനു ജീവപര്യന്തം

uploads/news/2019/02/287361/c3.jpg

ആലപ്പുഴ : പന്ത്രണ്ടു വയസു മുതല്‍ മകളെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു.
ചെങ്ങന്നൂര്‍ സ്വദേശിയായ അമ്പതുകാരനെയാണ്‌ ആലപ്പുഴ അഡീഷണല്‍ ഡിസ്‌ട്രിക്‌ട്‌ ആന്‍ഡ്‌ സെഷന്‍സ്‌ ജഡ്‌ജി എസ്‌.എച്ച്‌. പഞ്ചാപകേശന്‍ ആജീവനാന്തം ശിക്ഷിച്ചു വിധിപ്രസ്‌താവിച്ചത്‌. ഇന്ത്യന്‍ ശിക്ഷാ നിയമം 376 എഫ്‌, 376 എന്‍, ജുവനൈല്‍ ജസ്‌റ്റിസ്‌ ആക്‌ട്‌ 23 വകുപ്പുകള്‍ പ്രകാരമാണ്‌ ശിക്ഷ. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത്‌ ജീവിതാന്ത്യംവരെ തടവില്‍ കഴിയണമെന്ന്‌ വിധി ന്യായത്തില്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌. കൂടാതെ രണ്ടുലക്ഷം രൂപ പിഴയൊടുക്കണം. തുക എയ്‌ഡ്‌സ്‌ ബാധിതയായി പ്രത്യേക പരിചരണകേന്ദ്രത്തില്‍ കഴിയുന്ന പെണ്‍കുട്ടിക്ക്‌ നല്‍കണം. ഒപ്പം കേരള വിക്‌ടിംസ്‌ കോമ്പന്‍സേഷന്‍ റൂള്‍സ്‌ പ്രകാരമുള്ള സഹായങ്ങള്‍ ഇരയ്‌ക്ക്‌ ലഭ്യമാക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ്‌ അതോറിറ്റിയെ കോടതി ചുമതലപ്പെടുത്തി.
പ്രതിയും നിരന്തരം പീഡനത്തിനിരയായ മകളും എയ്‌ഡ്‌സ് ബാധിതരാണ്‌. ഇയാളുടെ ഭാര്യ എയ്‌ഡ്‌സ്‌ ബാധിതയായി 2012-ല്‍ മരിച്ചിരുന്നു.
മാതാവ്‌ ജീവിച്ചിരിക്കെ 12 വയസു മുതല്‍ കുട്ടിയെ ഇയാള്‍ ശാരീരകമായി ചൂഷണം ചെയ്‌തെന്നാണു കേസ്‌. 2013 ന്‌ ഓഗസ്‌റ്റ്‌ 30 വരെ ഇതു തുടര്‍ന്നു. അന്നു പെണ്‍കുട്ടിക്കു 19 വയസായിരുന്നു. ഇതുസംബന്ധിച്ചു പെണ്‍കുട്ടിയില്‍നിന്നു പ്രദേശവാസിയായ അംഗന്‍വാടി വര്‍ക്കര്‍ക്കു ലഭിച്ച വിവരമാണു വഴിത്തിരിവായത്‌. അവര്‍ കുടുംബശ്രീ മിഷന്‍ ആലപ്പുഴ ജില്ലാ കോ-ഓര്‍ഡിനേറ്ററെ അറിയിച്ചതോടെയാണ്‌ നടക്കുന്ന പീഡനത്തെക്കുറിച്ചു പുറംലോകം അറിഞ്ഞത്‌.അദ്ദേഹം അറിയിച്ചതിനെത്തുടര്‍ന്ന്‌ മെഡിക്കല്‍ കോളജ്‌ വൈസ്‌ പ്രിന്‍സിപ്പലായിരുന്ന ഡോ. സൈറു ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടിയുടെ വീട്ടില്‍ അന്വേഷണത്തിനെത്തി. എന്നാല്‍, പ്രതി ഇവരെ തടഞ്ഞു. ഇതോടെ, ചെങ്ങന്നൂര്‍ പോലീസെത്തി കേസെടുക്കുകയായിരുന്നു.
പ്രതി മഹാരാഷ്‌ട്രയില്‍ സ്വകാര്യ കമ്പനിയില്‍ ജോലിക്കാരനായിരുന്നു. ഇരയായ പെണ്‍കുട്ടിക്ക്‌ ഒരു സഹോദരനുണ്ട്‌. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന്‌ 12 സാക്ഷികളെ വിസ്‌തരിച്ചു. ഗവ. പ്ലീഡറും അഡീഷണല്‍ പബ്ലിക്‌ പ്രോസിക്യൂട്ടറുമായ സി. വിധു ഹാജരായി.

Ads by Google
Tuesday 12 Feb 2019 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW