Tuesday, February 12, 2019 Last Updated 1 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 01.41 AM

ആവേശം ആഹ്‌ളാദം...

uploads/news/2019/02/287360/s2.jpg

കൊച്ചി : ആദ്യം പകച്ചു, പിന്നെ ആവേശത്തോടെ പൊരുതി. അതില്‍ വീണ്ടും പ്രഭയായി പ്രഭാകരന്‍, പിന്തുണച്ച്‌ ലീ.
പ്രോ വോളിബോള്‍ ലീഗില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ ആരാധകര്‍ക്കു പറയാനുള്ളത്‌ മുന്‍പ്‌ പറഞ്ഞതു തന്നെ. പൊരുതി ജയിക്കുന്നവരാണ്‌ ഞങ്ങളുടെ ഹീറോകള്‍. ചെന്നൈ സ്‌പാര്‍ട്ടന്‍സിനെതിരേ രണ്ടിനെതിരേ മൂന്നു സെറ്റുകള്‍ക്കാണ്‌ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് പരാജയപ്പെടുത്തിയത്‌. ആദ്യ രണ്ട്‌ സെറ്റുകള്‍ക്ക്‌ പിന്നില്‍ നിന്നശേഷമായിരുന്നു കൊച്ചിയുടെ ശക്‌തമായ തിരിച്ചുവരവ്‌. സ്‌കോര്‍ 12-15, 10-15, 15-11, 15-13, 15-10. ഈ ജയത്തോടെ കൊച്ചി പ്ലേ ഓഫില്‍ സ്‌ഥാനമുറപ്പിച്ചു. അഖിനിലൂടെ ചെന്നൈയായിരുന്നു ആദ്യപോയിന്റ്‌ നേടിയത്‌. പിന്നാലെ ഡേവിഡ്‌ ലീയിലുടെ കൊച്ചി ഒപ്പം. എന്നാല്‍ വ്യക്‌തമായ മുന്‍തൂക്കമായിരുന്നു ചെന്നൈ സെറ്റില്‍ ഉടനീളം കാഴ്‌ച്ചവച്ചത്‌. രണ്ടാം സെറ്റിലും സ്‌ഥിതി ഒന്നുതന്നെ ചെന്നൈയുടെ സര്‍വുകള്‍ക്കു മുന്‍പില്‍ കൊച്ചി അടിതെറ്റി. എന്നാല്‍ മൂന്നാം സെറ്റുമുതല്‍ കളിമാറി. അദ്യ പോയിന്റ്‌ ചെന്നൈ സ്വന്തമാക്കി. എതിരില്ലാത്ത രണ്ടു പോയിന്റുകള്‍ക്ക്‌ പിന്നില്‍നിന്നശേഷം ചെന്നൈ വരുത്തിയ പിഴവ്‌ മുതലാക്കിയും നവീന്‍, റസല്‍ എന്നിവരിലൂടെ മൂന്നു പോയിന്റ്‌ നേടി. പിന്നാലെ കൊച്ചി കൃത്യമായ ഇടവേളകളില്‍ പോയിന്റുകള്‍ നേടി. സ്‌കോര്‍ 08-04 എന്ന നിലയില്‍ നില്‍ക്കവേ സൂപ്പര്‍ പോയിന്റിലൂടെ ചെന്നൈ തങ്ങളുടെ സ്‌കോര്‍ ആറിലേക്ക്‌ ഉയര്‍ത്തി. പക്ഷേ പിന്നീട്‌ കൊച്ചിയുടെ ദിവസം. ആരാധകര്‍ക്ക്‌ ഉത്സവം. ഒരു സൂപ്പര്‍ പോയിന്റുള്‍പ്പടെ നേടി കൊച്ചി സ്‌കോര്‍ 14-10 എന്നനിലയിലെത്തി. തൊട്ടുപിന്നാലെ പ്രഭാകരന്റെ മികച്ച ഒരു ഷോട്ടിലൂടെ മൂന്നാം സെറ്റ്‌ സ്വന്തമാക്കി. നാലമത്തെ സെറ്റില്‍ കൊച്ചി തുടങ്ങി. ചെന്നൈ വരുത്തിയ പിഴവിലൂടെയായിരുന്നു കൊച്ചിയുടെ ആദ്യ രണ്ടു പോയിന്റുകളും. പ്രവീണ്‍ കുമാറിലൂടെ മൂന്നാമത്തെ പോയിന്റും നേടി. പിന്നാലെ ശക്‌തമായ നീക്കങ്ങളിലൂടെ കളം നിറഞ്ഞ ചെന്നൈ സ്‌കോര്‍ബോര്‍ഡ്‌ ഒപ്പത്തിനൊപ്പമാക്കി. ഇടക്ക്‌ 09-07 എന്ന നിലയില്‍ പിന്നോട്ടുപോയ ചെന്നൈ സൂപ്പര്‍ പോയിന്റിലൂടെ സ്‌കോര്‍ ഒപ്പമെത്തിച്ചു. സ്‌കോര്‍ 10-10 ല്‍ നില്‍ക്കുമ്പോള്‍ സൂപ്പര്‍ പോയിന്റിലൂടെ കൊച്ചി തങ്ങളുടെ സ്‌കോര്‍ 12 ല്‍ എത്തിച്ചു. പിന്നാലെ പ്രവീണ്‍ കുമാറിന്റെ മികച്ച ഒരു ഷോട്ടിലൂടെ കൊച്ചി സ്‌കോര്‍ 13-10 എന്ന നിലയില്‍ എത്തിച്ചു. പിന്നാലെ ചെന്നൈ റൂഡി, അഖിന്‍, നവീന്‍ എന്നിവരിലൂടെ തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും അവസാനം ചെന്നൈ വരുത്തിയ പിഴവിലൂടെതന്നെ കൊച്ചി നാലാം സെറ്റ്‌ സ്വന്തമാക്കി. നാല്‌ സെറ്റുകള്‍ കഴിഞ്ഞപ്പോള്‍ 2-2 എന്ന നിലയില്‍ ടീമുകള്‍ തുല്യതപാലിച്ചതോടെ അഞ്ചാം സെറ്റില്‍ ആവേശം നിറഞ്ഞു. ചെന്നൈയുടെ അഖിനാണ്‌ പോയിന്റ്‌ നേട്ടത്തിന്‌ തുടക്കമിട്ടത്‌. പിന്നാലെ പ്രവീണ്‍ കുമാറിലൂടെ കൊച്ചി ആദ്യപോയിന്റ്‌ കരസ്‌ഥമാക്കി. പിന്നീട്‌ ഒപ്പത്തിനൊപ്പമെന്ന വിധത്തിലായിരുന്നു ടീമുകളുടെ പോയിന്റ്‌ നില. സ്‌കോര്‍ 8-6 ല്‍ നില്‍ക്കവെ നവീന്‍ രാജിന്റെ പിഴവിലൂടെ കൊച്ചി സ്‌കോര്‍ ഒന്‍പതിലേക്കും തുടര്‍ന്ന്‌ ലഭിച്ച സൂപ്പര്‍ പോയിന്റിലൂടെ സ്‌കോര്‍ 11-06 എന്ന നിലയിലേക്കും ഉയര്‍ത്തി. സ്‌കോര്‍ 12-06 ല്‍ നില്‍ക്കവേ തുടര്‍ച്ചയായി മൂന്നു പോയിന്റുകള്‍ നേടി ചെന്നൈ തീരിച്ചുവരവിനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും കൊച്ചി നിറഞ്ഞുനിന്നു. കളികളത്തില്‍ ഓവറോള്‍ പ്രകടനം കാഴ്‌ച്ചവെച്ച ആന്ദ്രോ പദുക്കാണ്‌ കളിയിലെ താരം.

Ads by Google
Tuesday 12 Feb 2019 01.41 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW