Wednesday, April 24, 2019 Last Updated 6 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 01.41 AM

കുല്‍ദീപ്‌ യാദവ്‌ രണ്ടാം സ്‌ഥാനത്ത്‌

uploads/news/2019/02/287358/s6.jpg

ദുബായ്‌: ഇന്ത്യയുടെ കുല്‍ദീപ്‌ യാദവ്‌ രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ ട്വന്റി20 ബൗളര്‍ റാങ്കിങ്ങില്‍ രണ്ടാം സ്‌ഥാനത്തെത്തി. ന്യൂസിലന്‍ഡിനെതിരേ നടന്ന ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തില്‍ മാത്രമാണു കുല്‍ദീപ്‌ കളിച്ചത്‌.
മത്സരത്തില്‍ ഇന്ത്യ നാല്‌ റണ്ണിനു തോറ്റു. ടിം സീഫര്‍ട്ടിന്റെയും കോളിന്‍ മുണ്‍റോയുടെയും വിക്കറ്റെടുക്കാന്‍ ചൈനാമന്‍ ബൗളറിനായി. അഫ്‌ഗാനിസ്‌ഥാന്റെ ലെഗ്‌ സ്‌പിന്നര്‍ റാഷിദ്‌ ഖാന്‍ ഒന്നാംസ്‌ഥാനത്തു തുടരുകയാണ്‌. കുല്‍ദീപിനെ കൂടാതെ മറ്റ്‌ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക്‌ ആദ്യ പത്തില്‍ ഇടംപിടിക്കാനായില്ല. ലെഗ്‌ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹാല്‍ ആറു സ്‌ഥാനങ്ങള്‍ താണ്‌ 17 ലെത്തി. പേസര്‍ ഭുവനേശ്വര്‍ കുമാര്‍ 18-ാം സ്‌ഥാനത്തു തുടര്‍ന്നു. ഇടംകൈയന്‍ സ്‌പിന്നര്‍ കൃനാല്‍ പാണ്ഡ്യ 39 സ്‌ഥാനങ്ങള്‍ കയറി 58 ലെത്തി. ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ ഉപ നായകന്‍ രോഹിത്‌ ശര്‍മ ഏഴാം സ്‌ഥാനത്തേക്കു താണു. രോഹിതിന്റെ ഓപ്പണിങ്‌ ജോഡി ശിഖര്‍ ധവാന്‍ ഒരു സ്‌ഥാനം കയറി 11 ലെത്തി.
പരമ്പരയില്‍ കളിക്കാതിരുന്ന നായകന്‍ വിരാട്‌ കോഹ്ലിക്കും സ്‌ഥാന ചലനമുണ്ടായി. നാല്‌ സ്‌ഥാനങ്ങള്‍ നഷ്‌ടപ്പെട്ട കോഹ്ലി സിംബാബ്‌വേയുടെ ഹാമില്‍ട്ടണ്‍ മസകാഡ്‌സയ്‌ക്കൊപ്പം 19-മനായി. ന്യൂസിലന്‍ഡ്‌ നായകന്‍ കെയ്‌ന്‍ വില്യംസണ്‍ ഒരു സ്‌ഥാനം കയറി 12 ലെത്തി. റോസ്‌ ടെയ്‌ലര്‍ ഏഴു സ്‌ഥാനങ്ങള്‍ കയറി 51 ലും ടിം സീഫര്‍ട്ട്‌ 87 സ്‌ഥാനങ്ങള്‍ കയറി 83 ലുമെത്തി. പേസ്‌ ബൗളര്‍ ടിം സൗത്തി ഏഴ്‌ സ്‌ഥാനങ്ങള്‍ കയറി 30 ലുമെത്തി.

Ads by Google
Tuesday 12 Feb 2019 01.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW