Wednesday, April 24, 2019 Last Updated 6 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 01.41 AM

ടീമിലെടുക്കാത്തതിന്‌ ക്വട്ടേഷന്‍ അമിത്‌ ഭണ്ഡാരിക്കെതിരേ കൈയേറ്റം

uploads/news/2019/02/287357/s5.jpg

ന്യൂഡല്‍ഹി: ഇന്ത്യയുടെ പേസ്‌ ബൗളറായിരുന്ന അമിത്‌ ഭണ്ഡാരിക്കെതിരേ കൈയേറ്റം. സെന്റ്‌ സ്‌റ്റീഫന്‍സ്‌ ക്രിക്കറ്റ്‌ ഗ്രൗണ്ടില്‍ പരിശീലന മത്സരം കണ്ടുകൊണ്ടിരിക്കുകയായിരുന്ന ഭണ്ഡാരിയെ അജ്‌ഞാതര്‍ ഹോക്കി സ്‌റ്റിക്കുകളും ഇരുമ്പ്‌ ദണ്ഡുകളും കൊണ്ട്‌ അടിച്ചു വീഴ്‌ത്തുകയായിരുന്നു.
ഡല്‍ഹി സീനിയര്‍, അണ്ടര്‍ 23 ടീമുകളുടെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനാണ്‌ അമിത്‌ ഭണ്ഡാരി. രണ്ട്‌ സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളും ഭണ്ഡാരിക്കൊപ്പമുണ്ടായിരുന്നു.
തലയ്‌ക്കും ചെവികള്‍ക്കും പരുക്കേറ്റ അമിത്‌ ഭണ്ഡാരിയെ സന്ത്‌ പരമാനന്ദ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയുടെ അണ്ടര്‍ 23 ടീം സെലക്ഷനുമായി ബന്ധപ്പെട്ടാണ്‌ ആക്രമണമുണ്ടായത്‌. പ്രവേശനം ലഭിക്കാതിരുന്ന കളിക്കാരന്റെ ക്വട്ടേഷനാണിതെന്നു ഡല്‍ഹി പോലീസിനു സൂചന ലഭിച്ചു.
സയദ്‌ മുഷ്‌താഖ്‌ അലി ട്രോഫി ട്വന്റി20 ടൂര്‍ണമെന്റിനുള്ള ഡല്‍ഹി ടീമിനെ തെരഞ്ഞെടുക്കാനിരിക്കേയാണു സംഭവം. അനുജ്‌ ധാവയെന്ന കളിക്കാരനാണു സംഭവത്തിനു പിന്നിലെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗുണ്ടകള്‍ക്കൊപ്പം അനുജുമുണ്ടായിരുന്നതായി അവര്‍ പറഞ്ഞു. പോലീസ്‌ എത്തും മുമ്പ്‌ അനുജും ഗുണ്ടകളും ഓടരക്ഷപ്പെട്ടു.

Ads by Google
Tuesday 12 Feb 2019 01.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW