Wednesday, April 24, 2019 Last Updated 5 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 01.41 AM

സ്‌കൂള്‍ അത്‌ലറ്റിക്‌സ്: കേരളം മുന്നോട്ട്‌

uploads/news/2019/02/287355/s3.jpg

നദിയാദ്‌: ഗുജറാത്തിലെ നദിയാദില്‍ നടക്കുന്ന ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ രണ്ടാം ദിവസം കേരളത്തിന്റെ കുതിപ്പ്‌. മൂന്ന്‌ സ്വര്‍ണവും നാല്‌ വെള്ളിയും രണ്ട്‌ വെങ്കലവുമായി കേരളം ഒന്നാമതാണ്‌. രണ്ടാം ദിവസം രണ്ട്‌ സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും കേരളം നേടി. പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹഡില്‍സില്‍ ദേശീയ റെക്കോഡോടെ അപര്‍ണ റോയിയും (13.91 സെക്കന്‍ഡ്‌) പെണ്‍കുട്ടികളുടെ ലോംഗ്‌ജമ്പില്‍ സാന്ദ്ര ബാബുവുമാണ്‌ (5.97 മീറ്റര്‍) സ്വര്‍ണം നേടിയത്‌. അപര്‍ണ സ്വന്തം പേരിലുള്ള ദേശീയ റെക്കോഡാണ്‌ മെച്ചപ്പെടുത്തിയത്‌.
സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ നാല്‌ മിനിറ്റ്‌ 45.08 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌ത് മിന്നു പി. റോയി വെള്ളി നേടി. പെണ്‍കുട്ടികളുടെ ഷോട്ട്‌ പുട്ടില്‍ മേഘ മറിയം മാത്യുവും 3000 മീറ്റര്‍ നടത്തത്തില്‍ സി.കെ.ശ്രീജയും വെങ്കലം നേടി.

Ads by Google
Tuesday 12 Feb 2019 01.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW