Wednesday, April 24, 2019 Last Updated 4 Min 12 Sec ago English Edition
Todays E paper
Ads by Google
ആര്‍. സുരേഷ്‌
Tuesday 12 Feb 2019 01.36 AM

എം.എല്‍.എമാര്‍ക്ക്‌ മത്സരത്തിനുള്ള വിലക്ക്‌ അടൂര്‍ പ്രകാശിനായി പൊളിച്ചെഴുതും, മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷ് മല്‍സരിച്ചേക്കില്ല? ചാലക്കുടിയില്‍ അങ്കത്തിനിറങ്ങാന്‍ സുധീരനുമേല്‍ കനത്ത സമ്മര്‍ദം

കെ.പി.സി.സി. വര്‍ക്കിങ്‌ പ്രസിഡന്റെന്ന നിലയ്‌ക്കു തെരഞ്ഞെടുപ്പിന്റെ ചുക്കാന്‍ കൊടിക്കുന്നില്‍ സുരേഷിനു നല്‍കിയേക്കും. അങ്ങനെവന്നാല്‍, മാവേലിക്കരയിലും മറ്റൊരു സ്‌ഥാനാര്‍ഥിയെ പരിഗണിക്കേണ്ടിവരും. എറണാകുളത്ത്‌ പ്രഫ: കെ.വി. തോമസിനെ മാറ്റണമെന്ന്‌ ആവശ്യമുണ്ടെങ്കിലും യോഗ്യരായ സ്‌ഥാനാര്‍ഥിയെ കിട്ടാത്തതു തോമസിനു നേട്ടമാണ്‌.
Adoor prakash

തിരുവനന്തപുരം: എം.എല്‍.എമാര്‍ പാര്‍ലമെന്റിലേക്കു മത്സരിക്കേണ്ടെന്ന ഹൈക്കമാന്‍ഡ്‌ നിബന്ധന അടൂര്‍ പ്രകാശിന്റെ കാര്യത്തില്‍ മാറ്റിയെഴുതിയേക്കും. ചിറയിന്‍കീഴ്‌ മണ്ഡലത്തില്‍ ശക്‌തനായ മറ്റൊരു സ്‌ഥാനാര്‍ഥിയെ കിട്ടാത്തതാണു കാരണം. ഇതോടൊപ്പം വി.എം. സുധീരനു മേല്‍ മത്സരിക്കാനുള്ള സമ്മര്‍ദമേറി.

തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഇന്നു യു.ഡി.എഫ്‌ യോഗം ചേരും. കഴിഞ്ഞദിവസം കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസ്‌ഥാന നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ സിറ്റിങ്‌ എം.എല്‍.എമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനമാണ്‌ അറിയിച്ചത്‌. അടിയന്തിരഘട്ടത്തില്‍ മാത്രം ഇളവ്‌ അനുവദിക്കാമെന്നും വ്യക്‌തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍, കോന്നി എം.എല്‍.എയായ അടൂര്‍ പ്രകാശിന്‌ ഇളവ്‌ ആവശ്യപ്പെട്ടേക്കും. കെ.പി.സി.സി. വര്‍ക്കിങ്‌ പ്രസിഡന്റെന്ന നിലയ്‌ക്കു തെരഞ്ഞെടുപ്പിന്റെ ചുക്കാന്‍ കൊടിക്കുന്നില്‍ സുരേഷിനു നല്‍കിയേക്കും. അങ്ങനെവന്നാല്‍, മാവേലിക്കരയിലും മറ്റൊരു സ്‌ഥാനാര്‍ഥിയെ പരിഗണിക്കേണ്ടിവരും.

എറണാകുളത്ത്‌ പ്രഫ: കെ.വി. തോമസിനെ മാറ്റണമെന്ന്‌ ആവശ്യമുണ്ടെങ്കിലും യോഗ്യരായ സ്‌ഥാനാര്‍ഥിയെ കിട്ടാത്തതു തോമസിനു നേട്ടമാണ്‌. ചാലക്കുടിയില്‍ സുധീരന്‍ എന്നാണു പറഞ്ഞുകേള്‍ക്കുന്നത്‌.

ഹൈക്കമാന്‍ഡ്‌ സമ്മര്‍ദമേറിയാല്‍ സുധീരനു മറ്റു വഴിയുണ്ടാവില്ല.വടകര, കാസര്‍ഗോഡ്‌ മണ്ഡലങ്ങളില്‍ അനിശ്‌ചിതത്വം തുടരുകയാണ്‌. സീറ്റുകള്‍ സംബന്ധിച്ചു യു.ഡി.എഫിലും ധാരണയായിട്ടില്ല. മുസ്ലീം ലീഗും കേരള കോണ്‍ഗ്രസും(എം) ഓരോ സീറ്റുകള്‍ കൂടുതല്‍ ചോദിച്ചിട്ടുണ്ട്‌. ഉഭയകക്ഷിചര്‍ച്ചയില്‍ ഇതിനായി അവര്‍ സമ്മര്‍ദം ചെലുത്തും. ഒരു സീറ്റ്‌ അധികം വേണമെന്ന ആവശ്യത്തെ കെ.എം. മാണി പിന്തുണയ്‌ക്കുന്നില്ലെങ്കിലും പിന്നോട്ടില്ലെന്ന നിലപാടിലാണു പി.ജെ. ജോസഫ്‌.

ഉഭയകക്ഷിചര്‍ച്ചകള്‍ 18- നാണു തുടങ്ങുക. മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്ര ഇന്ന്‌ എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, പിറവം തുടങ്ങിയ മണ്ഡലങ്ങളിലൂടെയാണ്‌. അതുകൊണ്ടുതന്നെ ആ ദിവസം തങ്ങള്‍ക്കു പങ്കെടുക്കാനാവില്ലെന്ന നിലപാടിലാണു ജേക്കബ്‌ ഗ്രൂപ്പ്‌. അവരും ഒരു സീറ്റിന്‌ അവകാശവാദം ഉന്നയിച്ചിരുന്നവരാണ്‌. ഉഭയകക്ഷി ചര്‍ച്ചയില്‍ കെ.പി.സി.സി പ്രസിഡന്റ്‌ പങ്കെടുക്കാതിരിക്കുന്നതിലും ഘടകകക്ഷികള്‍ക്ക്‌ അതൃപ്‌തിയുണ്ട്‌.

ആര്‍. സുരേഷ്‌

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW