Monday, April 22, 2019 Last Updated 3 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 01.36 AM

വാഗ്‌ദാനം ചെയ്‌ത വീടുകള്‍ നല്‍കിയില്ലെന്ന്‌ നടി മഞ്‌ജു വാര്യര്‍ക്കെതിരേ ആരോപണം

uploads/news/2019/02/287349/k4.jpg

കല്‍പ്പറ്റ: 1.88 കോടി രൂപ ചെലവില്‍, വയനാട്ടിലെ 57 ആദിവാസി കുടുംബങ്ങള്‍ക്കു വീടും മറ്റു സൗകര്യങ്ങളും ഒരുക്കിനല്‍കുമെന്നു സര്‍ക്കാരിനെ അറിയിച്ച നടി മഞ്‌ജു വാര്യര്‍ ഒടുവില്‍ പിന്‍വാങ്ങിയെന്നു പരാതി.
രണ്ടുവര്‍ഷമായിട്ടും വാഗ്‌ദാനം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച്‌ 19-നു മഞ്‌ജുവിന്റെ തൃശൂരിലെ വീട്ടുപടിക്കല്‍ കുടില്‍കെട്ടി സത്യഗ്രഹം നടത്താനൊരുങ്ങി ആദിവാസി കുടുംബങ്ങള്‍.
വയനാട്‌ പനമരം പഞ്ചായത്തിലെ കൈതക്കല്‍ പരപ്പില്‍, പരക്കുനി ഭാഗത്തെ 57 പണിയ കുടുംബങ്ങള്‍ക്കു വീടും മറ്റ്‌ അനുബന്ധസൗകര്യങ്ങളും വാഗ്‌ദാനം ചെയ്‌ത്‌ 2017 ജനുവരി 20-നാണ്‌ മഞ്‌ജു വാര്യര്‍ ഫൗണ്ടേഷന്‍ ജില്ലാ കലക്‌ടര്‍ക്കും പട്ടികജാതി/വര്‍ഗ വകുപ്പുമന്ത്രിക്കും പനമരം പഞ്ചായത്തിനും കത്ത്‌ നല്‍കിയത്‌. കഴിഞ്ഞ പ്രളയത്തില്‍ ഈ പ്രദേശങ്ങളില്‍ വ്യാപകനാശനഷ്‌ടവുമുണ്ടായി. പ്രളയപുനരധിവാസ ഫണ്ട്‌ വിനിയോഗം സംബന്ധിച്ച്‌ ആലോചന ഉയര്‍ന്നപ്പോള്‍ മഞ്‌ജുവാര്യര്‍ ഫൗണ്ടേഷന്‍ 57 ആദിവാസി കുടുംബങ്ങള്‍ക്കു വീടു നിര്‍മിച്ചുനല്‍കാമെന്നു വാഗ്‌ദാനം ചെയ്‌തു. അതിനാല്‍ അവിടെ വേറേ ഫണ്ട്‌ അനുവദിക്കേണ്ടെന്ന്‌ അധികൃതര്‍ തീരുമാനിച്ചു. എന്നാല്‍, ഫൗണ്ടേഷന്‍ തുടര്‍നടപടി സ്വീകരിക്കാതിരുന്നതോടെ, സര്‍ക്കാര്‍ സഹായവും നിഷേധിക്കപ്പെട്ട ആദിവാസികള്‍ ദുരിതത്തിലായെന്നു മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍, പഞ്ചായത്തംഗം എം.എ. ചാക്കോ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഫലത്തില്‍, കേന്ദ്ര-സംസ്‌ഥാനസര്‍ക്കാരുകളുടെ പ്രളയദുരിതാശ്വാസ പദ്ധതികളില്‍നിന്നെല്ലാം തങ്ങള്‍ പുറത്തായെന്നു പരക്കുനിയിലെ വീട്ടമ്മമാരായ മിനി മാരന്‍, ഇന്ദിര വെള്ളന്‍, പാറ്റ വെള്ളന്‍ എന്നിവര്‍ പറഞ്ഞു.വീടിനുപുറമേ ശൗചാലയം, ലൈബ്രറി, പഠന-പരിശീലനകേന്ദ്രം, തൊഴില്‍ പരിശീലനകേന്ദ്രം തുടങ്ങിയവ സ്‌ഥാപിക്കുമെന്നായിരുന്നു ഫൗണ്ടേഷന്റെ വാഗ്‌ദാനം. ഇതേത്തുടര്‍ന്ന്‌ പനമരം പഞ്ചായത്ത്‌ ഭരണസമിതിയോഗംചേര്‍ന്ന്‌ പദ്ധതി അംഗീകരിച്ചു.
സര്‍വേ നടത്തി ഗുണഭോക്‌താക്കളെ തെരഞ്ഞെടുത്തു. റവന്യൂ ഭൂമിയുടെ സ്‌കെച്ചും പ്ലാനും ഫൗണ്ടേഷനു കൈമാറി. തുടര്‍നടപടിയുടെ കാര്യം അന്വേഷിച്ച്‌ മഞ്‌ജുവിന്റെ ഫോണിലേക്കു വിളിച്ചപ്പോള്‍ അവരുടെ പി.എ. മര്യാദയില്ലാതെ പെരുമാറിയെന്നും പഞ്ചായത്തംഗം ചാക്കോ ആരോപിച്ചു. പിന്നീട്‌ ചാക്കോ ജില്ലാകോടതിയില്‍ പരാതി നല്‍കി. രണ്ടു സിറ്റിങ്‌ കഴിഞ്ഞു. 15-നാണ്‌ അടുത്ത സിറ്റിങ്‌. വഞ്ചനാക്കുറ്റത്തിനു പോലീസില്‍ പരാതിപ്പെടാനും തീരുമാനിച്ചതായി ആദിവാസി കുടുംബങ്ങള്‍ അറിയിച്ചു.

Ads by Google
Tuesday 12 Feb 2019 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW