Tuesday, February 12, 2019 Last Updated 2 Min 59 Sec ago English Edition
Todays E paper
Ads by Google
എസ്‌. നാരായണന്‍
Tuesday 12 Feb 2019 01.36 AM

സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിയെരിയുമ്പോള്‍ 'തത്സമയം' ദൃശ്യങ്ങള്‍ പകര്‍ത്തിയ ആ ക്യാമറാമാന്‍ ആര്‌? വാര്‍ത്താ ചാനലുകള്‍ സംപ്രേഷണം ചെയ്‌തതും ഒരേ ദൃശ്യങ്ങള്‍?

പുലര്‍ച്ചെ കുണ്ടമണ്‍ കടവിലെ ആശ്രമത്തിനു തീപിടിക്കുന്നതറിഞ്ഞ്‌ ആദ്യം ഓടിയെത്തിയ ദമ്പതികളാണ്‌ ഒരാള്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതു കണ്ടത്‌. ഏതെങ്കിലും ടി.വി. ചാനല്‍ ക്യാമറാമാനാണെന്നാണ്‌ അവരും പിന്നീടെത്തിയവരും കരുതിയത്‌.
Swami sandeepanadagiri case

തിരുവനന്തപുരം : സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിയെരിയുമ്പോള്‍ "തത്സമയം" ദൃശ്യങ്ങള്‍ പകര്‍ത്തിയ ക്യാമറാമാനെ തേടി പോലീസ്‌. ഇയാളുടെ രേഖാചിത്രം പ്രത്യേകാന്വേഷണസംഘം തയാറാക്കിയെങ്കിലും വ്യക്‌തത ലഭിച്ചിട്ടില്ല. എന്നാല്‍, സംഭവത്തിലെ പ്രതിയുടെ രേഖാചിത്രം പോലീസ്‌ തയാറാക്കിയെന്ന പ്രചാരണം അടിസ്‌ഥാനരഹിതമാണെന്ന്‌ ഉന്നതകേന്ദ്രങ്ങള്‍ വ്യക്‌തമാക്കി. സ്‌ഥലത്തുണ്ടായിരുന്ന ക്യാമറാമാന്റെ രേഖാചിത്രമാണ്‌, ഇയാളെ ആദ്യം കണ്ട ദമ്പതികളുടെ സഹായത്തോടെ, പോലീസ്‌ തയാറാക്കിയത്‌.

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട്‌ സംസ്‌ഥാനം സംഘര്‍ഷഭരിതമായ സന്ദര്‍ഭത്തിലാണ്‌, കഴിഞ്ഞ ഒക്‌ടോബര്‍ 27-നു സ്വാമി സന്ദീപാനന്ദ ഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമം അഗ്‌നിക്കിരയായത്‌. സംഭവം നടന്ന്‌ 100 ദിവസത്തിലേറെയായെങ്കിലും പ്രതികളെ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞില്ല. ഇതോടെ, അന്നു നിഗൂഢസാഹചര്യത്തില്‍ അവിടെയുണ്ടായിരുന്ന ക്യാമറാമാനെ കേന്ദ്രീകരിച്ചാണ്‌ അന്വേഷണം.

പുലര്‍ച്ചെ കുണ്ടമണ്‍ കടവിലെ ആശ്രമത്തിനു തീപിടിക്കുന്നതറിഞ്ഞ്‌ ആദ്യം ഓടിയെത്തിയ ദമ്പതികളാണ്‌ ഒരാള്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതു കണ്ടത്‌. ഏതെങ്കിലും ടി.വി. ചാനല്‍ ക്യാമറാമാനാണെന്നാണ്‌ അവരും പിന്നീടെത്തിയവരും കരുതിയത്‌. തീ പടരുമ്പോഴും അണയ്‌ക്കുമ്പോഴുമെല്ലാം ഇയാള്‍ സ്‌ഥലത്തുണ്ടായിരുന്നെന്നു ദൃക്‌സാക്ഷികള്‍ മൊഴി നല്‍കി. സംഭവവുമായി ബന്ധപ്പെട്ടു വാര്‍ത്താ ചാനലുകള്‍ സംപ്രേഷണം ചെയ്‌തത്‌ ഏറെക്കുറെ ഒരേ ദൃശ്യങ്ങളായിരുന്നുവെന്നതും ദുരൂഹമാണ്‌.


ദൃക്‌സാക്ഷികളുടെ മൊഴികളുടെ അടിസ്‌ഥാനത്തില്‍ ഈ ക്യാമറാമാന്റെ രേഖാചിത്രം തയാറാക്കി അന്വേഷിക്കുകയാണിപ്പോള്‍ പോലീസ്‌. സംഭവത്തേക്കുറിച്ച്‌ ഇയാള്‍ക്കു മുന്‍കൂട്ടി വിവരം ലഭിച്ചിരിക്കാമെന്നും പോലീസ്‌ പറയുന്നു. എന്നാല്‍, സമീപത്തെ സി.സി. ടിവി ക്യാമറകളിലൊന്നും ഇയാളുടെ മുഖം പതിഞ്ഞിട്ടില്ല. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ഡെപ്യൂട്ടി പോലീസ്‌ കമ്മിഷണര്‍ ആര്‍. ആദിത്യയുടെ നേതൃത്വത്തില്‍ സംഘം രൂപീകരിച്ചിരുന്നു. പിന്നീട്‌ ആദിത്യ ശബരിമല ഡ്യൂട്ടിക്കു പോയി. പിന്നാലെ അവധിയുമെടുത്തു.

എസ്‌. നാരായണന്‍

Ads by Google
എസ്‌. നാരായണന്‍
Tuesday 12 Feb 2019 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW