Tuesday, June 18, 2019 Last Updated 4 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 01.36 AM

വി.പി. നിസാറിന്‌ സി. കൃഷ്‌ണന്‍നായര്‍ മാധ്യമ അവാര്‍ഡ്‌

uploads/news/2019/02/287345/k14.jpg

കാസര്‍ഗോഡ്‌: സ്വാതന്ത്ര്യസമരസേനാനിയും കമ്യൂണിസ്‌റ്റ്‌ നേതാവും ദേശാഭിമാനിയുടെ പ്രാദേശിക ലേഖകനുമായിരുന്ന സി. കൃഷ്‌ണന്‍നായരുടെ പേരിലുള്ള മാധ്യമ അവാര്‍ഡ്‌ മംഗളം മലപ്പുറം ജില്ലാ ലേഖകന്‍ വി.പി. നിസാറിന്‌. കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെക്കുറിച്ച്‌ മംഗളം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച "വ്യത്യസ്‌തരല്ല, ഇവര്‍ വ്യക്‌തിത്വമുള്ളവര്‍" എന്ന പരമ്പരയ്‌ക്കാണ്‌ അവാര്‍ഡ്‌.
ദേശാഭിമാനിയുടെ കാഞ്ഞങ്ങാട്‌ ബ്യൂറോ റിപ്പോര്‍ട്ടര്‍ പി.പി. കരുണാകരനും അവാര്‍ഡിന്‌ അര്‍ഹനായി. 14നു വൈകിട്ട്‌ കാസര്‍ഗോഡ്‌ കാലിക്കടവില്‍ നടക്കുന്ന സി. കൃഷ്‌ണന്‍നായര്‍ അനുസ്‌മരണസമ്മേളനത്തില്‍ പതിനായിരം രൂപയും പ്രശസ്‌തിപത്രവും അടങ്ങുന്ന അവാര്‍ഡ്‌ നല്‍കും.
മലപ്പുറം കോഡൂര്‍ വലിയാട്‌ സ്വദേശി വിളഞ്ഞിപ്പുലാന്‍ അബൂബക്കറിന്റെയും അസ്‌മാബിയുടെയും മകനാണ്‌. ഭാര്യ: മുനീറ. മക്കള്‍: റിഫില്‍ഷാന്‍, ഇവാന. ഗ്രാമീണ പത്രപ്രവര്‍ത്തനത്തിനുള്ള സ്‌റ്റേറ്റ്‌സ്‌മാന്‍ ദേശീയ മാധ്യമ പുരസ്‌കാരം, കേരള നിയമസഭയുടെ ആര്‍. ശങ്കരനാരായണന്‍ തമ്പി മാധ്യമഅവാര്‍ഡ്‌, കേരള പട്ടികജാതി വികസന വകുപ്പിന്റെ അംബേദ്‌കര്‍ മാധ്യമ അവാര്‍ഡ്‌, കേരളാ മീഡിയ അക്കാഡമിയുടെ എന്‍.എന്‍. സത്യവ്രതന്‍ മാധ്യമ അവാര്‍ഡ്‌, സോളിഡാരിറ്റി സംസ്‌ഥാന മാധ്യമ അവാര്‍ഡ്‌, പ്രേംനസീര്‍ സൗഹൃദ്‌സമിതിയുടെ അച്ചടി മാധ്യമ അവാര്‍ഡ്‌, തിക്കുറുശി മാധ്യമ അവാര്‍ഡ്‌, നടി ശാന്താദേവിയുടെ പേരില്‍ നല്‍കുന്ന 24 ഫ്രെയിംസ്‌ മാധ്യമ അവാര്‍ഡ്‌, ഇന്‍ഡൊഷെയര്‍ എ.എസ്‌. അനൂപ്‌ സ്‌മാരക മാധ്യമ അവാര്‍ഡ്‌ തുടങ്ങിയ ബഹുമതികള്‍ നിസാറിനു ലഭിച്ചിട്ടുണ്ട്‌.

Ads by Google
Tuesday 12 Feb 2019 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW