Tuesday, February 12, 2019 Last Updated 1 Min 20 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 01.36 AM

മന്ത്രി എ.കെ. ബാലനെതിരേ പി.കെ. ഫിറോസ്‌ : 'അസി. പ്രൈവറ്റ്‌ സെക്രട്ടറിയടക്കം നാലുപേര്‍ക്ക്‌ കിര്‍ത്താഡ്‌സില്‍ വഴിവിട്ടു സ്‌ഥിരംനിയമനം'

uploads/news/2019/02/287344/k13.jpg

കോഴിക്കോട്‌: തന്റെ അസിസ്‌റ്റന്റ്‌ പ്രൈവറ്റ്‌ സെക്രട്ടറി അടക്കം നാലുപേരെ പട്ടികജാതി-വര്‍ഗവിഭാഗത്തിനു കീഴിലുള്ള കിര്‍ത്താഡ്‌സില്‍ ചട്ടംലംഘിച്ച്‌ മന്ത്രി എ.കെ. ബാലന്‍ സ്‌ഥിരംനിയമനം നല്‍കിയതായി ആരോപണം. മന്ത്രി കെ.ടി. ജലീലിന്റെ ബന്ധുനിയമത്തിനെതിരേ നിരന്തരം തെളിവു പുറത്തുവിട്ട യൂത്ത്‌ ലീഗ്‌ നേതാവ്‌ പി.കെ. ഫിറോസാണു പത്രസമ്മേളനത്തില്‍ ബാലനെതിരേ ആരോപണമുന്നയിച്ചത്‌.
അസിസ്‌റ്റന്റ്‌ പ്രൈവറ്റ്‌ സെക്രട്ടറി എ.എന്‍ മണിഭൂഷണ്‍, താത്‌ക്കാലിക ജീവനക്കാരി എഴുത്തുകാരി ഇന്ദു വി. മേനോന്‍, കരാര്‍ ജീവനക്കാരായ
പി.വി.മിനി, എസ്‌.വി. സജിത്‌ കുമാര്‍ എന്നിവര്‍ക്കാണു നിശ്‌ചിതയോഗ്യതയില്ലാതെ ചട്ടം 39 പ്രകാരം സ്‌ഥിരംനിയമനം നല്‍കിയത്‌. നിപ വൈറസ്‌ ബാധിതരെ പരിചരിക്കുന്നതിനിടെ മരിച്ച നഴ്‌സ്‌ ലിനിയുടെ ഭര്‍ത്താവ്‌ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ ജോലി നല്‍കിയ ചട്ടം ഉപയോഗിച്ചാണ്‌ ഇവരെയും സ്‌ഥിരപ്പെടുത്തിയത്‌. ധനവകുപ്പിന്റെയും എതിര്‍പ്പിനെ മറികടന്നാണ്‌ നിയമനമെന്നും ഫിറോസ്‌ ആരോപിച്ചു.
സ്വജനപക്ഷപാതം മറയ്‌ക്കാനായാണു വിവിധ വകുപ്പുകളുടെ എതിര്‍പ്പ്‌ മറികടന്ന്‌മറ്റു മൂന്നു ജീവനക്കാരെ മന്ത്രി ബാലന്‍ മുന്‍കൈയെടുത്തു സ്‌ഥിരപ്പെടുത്തിയത്‌. പ്രബേഷന്‍ സ്‌ഥിരപ്പെടുത്തുന്നതിനെ വകുപ്പുകള്‍ എതിര്‍ത്തെങ്കിലും മന്ത്രി വഴങ്ങിയില്ല. ഇതുസംബന്ധിച്ച രേഖകള്‍ പുറത്തുവിടാന്‍ തയാറാണ്‌. എം.ഫിലും പി.എച്ച്‌.ഡിയും യോഗ്യത വേണ്ട പോസ്‌റ്റുകളിലേക്കാണ്‌ എം.എ. മാത്രമുള്ളവരെ നിയമിച്ചത്‌. ഇതു റദ്ദാക്കണമെന്നും നിയമലംഘനം നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
താന്‍ വ്യാജ രേഖ ചമച്ചെന്ന ജയിംസ്‌ മാത്യു എം.എല്‍.എയുടെ ആരോപണം വസ്‌തുതാ വിരുദ്ധമാണ്‌. ഇന്‍ഫര്‍മേഷന്‍ കേരള ടെക്‌നിക്കല്‍ ഡയറക്‌ടര്‍ ഡി.എസ്‌. നീലകണ്‌ഠനെ നിയമിച്ചതുമായി ബന്ധപ്പെട്ട്‌ ഉന്നയിച്ച ആരോപണങ്ങള്‍ക്ക്‌ തെളിവായി താന്‍ വ്യാജരേഖ പുറത്തുവിട്ടെന്ന ആരോപണം നിലനില്‍ക്കില്ല.
താന്‍ ഉന്നയിച്ച കാര്യം എം.എല്‍.എയുടെ കത്തിലുമുണ്ട്‌. ഈ കത്താണ്‌ വിജിലന്‍സില്‍ കൊടുത്ത പരാതിയില്‍ തെളിവായി സമര്‍പ്പിച്ചത്‌. ഉത്തമബോധ്യത്തോടെയാണ്‌ കത്തു പുറത്തുവിട്ടത്‌. ഏത്‌ അനേ്വഷണവും നടക്കട്ടെ. തന്നെയും ജയിംസ്‌ മാത്യുവിനെയും മന്ത്രി മൊയ്‌തീനെയും കോടിയേരി ബാകൃഷ്‌ണനെയെയും നുണപരിശോധനക്ക്‌ വിധേയമാക്കണമെന്നും ഫിറോസ്‌ ആവശ്യപ്പെട്ടു

Ads by Google
Tuesday 12 Feb 2019 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW