Monday, April 22, 2019 Last Updated 3 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 01.36 AM

ഭരണഘടനാ സ്‌ഥാപനങ്ങള്‍ കേന്ദ്രം അട്ടിമറിക്കുന്നു: ജോസ്‌ കെ. മാണി

uploads/news/2019/02/287341/k10.jpg

ആലപ്പുഴ: അധികാരത്തില്‍ വന്ന നാള്‍ മുതല്‍ ഭരണഘടനാസ്‌ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുകയും രാഷ്‌ട്രീയവല്‍ക്കരിക്കുകയും ചെയ്‌ത ബി.ജെ.പി. സര്‍ക്കാര്‍, ഭരണഘടന തിരുത്തിയെഴുതാനുള്ള ശ്രമമാണ്‌ നടത്തുന്നതെന്ന്‌ കേരളാ കോണ്‍ഗ്രസ്‌(എം) വൈസ്‌ ചെയര്‍മാന്‍ ജോസ്‌ കെ.മാണി എം.പി. ജില്ലയില്‍ കേരളയാത്രയുടെ വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെഡറല്‍ സംവിധാനത്തിന്റെ അടിസ്‌ഥാനമായ കേന്ദ്ര, സംസ്‌ഥാന ബന്ധങ്ങളിലും വികസന സമീപനങ്ങളിലും നിര്‍ണായകപങ്കുള്ള ആസൂത്രണ കമ്മിഷന്‍ ഇല്ലാതാക്കുകയാണ്‌ സര്‍ക്കാര്‍ ആദ്യം ചെയ്‌തത്‌.
സ്വയംഭരണ സ്വഭാവമുള്ള റിസര്‍വ്‌ ബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ നടത്തിയ ഇടപെടലും രാജ്യം കണ്ടതാണ്‌. സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്‌ ഇഷ്‌ടക്കാരനെ സി.ബി.ഐ. ഡയറക്‌ടറായി നിയമിക്കാന്‍ നടത്തിയ നാണംകെട്ട നീക്കങ്ങള്‍ക്കെതിരേ വലിയ പ്രതിഷേധമാണ്‌ ഉയര്‍ന്നത്‌.
ഒരിക്കല്‍കൂടി ബി.ജെ.പി. അധികാരത്തില്‍ വന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ വോട്ടു ചെയ്യാനുള്ള അവകാശം പോലും പൗരന്മാര്‍ക്ക്‌ നഷ്‌ടമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Ads by Google
Tuesday 12 Feb 2019 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW