Monday, April 22, 2019 Last Updated 2 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 01.36 AM

സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡ്‌ : അക്കാഡമി ചെയര്‍മാന്റെ സിനിമ പരിഗണിക്കാനാകില്ലെന്ന്‌; തര്‍ക്കം കോടതിയിലേക്ക്‌

uploads/news/2019/02/287339/k8.jpg

തിരുവനന്തപുരം : സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡിനായി ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമലിന്റെ "ആമി" പരിഗണിക്കുന്നതു സംബന്ധിച്ച തര്‍ക്കം കോടതിയിലേക്ക്‌. സിനിമ പരിഗണിക്കണമെന്ന ആവശ്യം സാംസ്‌കാരിക വകുപ്പ്‌ തള്ളിയതു ചോദ്യംചെയ്‌ത്‌ നിര്‍മാതാവാണു കേസിനു തയാറെടുക്കുന്നത്‌. അക്കാഡമി ഉപാധ്യക്ഷയായ ബീനാ പോള്‍ എഡിറ്റിങ്‌ നിര്‍വഹിച്ച "കാര്‍ബണ്‍ "സിനിമയും അവാര്‍ഡിനു പരിഗണിക്കാനാകില്ലെന്നു എഴുത്തുകാരി കമല സുരയ്യയുടെ ജീവിതം അടിസ്‌ഥാനമാക്കി കമല്‍ സംവിധാനം ചെയ്‌ത സിനിമയില്‍ മുഖ്യവേഷമിട്ടത്‌ മഞ്‌ജു വാര്യരായിരുന്നു. നിരൂപകപ്രശംസ നേടിയ ചിത്രം നിര്‍മാതാവാണ്‌ സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡിനു പരിഗണിക്കാന്‍ സമര്‍പ്പിച്ചത്‌. വിവരമറിഞ്ഞ്‌ സാംസ്‌കാരിക വകുപ്പ്‌ ഇടപെട്ടു. ചലച്ചിത്ര അക്കാഡമി ചെയര്‍മാന്റെ ചിത്രം അവാര്‍ഡിനു പരിഗണിക്കുന്നതു തെറ്റായ സന്ദേശം നല്‍കുമെന്നും അതിനാല്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍, നിര്‍മാതാവ്‌ പിന്‍മാറാന്‍ തയാറല്ല. മികച്ച സംവിധായകനുള്ള അവാര്‍ഡിനു പരിഗണിച്ചില്ലെങ്കിലും, നല്ല സിനിമയ്‌ക്കുള്ള പുരസ്‌കാരത്തിനു പരിഗണിക്കണമെന്നാണ്‌ ആവശ്യം. അതിനിടെ, കമല്‍ ചെയര്‍മാന്‍ സ്‌ഥാനം രാജിവച്ചശേഷം സിനിമ സമര്‍പ്പിക്കാമെന്നു സാംസ്‌കാരിക വകുപ്പില്‍നിന്ന്‌ അഭിപ്രായം വന്നത്‌ അക്കാഡമിയില്‍ പ്രതിഷേധത്തിന്‌ ഇടയാക്കി. രണ്ടുദിവസത്തിനകം തീരുമാനമുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണു നിര്‍മാതാവിന്റെ തീരുമാനം. വേണു സംവിധാനം ചെയ്‌ത്‌ ഫഹദ്‌ ഫാസില്‍ അഭിനയിച്ച കാര്‍ബണിന്റെ അണിയറയില്‍ ബീനാ പോളിന്റെ സാന്നിധ്യമാണു പ്രശ്‌നമാകുന്നത്‌.
ഇതുവരെ 105 ചിത്രങ്ങളാണ്‌ അവാര്‍ഡിനു പരിഗണനയ്‌ക്കായി വന്നിട്ടുള്ളത്‌. അമോല്‍ പലേക്കര്‍, ഹരിഹരന്‍, കെ.പി. കുമാരന്‍ എന്നിവരെയാണു ജൂറി അധ്യക്ഷനായി പരിഗണിക്കുന്നത്‌.
ഈ മാസം തന്നെ സ്‌ക്രീനിങ്‌ പൂര്‍ത്തിയാക്കി, തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം വരുന്നതിനു മുന്‍പ്‌ അവാര്‍ഡ്‌ പ്രഖ്യാപിക്കാനാണു തീരുമാനം.

സി.എസ്‌. സിദ്ധാര്‍ത്ഥന്‍

Ads by Google
Tuesday 12 Feb 2019 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW