Tuesday, February 12, 2019 Last Updated 1 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 01.32 AM

റാഫേല്‍: സി.എ.ജി. റിപ്പോര്‍ട്ട്‌ ഇന്നു പാര്‍ലമെന്റില്‍

uploads/news/2019/02/287309/d4.jpg

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറലി(സി.എ.ജി)ന്റെ റിപ്പോര്‍ട്ട്‌ കേന്ദ്രസര്‍ക്കാര്‍ ഇന്നു പാര്‍ലമെന്റില്‍ സമര്‍പ്പിക്കും. ഏപ്രില്‍-മേയില്‍ പൊതുതെരഞ്ഞെടുപ്പ്‌ നടക്കുന്നതിനാല്‍ നിലവിലെ ലോക്‌സഭയുടെ അവസാനസമ്മേളനമാണിത്‌. സമ്മേളനം അവസാനിക്കുന്നതിനു തലേന്നാണു റിപ്പോര്‍ട്ട്‌ പാര്‍ലമെന്റില്‍ സമര്‍പ്പിക്കുന്നത്‌.
പൊതുതെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡി സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ്‌ ഉയര്‍ത്തുന്ന ഏറ്റവും വലിയ അഴിമതി ആരോപണമാണു ഫ്രാന്‍സില്‍നിന്നു 36 റാഫേല്‍ പോര്‍വിമാനങ്ങള്‍ വാങ്ങിയ ഇടപാട്‌.
ഇടപാട്‌ നടക്കുമ്പോള്‍ കേന്ദ്ര ഫിനാന്‍സ്‌ സെക്രട്ടറിയായിരുന്ന സി.എ.ജി: രാജീവ്‌ മെഹ്‌റിഷിയുടെ താത്‌പര്യങ്ങളും സംശയാസ്‌പദമാണെന്നു കോണ്‍ഗ്രസ്‌ നേതാവ്‌ കപില്‍ സിബല്‍ ആരോപിച്ചു. എന്നാല്‍, ഭരണഘടനാസ്‌ഥാപനമായ സി.എ.ജിയെ കോണ്‍ഗ്രസ്‌ അനാവശ്യമായി സംശയനിഴലിലാക്കുകയാണെന്നു കേന്ദ്രമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി തിരിച്ചടിച്ചു. ഫിനാന്‍സ്‌ സെക്രട്ടറി വെറുമൊരു ഉദ്യോഗസ്‌ഥന്‍ മാത്രമാണെന്ന വിവരം പോലും 10 വര്‍ഷം അധികാരത്തിലിരുന്ന യു.പി.എ. മന്ത്രിമാര്‍ക്ക്‌ അറിയില്ലെന്നു ജെയ്‌റ്റ്‌ലി പരിഹസിച്ചു.
2014 ഒക്‌ടോബര്‍ 24 മുതല്‍ 2015 ഓഗസ്‌റ്റ്‌ 30 വരെയാണു മെഹ്‌റിഷി കേന്ദ്ര ഫിനാന്‍സ്‌ സെക്രട്ടറിയായിരുന്നത്‌. 2015 ഏപ്രിലില്‍ പ്രധാനമന്ത്രി മോഡി ഫ്രാന്‍സ്‌ സന്ദര്‍ശിച്ചപ്പോഴാണ്‌ റാഫേല്‍ ഇടപാട്‌ ഒപ്പുവച്ചതെന്നും കപില്‍ സിബല്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ സെപ്‌റ്റംബര്‍ 19-നും ഒക്‌ടോബര്‍ നാലിനും സി.എ.ജിയെ സന്ദര്‍ശിച്ച്‌ റാഫേല്‍ അഴിമതിക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നെന്നും എന്നാല്‍, താന്‍കൂടി ഉള്‍പ്പെട്ട ഇടപാടിനെതിരേ എങ്ങനെയാണ്‌ അദ്ദേഹത്തിന്‌ അന്വേഷണം നടത്താനാകുകയെന്നും സിബല്‍ ചോദിച്ചു.
റാഫേല്‍ ഇടപാടില്‍ വ്യവസായി അനില്‍ അംബാനിക്കു പ്രധാനമന്ത്രി നരേന്ദ്ര മോഡി ലാഭമുണ്ടാക്കിക്കൊടുത്തെന്ന്‌ ആരോപിച്ച്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രശ്‌നം സജീവമായി നിര്‍ത്തുന്നതിനിടെയാണ്‌ ഇന്നു സി.എ.ജി. റിപ്പോര്‍ട്ട്‌ പാര്‍ലമെന്റില്‍ സമര്‍പ്പിക്കുന്നത്‌.

Ads by Google
Tuesday 12 Feb 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW