Monday, April 22, 2019 Last Updated 0 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 01.32 AM

ഭൂപന്‍ ഹസാരികയുടെ കുടുംബം ഭാരതരത്ന നിഷേധിച്ചു

uploads/news/2019/02/287308/d2.jpg

ഗുവാഹത്തി: പൗരത്വ ബില്ലില്‍ പ്രതിഷേധിച്ചു ഭൂപന്‍ ഹസാരികയ്‌ക്കുള്ള ഭാരത രത്‌ന ബഹുമതി അദ്ദേഹത്തിന്റെ കുടുംബം നിരസിച്ചു. അദ്ദേഹത്തിനു മരണാനന്തര ബഹുമതിയായാണു കേന്ദ്ര സര്‍ക്കാര്‍ ബഹുമതി നല്‍കിയത്‌. ഹസാരികയുടെ മകന്‍ തേസ്‌ ഹസാരികയാണു ബഹുമതി നിരസിച്ചുകൊണ്ടുള്ള അറിയിപ്പ്‌ നല്‍കിയത്‌. അദ്ദേഹം അമേരിക്കയിലാണു താമസം. തേസിന്റെ തീരുമാനത്തോട്‌ യോജിപ്പില്ലെന്നു ഭൂപന്‍ ഹസാരികയുടെ സഹോദരന്‍ സമര്‍ അറിയിച്ചു. പൗരത്വബില്ലിനെതിരേ ബി.ജെ.പി. മുഖ്യമന്ത്രിമാരായ പേമ ഖണ്ഡുവും എന്‍. ബിരേണ്‍ സിങ്ങും ഇന്നലെ രംഗത്തെത്തിയിരുന്നു.

Ads by Google
Tuesday 12 Feb 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW