Wednesday, April 24, 2019 Last Updated 3 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 01.32 AM

രജനീകാന്തിന്റെ മകള്‍ സൗന്ദര്യ വിവാഹിതയായി

uploads/news/2019/02/287306/d11.jpg

ചെന്നൈ: സൂപ്പര്‍ സ്‌റ്റാര്‍ രജനീകാന്തിന്റെ മകള്‍ സൗന്ദര്യ രജനീകാന്ത്‌ വിവാഹിതയായി. നടനും വ്യവസായിയുമായ വിശാഖന്‍ വനങ്കാമുടിയാണു വരന്‍. ചെന്നൈ ലീലാ പാലസ്‌ ഹോട്ടലില്‍ നടന്ന വിവാഹച്ചടങ്ങുകളില്‍ സിനിമാ - രാഷ്‌ട്രീയരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
ഇന്നലെ രാവിലെ 9.30 നും 10 നും മധ്യേയായിരുന്നു വിവാഹച്ചടങ്ങുകള്‍. തമിഴ്‌നാട്‌ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി, കമല്‍ഹാസന്‍, ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്‌റ്റാലിന്‍, വൈകോ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. രജനീകാന്ത്‌, ലത ദമ്പതികളുടെ രണ്ടാമത്തെ മകളാണു സംവിധായികകൂടിയായ സൗന്ദര്യ. അവരുടെ രണ്ടാം വിവാഹമാണിത്‌. 2010 ലായിരുന്നു ആദ്യ വിവാഹം. അശ്വിന്‍ റാംകുമാര്‍ എന്ന വ്യവസായിയുമായുള്ള ആദ്യ വിവാഹത്തില്‍ രണ്ടു വയസുള്ള ഒരു മകനുണ്ട്‌. ധനുഷ്‌ നായകനായ "വേലൈ ഇല്ലാ പട്ടധാരി", അനിമേഷന്‍ ചിത്രമായ "കൊച്ചടയാന്‍" എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്‌തത്‌ സൗന്ദര്യയാണ്‌.

Ads by Google
Tuesday 12 Feb 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW