Monday, April 22, 2019 Last Updated 2 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 01.32 AM

'ദുഷിപ്പിന്റെയും പകപോക്കലിന്റെയും രാഷ്‌ട്രീയം'; പ്രിയങ്കയെ കാത്തുകൊള്ളണം: വാധ്ര

uploads/news/2019/02/287303/d8.jpg

ന്യൂഡല്‍ഹി: രാജ്യത്തു നടക്കുന്നത്‌ ദുഷിപ്പിന്റെയും പകപോക്കലിന്റെയും രാഷ്‌ട്രീയമാണെന്നും പ്രിയങ്കയെ കാത്തുകൊളളണമെന്നും ഭര്‍ത്താവ്‌ റോബര്‍ട്ട്‌ വാധ്‌രയുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റ്‌.
പൂര്‍വ യു.പിയുടെയും പശ്‌ചിമ യു.പിയുടെയും ചുമതലയുള്ള കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറിമാരായി പ്രിയങ്ക ഗാന്ധി വാധ്‌രയും ജ്യോതിരാദിത്യ സിന്ധ്യയും ചുതമലയേറ്റ ഘട്ടത്തിലാണു വാധ്‌രയുടെ പോസ്‌റ്റ്‌.
ഭാര്യക്ക്‌ ആശംസ നേരുന്ന പോസ്‌റ്റില്‍ "നീ എന്റെ ബെസ്‌റ്റ്‌ ഫ്രണ്ട്‌ ആണ്‌. നല്ല ഭാര്യയും കുട്ടികളുടെ നല്ല അമ്മയുമാണ്‌" - വാധ്‌ര കുറിച്ചു. ഉത്തര്‍പ്രദേശിലെയും ഇന്ത്യയിലെ തന്നെയും ജനങ്ങളെ സേവിക്കാനുള്ള പുതുയാത്രയ്‌ക്ക്‌ എല്ലാ ഭാവുകങ്ങളും എന്നാണു പോസ്‌റ്റില്‍.
"രാജ്യത്ത്‌ ദുഷിപ്പിന്റെ രാഷ്‌ട്രീയ പരിതസ്‌ഥിതിയാണ്‌. പക്ഷേ, പ്രിയങ്കയെ നിങ്ങള്‍ ജനങ്ങള്‍ക്കു വിട്ടുതരുന്നു. അവളെ സുരക്ഷിതയായി കാത്തോളണം."- കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സഹോദരീ ഭര്‍ത്താവ്‌ കൂടിയായ വാധ്‌രയുടെ പോസ്‌റ്റ്‌ ഇങ്ങനെ തുടരുന്നു.

Ads by Google
Tuesday 12 Feb 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW