ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാധ്ര ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് തുടങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍തന്നെ 45,000 പേരാണു പ്രിയങ്കയെ പിന്തുടരുന്നത്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് വഴിയാണ് പ്രവര്‍ത്തകരോട് @priyankaganhdi എന്ന അക്കൗണ്ടി
ല്‍ പിന്തുടരാന് ആവശ്യപ്പെട്ടതും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പാര്‍ട്ടി നേതാക്കളായ ജോതിരാധിത്യ സിന്ധ്യ, സച്ചിന് പൈലറ്റ്, അശോക് ഗെലോട്ട്, രണ്‍ദീപ് സിങ് സുര്‍ജേവാല, അഹമ്മദ് പട്ടേല്‍ തുടങ്ങിയവരെയാണ് പ്രിയങ്ക പിന്തുടരുന്നത്. ഇതുവരെ പ്രിയങ്ക ട്വീറ്റുകളൊന്നും ചെയ്തിട്ടില്ല. കഴിഞ്ഞയാഴ്ചയാണ് യു.പി. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ചുമതലയേറ്റത്.