Monday, April 22, 2019 Last Updated 2 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 01.32 AM

പശ്‌ചിമഘട്ടത്തിലെ കൈയേറ്റത്തേക്കുറിച്ച്‌ അറിവില്ലെന്നു കേന്ദ്രം

ന്യൂഡല്‍ഹി: പശ്‌ചിമഘട്ടത്തിലെ കൈയേറ്റങ്ങള്‍ സംബന്ധിച്ചു വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന്‌ കേന്ദ്ര സര്‍ക്കാര്‍. വന നശീകരണംകൊണ്ട്‌ പശ്‌ചിമഘട്ടമേഖലയില്‍ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവുമുണ്ടാകുന്നതിനേക്കുറിച്ച്‌ വനം മന്ത്രാലയം പഠനമൊന്നും നടത്തിയിട്ടില്ല. പശ്‌ചിമഘട്ടമേഖലയിലെ കൈയേറ്റം തടയേണ്ടത്‌ സംസ്‌ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണെന്നും എം.പി. വീരേന്ദ്രകുമാറിന്റെ ചോദ്യത്തിനു മറുപടിയായി വനം, പരിസ്‌ഥിതി മന്ത്രി ഡോ. ഹര്‍ഷ്‌ വര്‍ധന്‍ രാജ്യസഭയില്‍ അറിയിച്ചു.
ജൈവവൈവിധ്യത്താല്‍ സമ്പന്നമായ പശ്‌ചിമഘട്ടത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട്‌ പ്രഫ. മാധവ്‌ ഗാഡ്‌ഗിലിന്റെയും ഡോ. കെ. കസ്‌തൂരിരംഗന്റെയും നേതൃത്വത്തില്‍ രണ്ടു കമ്മിറ്റികളുണ്ടാക്കിയിരുന്നു.

Ads by Google
Tuesday 12 Feb 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW