Monday, April 22, 2019 Last Updated 2 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 01.32 AM

വിദേശയാത്ര: മോയിന്‍ ഖുറേഷിക്ക്‌ ഹൈക്കോടതി നോട്ടീസ്‌

ന്യൂഡല്‍ഹി: നികുതിവെട്ടിപ്പ്‌, ഹവാല ഇടപാട്‌ കേസുകളിലെ പ്രതിയും വന്‍കിട മാംസ വ്യാപാരിയുമായ മോയിന്‍ ഖുറേഷിയുടെ വിദേശയാത്രയക്കു തടയിടാന്‍ സി.ബി.ഐ. വിദേശയാത്ര പോകുന്നതിന്‌ വന്‍തുക കെട്ടിവയ്‌ക്കണമെന്നാവശ്യപ്പെട്ടു സി.ബി.ഐ. സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി മോയിന്‍ ഖുറേഷിക്കു നോട്ടീസ്‌ അയച്ചു.
രണ്ടു കോടി രൂപ മുതല്‍ ആറു കോടി രൂപ വരെ കെട്ടിവച്ചതിനുശേഷമേ ഇന്ത്യയ്‌ക്കു പുറത്തേക്കു മോയിന്‍ ഖുറേഷി പോകാവൂ എന്നാണു സി.ബി.ഐയുടെ ആവശ്യം. യു.എ.ഇ, പാകിസ്‌താന്‍ എന്നിവിടങ്ങളിലേക്കാണു മോയിന്‍ ഖുറേഷിയുടെ യാത്രാ പദ്ധതി. ഇതിനു മുമ്പായി തുക കെട്ടിവയ്‌ക്കണമെന്നു സി.ബി.ഐ. ആവശ്യമുന്നയിക്കുന്നു. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ ജസ്‌റ്റിസ്‌ ചന്ദ്രശേഖര്‍ മോയിന്‍ ഖുറേഷിക്കു നിര്‍ദേശം നല്‍കി. ഈ മാസം 15 മുതല്‍ 23 വരെ യു.എ.ഇയിലും അടുത്തമാസം ആറു മുതല്‍ 20 വരെ പാകിസ്‌താനിലും സന്ദര്‍ശനം നടത്താന്‍ ഖുറേഷിക്ക്‌ വിചാരണക്കോടതി അടുത്തിടെ അനുമതി നല്‍കിയിരുന്നു.

Ads by Google
Tuesday 12 Feb 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW