Tuesday, February 12, 2019 Last Updated 1 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 01.28 AM

ഖഷോഗിയുടെ മൃതദേഹം എവിടെയെന്നറിയില്ലെന്ന്‌ സൗദി മന്ത്രി

uploads/news/2019/02/287290/in5.jpg

വാഷിങ്‌ടണ്‍: കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മൃതദേഹത്തിന്‌ എന്തു സംഭവിച്ചെന്നറിയില്ലെന്നു സൗദി വിദേശകാര്യ സഹമന്ത്രി അദല്‍ അല്‍ ജുബൈര്‍.
തുര്‍ക്കി തലസ്‌ഥാനമായ ഇസ്‌താംബൂളിലെ സൗദി അറേബ്യന്‍ കോണ്‍സുലേറ്റില്‍ ഒക്‌ടോബര്‍ രണ്ടിനു കൊല്ലപ്പെട്ട ഖഷോഗിയുടെ മൃതദേഹം വെട്ടിനുറുക്കി ആസിഡില്‍ ലയിപ്പിച്ച്‌ ഇല്ലാതാക്കിയെന്ന അഭ്യൂഹം നിലനില്‍ക്കെയാണു മന്ത്രി അജ്‌ഞത നടിച്ചത്‌.
കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്റെ അനുചരസംഘം ആസൂത്രിതമായാണു കൊലപാതകം നടത്തിയതെന്നു സൗദി ഭരണകൂടം നേരത്തേ സമ്മതിച്ചിരുന്നു. മുഹമ്മദ്‌ ബിന്‍ സല്‍മാന്റെ ആജ്‌ഞയാണു നടപ്പായതെന്ന്‌ യു.എസ്‌. രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എ. കണ്ടെത്തിയെന്നു വാഷിങ്‌ടണ്‍ പോസ്‌റ്റ്‌ ദിനപത്രം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. എന്നാല്‍ അദ്ദേഹത്തിനു മനസറിവില്ലെന്നാണു സൗദിയുടെ നിലപാട്‌.
ഖഷോഗിയുടെ കൊലപാതകം വലിയ തെറ്റായിരുന്നെന്ന്‌ സി.ബി.എസ്‌. ന്യൂസുമായുള്ള അഭിമുഖത്തില്‍ മന്ത്രി അല്‍ ജുബൈര്‍ പറഞ്ഞു.
ഖഷോഗി കൊലക്കേസില്‍ 11 പ്രതികളെ സൗദിയില്‍ വിചാരണ ചെയ്യുകയാണെന്നും വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്‌ ഇതില്‍ അഞ്ചു പേര്‍ക്കെതിരേയുള്ളതെന്നും റിപ്പോര്‍ട്ടുണ്ട്‌. വിചാരണയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Ads by Google
Tuesday 12 Feb 2019 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW