Tuesday, February 12, 2019 Last Updated 1 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 01.27 AM

ധ്രുവക്കരടികളുടെ അധിനിവേശം : നൊവായ സെല്യം ദ്വീപില്‍ അടിയന്തരാവസ്‌ഥ

മോസ്‌കോ: ധ്രുവക്കരടികളുടെ അധിനിവേശത്തെ തുടര്‍ന്നു റഷ്യയിലെ നൊവായ സെല്യം ദ്വീപില്‍ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. ഇതോടൊപ്പം കരടികളെ ഒഴിവാക്കാനുള്ള പദ്ധതിക്കും തുടക്കമായി.
ഇതിനായി ഒരു പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്‌. ഇവയ്‌ക്ക്‌ മയക്കുമരുന്നുനല്‍കി മനുഷ്യവാസമുള്ള സ്‌ഥലത്തു നിന്നും നീക്കം ചെയ്യുകയാണ്‌ പ്രത്യേക സംഘത്തിന്റെ ദൗത്യം. ഏകദേശം 3,000ത്തോളം ആളുകള്‍ അധിവസിക്കുന്ന ദ്വീപിലാണ്‌ ധ്രുവക്കരടികളുടെ കടന്നുകയറ്റമുണ്ടായിരിക്കുന്നത്‌.
ഇതുമൂലം കുട്ടികളെ സ്‌കൂളില്‍ വിടുന്നതിനോ പുറത്തിറങ്ങുന്നതിനോ ദ്വീപ്‌ നിവാസികള്‍ക്ക്‌ കഴിഞ്ഞിരുന്നില്ല. വണ്ടികളുടെ ഹോണടിച്ചും നായ്‌ക്കളെ വിട്ടും കരടികളെ ഒഴിവാക്കാനുള്ള ശ്രമം ദ്വീപുനിവാസികള്‍ നടത്തിയിരുന്നു. എന്നാല്‍ അതിനൊന്നും കരടിക്കൂട്ടം വഴങ്ങാതെവന്നതോടെയാണ്‌ പ്രശ്‌നം പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ എത്തിക്കാനുള്ള ശ്രമം നടത്തിയത്‌. അതാണ്‌ ഒടുവില്‍ ഫലം കണ്ടത്‌.
ഇതോടെ സംഭവം അടിയന്തരസാഹചര്യമായി പരിഗണിച്ച്‌ ധ്രുവക്കരടികളെ നീക്കം ചെയ്യാനുള്ള ദൗത്യത്തിന്‌ സര്‍ക്കാര്‍ മുന്‍കൈ യെടുക്കുകയായിരുന്നു. കാലാവസ്‌ഥാവ്യതിയാനമാണ്‌ കരടികള്‍ കൂട്ടമായി കരയിലേക്കു കയറാനുള്ള കാരണമായി പരിസ്‌ഥിതിപ്രവര്‍ത്തകരും ശാസ്‌ത്രജ്‌ഞരും ചൂണ്ടിക്കാട്ടുന്നത്‌. ആദ്യമായാണ്‌ ഇത്തരത്തില്‍ കൂട്ടത്തോടെയുള്ള "കടന്നുകയറ്റ"മെന്നാണു ദ്വീപ്‌ നിവാസികള്‍ പറയുന്നത്‌. പത്തും പതിനഞ്ചും കരടികള്‍ അടങ്ങുന്ന സംഘമായാണ്‌ ഇവ മനുഷ്യവാസമുള്ള പ്രദേശങ്ങളിലേക്ക്‌ കടന്നുകയറുന്നത്‌.

Ads by Google
Tuesday 12 Feb 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW