Friday, June 21, 2019 Last Updated 0 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 11 Feb 2019 02.36 PM

'ഒരു ഭഗവത് ഗീതയും കുറേ മുലകളും' ഇന്നായിരുന്നുവെങ്കില്‍ ബഷീറിന്റെ പിന്നീടുള്ള ജീവിതം പോലീസ് കാവലോടെ ആയിരുന്നേനെ: പിണറായി

uploads/news/2019/02/287274/pinarayi.jpg

കൊച്ചി : 'ഭഗവത് ഗീതയും കുറെ മുലകളും' ഇന്നാണ് എഴുതിയിരുന്നത് എങ്കില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ പിന്നീടുള്ള ജീവിതം പോലീസ് കാവലോടെ ആയിരുന്നേനെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്നുള്ള പല എഴുത്തുകാരുടെയും ശൈലിയും എഴുത്തുകളും അത്തരത്തിലായിരുന്നു. നവോത്ഥാന കാലത്തെ എഴുത്തുകാരില്‍ നിന്നും പുതിയ സമൂഹം ഊര്‍ജം പകരണമെന്നും മുഖ്യമന്ത്രി കൊച്ചിയില്‍ നടക്കുന്ന കൃതി പുസ്തകോത്സവത്തില്‍ പറഞ്ഞു.

ഇരുണ്ട കാലത്തേക്ക് നാടിനെ തള്ളിവിടാന്‍ ശ്രമിക്കുമ്പോള്‍ അതിനെ ചെറുത്ത് തോല്‍പ്പിക്കണം. അത്തരത്തിലുള്ള പ്രതിരോധത്തിന്റെ തുടക്കമാണ് വനിതാ മതിലിലൂടെ നാം കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. വനിതാ മതിലിനെതിരെ ഒരുപാട് എതിര്‍ശബ്ദം ഉയര്‍ന്നു. ആ എതിര്‍ ശബ്ദങ്ങളെയൊന്നും ചരിത്രം രേഖപ്പെടുത്തില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW