Monday, July 15, 2019 Last Updated 21 Min 40 Sec ago English Edition
Todays E paper
Ads by Google
Monday 11 Feb 2019 05.00 PM

ഡാലസ്സ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന് നവ സാരഥികൾ

uploads/news/2019/02/287272/Usa110219d.jpg

ഡാലസ്സ്ഡാ : ലസ്സിലെ കേരള ഹിന്ദുസൊസൈറ്റിയുടെ ഇനി വരുന്ന രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി സന്തോഷ് പിള്ള പ്രസിഡന്റായി പുതിയ കമ്മറ്റി അധികാരത്തിൽ വന്നു. വിലാസ് കുമാർ( വൈസ് പ്രസിഡന്റ്), രമണി കുമാർ (സെക്രട്ടറി), സുരേന്ദ്രൻ നായർ (ജോയന്റ് സെക്രട്ടറി ), ഉണ്ണിനായർ (ട്രഷറർ), അയ്യപ്പൻ കുട്ടിനായർ (ജോയിന്റ് ട്രഷറർ), വിനോദ് സി ബി, ജോബി തങ്കപ്പൻ, രാജേഷ് കൈമൾ എന്നിവർ എക്സിക്കുട്ടീവ് കമ്മറ്റി അംഗങ്ങളുമായിരിക്കും. ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൻറെ ദീർഘ കാല പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ട്രസ്റ്റീ ബോർഡിന്റെ ചെയർമാൻ രാജേന്ദ്ര വാരിയർ ആയിരിക്കും.

ക്ഷേത്രപുരോഗതിക്കായി ഒരുമിച്ച് പ്രവർത്തിക്കുവാൻ ഭഗവൽ അനുഗ്രഹമുണ്ടാകണമെന്ന പ്രാർത്ഥനക്ക് ശേഷം പുതിയ കമ്മറ്റി അംഗങ്ങൾ. ശ്രീ ഗുരുവായൂരപ്പനെയും ക്ഷേത്ര സന്ദർശകരേയും ഭക്താദരവോടെ സേവിച്ച് കൊള്ളാമെന്ന് ഭഗവൽ സാന്നിധ്യത്തിൽ പ്രതിജ്ഞ ചെയ്തു.

ഗണപതി ഹോമത്തോടനുബന്ധിച്ച്, രാവിലെ ഏഴ് മണിമുതൽ വൈകിട്ട് ഏഴ് വരെ നിർവിഹ്‌നം നടന്ന വിഷ്ണുസഹസ്ര നാമജപത്തോടെയാണ് കമ്മറ്റി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്

രവി കുമാർ

Ads by Google
Monday 11 Feb 2019 05.00 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW