Wednesday, April 24, 2019 Last Updated 0 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 11 Feb 2019 04.49 PM

സോണി A6400 ഇന്ത്യയിൽ; ലോകത്തിലെ ആദ്യത്തെ എ.ഐ സവിശേഷതയുള്ള മിറർലെസ്സ് ക്യാമറ

sony a6400 mirrorless camera with worlds fastest ai powered

സോണിയുടെ പുതിയ ക്യാമറയായ A6400 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. A6300- നും A6500- നും ഇടയിലുള്ള മറ്റൊരു ക്യാമറയാണ് ഇത്. 0.02 സെക്കൻഡുള്ള ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഓട്ടോഫോക്കസ് സംവിധാനം സോണിക്കുണ്ട്.

ഈ പുതിയ ക്യാമറ ഫെബ്രുവരി 8 മുതൽ സോണിയുടെ ഔട്ട്ലെറ്റിലും, ആൽഫ സ്റ്റോറിലും കൂടാതെ മറ്റുള്ള ഇലക്ട്രോണിക് ഉത്പന്നങ്ങൾ വിൽക്കുന്ന കടയിലും ഇത് ലഭ്യമാകും.

75,990 രൂപയാണ് ഇതിന്റെ വില, എന്നാൽ നിങ്ങൾക്ക് ഇത് 85,990 രൂപയ്ക്ക് 16-50mm ലെൻസോട് കൂടിയ കിറ്റ് ആയി ലഭിക്കും. അല്ലെങ്കിൽ 18-135 എം.എം ലെൻസ് 1,09,990 രൂപയുടെ കിറ്റിലും ലഭിക്കുന്നതാണ്. 'ബിയോൺസ് എക്‌സ് ഇമേജ് പ്രോസസ്സർ' റോട് കൂടിയ ഈ ക്യാമറ 0.02 സെക്കൻഡ് വേഗതയിൽ ഫോക്കസ് ചെയ്യാൻ സാധിക്കും.

ഒരു ഓ.എൽ.ഇ.ഡി വ്യൂഫൈൻഡർ, 32,000 പിക്സൽ ബിന്നിങ് ഇല്ലാതെ 4K വീഡിയോ റെക്കോർഡിംഗ്, 11എഫ്‌.പി.എസ് ബേസ്റ്റ് ഷൂട്ട്, 3 ഡി ഇഞ്ച് ടച്ച് സ്ക്രീൻ എൽ.സി.ഡി, 180 ഡിഗ്രി ടിൽറ്റ് ഫങ്ഷണാലിറ്റി, ബിൽറ്റ്- വൈ-ഫൈ, ബ്ലൂടൂത്ത്, എൻ.എഫ് .സി എന്നിവയും ഇതിന്റെ ഫീച്ചറുകളാണ്.

Ads by Google
Monday 11 Feb 2019 04.49 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW