Wednesday, April 24, 2019 Last Updated 42 Min 14 Sec ago English Edition
Todays E paper
Ads by Google
Monday 11 Feb 2019 04.31 PM

ദിലീപിന് വിദേശത്ത് പോകാന്‍ സെഷന്‍സ് കോടതിയുടെ അനുമതി

'ദേ പുട്ട്' റസ്‌റ്റോറന്റ് ശൃംഖലയുടെ പുതിയ ബ്രാഞ്ച് ഖത്തറില്‍ ഉദ്ഘാടനം ചെയ്യുന്നതിനാണ് ദിലീപ് പോകുന്നത്. 15നാണ് ഉദ്ഘാടനം.
 dileep

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിന് വിദേശ യാത്രയ്ക്ക് കോടതിയുടെ അനുമതി. ഈ മാസം 13 മുതല്‍ 21 വരെ ദുബായ്, ദോഹ എന്നിവിടങ്ങളില്‍ സ്വകാര്യ ആവശ്യത്തിന് പോകുന്നതിനാണ് എറണാകുളം സെഷന്‍സ് കോടതി അനുമതി നല്‍കിയത്.

'ദേ പുട്ട്' റസ്‌റ്റോറന്റ് ശൃംഖലയുടെ പുതിയ ബ്രാഞ്ച് ഖത്തറില്‍ ഉദ്ഘാടനം ചെയ്യുന്നതിനാണ് ദിലീപ് പോകുന്നത്. 15നാണ് ഉദ്ഘാടനം. വിചാരണ നടപടിയേക്ക് കടക്കാനിരിക്കേ ദിലീപിന്റെ വിദേശയാത്രയെ ശക്തമായി എതിര്‍ക്കാനായിരുന്നു പ്രോസിക്യുഷന്‍ തീരുമാനം. വിദേശയാത്ര വിചാരണ വൈകിപ്പിക്കാനാണെന്ന് പ്രോസിക്യുഷന്‍ നിലപാട്.

കഴിഞ്ഞ ഒക്‌ടോബറില്‍ ദേ പുട്ടിന്റെ ഉദ്ഘാടനത്തിനായി ദുബായിലും നവംബറില്‍ 15 മുതല്‍ ജനുവരി അഞ്ചുവരെ സിനിമാ ചിത്രീകരണത്തിനായി ബാങ്കോക്കിലും ഡിസംബര്‍ 15 മുതല്‍ ജനുവരി 30 വരെ ജര്‍മ്മനിയലും ദിലീപ് പോയിരുന്നു. കോടതിയുടെ അനുമതിയോടെയായിരുന്നു ഈ യാത്രകള്‍.

Ads by Google
Ads by Google
Loading...
TRENDING NOW