Monday, February 11, 2019 Last Updated 0 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 11 Feb 2019 03.43 PM

9 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമ്മായിയായ 36 വയസുകാരിക്കെതിരെ കേസ്

child abuse, crime

മലപ്പുറം: 9 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 36 വയസുകാരിക്കെതിരെ കേസെടുത്തു. കഴിഞ്ഞ ആഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്. ചികിത്സ തേടി എത്തിയ ഡോക്ടറുടെ അടുത്ത് ബാലന്‍ പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ വിവരം ചൈല്‍ഡ് ലൈന്‍ അധികൃതരെ അറിയിച്ചു. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിയുടെ മൊഴിയെടുത്ത ശേഷം കേസ് പോലീസിന് കൈമാറുകയായിരുന്നു.

പോക്‌സോ നിയമത്തിലെ 5,6 വകുപ്പുകള്‍ യുവതിക്കെതിരെ ചുമത്തിയിട്ടുണ്ട്. ഒരു വര്‍ഷത്തിലേറെയായി ബാലന്‍ ലൈംഗിക പീഡനത്തിന് ഇരയായതായി ചൈല്‍ഡ് ലൈന്റെ അന്വേഷണത്തില്‍ കണ്ടെത്തി. കുട്ടിയുടെ അമ്മാവന്റെ ഭാര്യയാണ് പീഡിപ്പിച്ച യുവതി. കുട്ടിയുടെ വീടിന് സമീപത്ത് തന്നെയാണ് ആരോപണവിധേയ താമസിക്കുന്നത്. തുടര്‍ച്ചയായ ലൈംഗിക പീഡനം കുട്ടിയുടെ മാനസികാരോഗ്യത്തെ ബാധിച്ചുവെന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പറഞ്ഞു.

ചൈല്‍ഡ് ലൈന്റെ പരാതിയലിലാണ് പ്രാഥമികമായി കേസെടുത്തിട്ടുള്ളതെന്ന് തേഞ്ഞിപ്പാലം എസ്.എഐ ബിനു തോമസ് പറഞ്ഞു. മറ്റ് വിശദാംശങ്ങള്‍ കൂടുതല്‍ അന്വേഷണത്തിന് ശേഷം വ്യക്തമാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരയായ കുട്ടിയുടെ കുടുംബവും യുവതിയുടെ കുടുംബവും തമ്മില്‍ ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പരാതിക്ക് പിന്നില്‍ കുടുംബ വഴക്കാണോയെന്നും അന്വേഷിക്കുമെന്ന് എസ്.ഐ വ്യക്തമാക്കി.

Ads by Google
Monday 11 Feb 2019 03.43 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW