Monday, February 11, 2019 Last Updated 1 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 11 Feb 2019 11.37 AM

താന്‍ ആരുടെയും ജീവിതം തകര്‍ത്തിട്ടില്ല; ആ പ്രേമവും സത്യമല്ല; നിത്യ മേനോന്‍ പറയുന്നു

 about gosip

ഗോസിപ്പുകളെ കുറിച്ചും മലയാളത്തിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ചും പ്രതികരിച്ച് നടി നിത്യ മേനോന്‍. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് നിത്യ ഇക്കാര്യം തുറന്ന് പറഞ്ഞത്. പ്രാണ എന്ന ചിത്രത്തിലൂടെയാണ് നിത്യ വീണ്ടും മലയാളത്തിലേക്ക് തിരിച്ച് വന്നത്.

'' മലയാളം വേണ്ടെന്നു വച്ചു പോയതൊന്നുമല്ല. തമിഴിലും തെലുങ്കിലും നാലു സിനിമ ചെയ്യുമ്പോള്‍ ഒരു വര്‍ഷം അങ്ങു പോകും. പിന്നെ, മലയാളത്തില്‍ എങ്ങനെ അഭിനയിക്കാന്‍. 365 ദിവസവും അഭിനയിക്കുന്ന ആളാണ് ഞാന്‍. 'പ്രാണ'യുടെ കഥ കേട്ടപ്പോള്‍ കൗതുകം തോന്നി. ഹൊറര്‍ മൂഡിലുള്ള ത്രില്ലര്‍. ഞാനാണ് സിനിമയിലെ ഏക കഥാപാത്രം. സിങ്ക് സറൗണ്ട് ഫോര്‍മാറ്റ് മലയാളത്തില്‍ പരീക്ഷിക്കുന്ന സിനിമയാണിത്. മലയാളം, തെ ലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ഒരേ സമയം ഷൂട്ടിങ്. ഒരു സീന്‍ തന്നെ നാലു ഭാഷകളില്‍ ഒറ്റയടിക്ക് ടേക്ക് പോകും. പി.സി. ശ്രീറാമാണ് ക്യാമറ. 'പ്രാണ'യിലേക്ക് വിളിക്കുമ്പോഴേ വികെപി പറഞ്ഞു, 'നിനക്കു മാത്രമാണ് ഇതു ചെയ്യാനാകുക. ഡബ്ബിങ് ഇല്ലാത്തതു കൊണ്ട് നാലു ഭാഷകളും അറിയുന്ന ആള്‍ വേണം അഭിനയിക്കാന്‍.' തമിഴും ഇംഗ്ലിഷും ഉള്‍പ്പെടെ ആറു ഭാഷകള്‍ അറിയാം. പുതിയ ഭാഷകള്‍ പഠിക്കാന്‍ പണ്ടേ ഇഷ്ടമായിരുന്നു. ബംഗാളി പഠിക്കാനാണ് ഇപ്പോഴത്തെ ശ്രമം.'' - നിത്യ പറയുന്നു.

'' ഗോസിപ്പുകളോട് ഒരിക്കലും പ്രതികരിക്കാറില്ല. എന്നുകരുതി അവ മനസ്സിനുണ്ടാക്കുന്ന വേദനയ്ക്ക് ഒട്ടും കുറവുണ്ടാകില്ല. മറ്റുള്ളവരെ വേദനിപ്പിക്കുന്നവര്‍ക്ക് അതിന്റെ കര്‍മഫലം കിട്ടും. ആദ്യപ്രണയത്തില്‍ ഞാന്‍ വളരെ സീരിയസ്സായിരുന്നു. പ്രണയം തകര്‍ന്നപ്പോള്‍ വല്ലാത്ത അവസ്ഥയിലായി. കുറച്ചു കാലത്തേക്ക് പുരുഷന്മാരോടു തന്നെ വെറുപ്പായിരുന്നു. പിന്നീട് പ്രണയങ്ങളൊന്നും സംഭവിച്ചിട്ടില്ല. എന്നിട്ടും ഗോസിപ്പുകള്‍ വന്നു. തെലുങ്കിലെ പ്രമുഖ നടന്റെ വിവാഹബന്ധം തകരാന്‍ ഞാനാണു കാരണമെന്ന തരത്തില്‍ പ്രചരണമുണ്ടായി. ഞങ്ങള്‍ ഒന്നിച്ചഭിനയിച്ച സിനിമ അക്കാലത്ത് റിലീസ് ചെയ്തതാകാം കാരണം. ഏറെ വേദനിച്ച ദിവസങ്ങളായിരുന്നു അത്. ആരോടും ഒന്നും വിശദീകരിക്കാന്‍ പോയില്ല. നമ്മളെ വേദനിപ്പിച്ചവര്‍ക്ക് സന്തോഷം ലഭിച്ചിട്ടുണ്ടാകും. പിന്നെ ആ 'പ്രേമം' സത്യമല്ലെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ടാകും. അദ്ദേഹം വിവാഹ മോചനം നേടിയിട്ട് ഇപ്പോള്‍ ഒരുപാട് നാളായല്ലോ. വാര്‍ത്ത സത്യമാണെങ്കില്‍ ഞങ്ങള്‍ ഇതിനകം വിവാഹിതരാകേണ്ടതല്ലേ. എന്റെ ലോകം എന്റേതു മാത്രമാണ്. വിവാഹം കഴിക്കാന്‍ വേണ്ടി ഒരു വിവാഹത്തിന് ഞാന്‍ ഒരുക്കമല്ല. പറ്റിയ ആളെ കണ്ടുമുട്ടിയാല്‍ വിവാഹം കഴിക്കാം, അത്രമാത്രം.'' - നിത്യ പറയുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW