Friday, June 21, 2019 Last Updated 1 Min 42 Sec ago English Edition
Todays E paper
Ads by Google
Monday 11 Feb 2019 11.23 AM

ട്രോളുകളുടെ രാജകുമാരി; സാനിയ ഇയ്യപ്പന്‍ എന്ന കുസൃതിപ്പെണ്‍കുട്ടി

''ക്വീന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലിടം നേടി, ഇപ്പോള്‍ പ്രേതത്തില്‍ തിളങ്ങുന്ന സാനിയ ഇയ്യപ്പന്റെ സിനിമാ വിശേഷങ്ങളിലൂടെ...''
uploads/news/2019/02/287228/saniyaINW.jpg

ട്രോളുകളുടെ രാജകുമാരി എന്നു വിശേഷിപ്പിക്കാം സാനിയ ഇയ്യപ്പനെ. സാനിയ അഭിനയിച്ച ക്വീന്‍ പുറത്തിറങ്ങിയ ശേഷം സാനിയയുടെ കഥാപാത്രത്തെ ട്രോളര്‍മാര്‍ ആഘോഷപൂര്‍വം ഏറ്റെടുത്തു.

ഡബ്‌സ്മാഷിലൂടെ യും കീകീ ചലഞ്ചിലൂടെയും സോഷ്യല്‍ മീഡിയയിലെ താരമായി മാറിയ സാനിയയുടെ പ്രേതം 2 തിയേറ്ററുകളില്‍ വിജയം കൊയ്യുകയാണ്. ഒപ്പം ലൂസിഫറിന്റെ ഭാഗമായതിന്റെ സന്തോഷവും ഈ കുസൃതിപ്പെണ്‍കുട്ടിയുടെ മുഖത്തുണ്ട്.

പ്രേതം 2


എന്റെ മൂന്നാമത്തെ സിനിമയാണിത്. നിരഞ്ജന എന്ന ഡാന്‍സറുടെ വേഷമാണതില്‍. ഞാനൊരു ഡാന്‍സറായതുകൊണ്ടുതന്നെ ആ കഥാപാത്രം വളരെ കംഫര്‍ട്ടബിളായി ചെയ്യാന്‍ കഴിഞ്ഞു. റോപ് ഡാന്‍സ് സ്വീക്വന്‍സൊക്കെ കുറച്ച് ബുദ്ധിമുട്ടായിരുന്നു. ജയേട്ടനും ദുര്‍ഗചേച്ചിയും ഡെയ്‌നും അമിതുമെല്ലാം സപ്പോര്‍ട്ടീവായിരുന്നു.

പ്രതീക്ഷയുണര്‍ത്തി ലൂസിഫര്‍


ലാലേട്ടന്‍, മഞ്ജു ചേച്ചി, ടൊവിനോ, വിവേക് ഒബ്‌റോയി എന്നിങ്ങനെ സീനിയര്‍ താരങ്ങളുടെ വലിയൊരു നിരയുള്ള ലൂസിഫറില്‍ ഒരു സിനിമ മാത്രം ചെയ്തു വന്ന ആര്‍ട്ടിസ്റ്റ് ഞാന്‍ മാത്രമായിരിക്കും. എനിക്കാ സെറ്റ് വലിയൊരനുഭവമായിരുന്നു. വലിയൊരു സെറ്റിന്റെ ടെന്‍ഷനൊന്നും തരാതെ തന്നെ രാജുചേട്ടന്‍ എന്നെ അഭിനയിപ്പിച്ചു.
uploads/news/2019/02/287228/saniyaINWa.jpg

ഞാന്‍ സാധാരണ ഡയലോഗൊന്നും കാണാതെ പഠിക്കാറില്ല. ഷൂട്ടിനിടയില്‍ ഒരു സീനില്‍ ഡയലോഗ് തെറ്റിച്ചപ്പോള്‍, ഒരു ആര്‍ട്ടിസ്റ്റ് രാവിലെ സെറ്റില്‍ വന്നാല്‍ ചെയ്യേണ്ട കാര്യമെന്താണെന്നറിയാമോ എന്ന് രാജുചേട്ടന്‍ ചോദിച്ചു.

ലൊക്കേഷനിലെത്തിയാല്‍ അന്നത്തെ സീനുകളെന്താണെന്നു മനസിലാക്കണമെന്നും ഡയലോഗുണ്ടെങ്കില്‍ അതൊക്കെ കൃത്യമായി പഠിക്കണമെന്നും പറഞ്ഞു തന്നു. അങ്ങനെ കുറേ കാര്യങ്ങള്‍ പഠിക്കാനായി.

സിനിമയിലേക്ക്


ഡാന്‍സിലൂടെയാണ് ഞാന്‍ സിനിമയിലെത്തിയത്. ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റിഷോയില്‍ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. അമൃത ചാനലിലെ സൂപ്പര്‍ ഡാന്‍സര്‍ സീസണ്‍ 6 ഷോയിലും വിജയിയായിരുന്നു.

ക്വീന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നായികയാക്കാന്‍ പറ്റിയ പെണ്‍കുട്ടികള്‍ ആരെങ്കിലുമുണ്ടോ എന്ന് ഡി ഫോര്‍ ഡാന്‍സ് പ്രൊഡ്യൂസറിനോട് ചോദിച്ചു. അവര്‍ നല്‍കിയ ലിസ്റ്റില്‍ നിന്നാണ് എന്നെ സെലക്ട് ചെയ്തത്. മുമ്പ് ഞാന്‍ ബാലതാരമായി അപ്പോത്തിക്കിരി, ബാല്യകാല സഖി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടായിരുന്നു.

ട്രോളോടു ട്രോള്‍


ക്വീന്‍ റിലീസായശേഷം ചിന്നു എന്ന കഥാപാത്രത്തെ ട്രോളര്‍മാര്‍ ഏറ്റെടുത്തു. പ്രേതത്തില്‍ ഒരു സീനില്‍ ഞാന്‍ തന്നെ ചിന്നുവിനെ ട്രോളിയിട്ടുണ്ട്. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഫ്രണ്ട്‌സ് ഡബ്‌സ്മാഷൊക്കെ ചെയ്യുമ്പോള്‍ ഞാനും കൂടാറുണ്ട്. അടുത്തിടെ കീ കീ ചലഞ്ച് ഞാനും ചെയ്തു. വലിയ തിരക്കൊന്നുമില്ലാത്ത റോഡില്‍ കാര്‍ സ്ലോ ചെയ്താണ് ഞാനാ ചലഞ്ച് ചെയ്തത്.
uploads/news/2019/02/287228/saniyaINWb.jpg

സെലിബ്രിറ്റി ലൈഫ്


എന്റെ പ്രായത്തിന്റെ പ്രത്യേകതയാവാം സെലിബ്രിറ്റി ലൈഫ് ശരിക്കും എന്‍ജോയ് ചെയ്യുന്നുണ്ട്. ഫാമിലിയോടൊപ്പവും ഫ്രണ്ട്‌സിനൊപ്പവും പുറത്തുപോകുമ്പോള്‍ ആളുകള്‍ തിരിച്ചറിയുന്നുണ്ട്.

ഒപ്പം നിന്ന് സെല്‍ഫിയെടുക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ കൂടുതല്‍ ഫോട്ടോസ് അപ്‌ലോഡ് ചെയ്യാനൊക്കെ പലരും പറയുന്നുണ്ടെങ്കിലും എനിക്കത്ര താല്‍പര്യമില്ല. എന്റെ അക്കൗണ്ട് ഫോളോ ചെയ്യുന്നവര്‍ മാത്രം ഫോട്ടോസും അപ്‌ഡേഷനുമൊക്കെ കണ്ടാല്‍ മതിയല്ലോ?

കുടുംബം


അച്ഛന്‍ ഇയ്യപ്പന്‍ എന്‍ജിനീയറാണ്, അമ്മ സന്ധ്യ, ചേച്ചി സാത്വിക, സൈക്കോളജി വിദ്യാര്‍ത്ഥിയാണ്. അവര്‍ മൂന്നുപേരുമാണ് എന്റെ ബാക്‌ബോണ്‍. ഞാനിപ്പോള്‍ ഓപ്പണ്‍ സ്‌കൂളില്‍ പ്ലസ്‌വണ്ണില്‍ പഠിക്കുകയാണ്.

ഞാനും ചിന്നുവും


എന്റെ ജീവിതം തന്നെ മാറ്റിയ സിനിമയാണ് ക്വീന്‍. ക്വീനിലെ ചിന്നുവിനെപ്പോലെ സ്വന്തം പേര് സംസാരത്തിനിടയില്‍ പല തവണ ഉപയോഗിക്കുന്ന ഒരുപാടാളുകളെ ഞാന്‍ കണ്ടിട്ടുണ്ട്.

ക്വീനിലെ മിനി ക്യാരക്ടര്‍ തന്നെയാണ് ഞാന്‍. വെസ്‌റ്റേണ്‍ ഡ്രസ് സ്‌റ്റൈല്‍ ഇഷ്ടപ്പെടുന്ന ആളാണ്. കൂള്‍ ആന്‍ഡ് ടെന്‍ഷന്‍ ഫ്രീ പേഴ്‌സണാണ്. വളരെ ഫ്രീയായി സംസാരിക്കുന്ന, ഒരു പാവം കുട്ടിയാണ് ഞാന്‍.

അശ്വതി അശോക്

Ads by Google
Ads by Google
Loading...
TRENDING NOW