Wednesday, April 24, 2019 Last Updated 40 Min 29 Sec ago English Edition
Todays E paper
Ads by Google
Monday 11 Feb 2019 01.56 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?(11)

uploads/news/2019/02/287205/nithyam.jpg

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) - വിദേശത്ത്‌ നിന്നും സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങള്‍ക്ക്‌ ശാരീരിക ക്ലേശങ്ങള്‍ അനുഭവപ്പെടും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ സ്വന്തമാക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ പ്രതീക്ഷിച്ചിരുന്ന ജോലി ലഭിക്കും. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ പുതിയ കരാറുകളില്‍ ഒപ്പുവയ്‌ക്കും. പിതൃസ്വത്ത്‌ സംബന്ധമായി അഭിപ്രായ വ്യത്യാസമുണ്ടാകും.
ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം ) - അപ്രതീക്ഷിതമായി മേലധികാരിയില്‍നിന്നും ചില വിഷമതകള്‍ ഉണ്ടാകും. വിദേശത്തുള്ളവര്‍ക്ക്‌ ജോലി നഷ്‌ടപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. ഉപരിപഠനത്തിനായി വിദേശത്ത്‌ പോകാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ അനുകൂല സമയം. കുടുംബസ്വത്ത്‌ അനുഭവയോഗത്തില്‍ വന്നുചേരും.
മിഥുനം (മകയിരം , തിരുവാതിര, പുണര്‍തം ) - വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനകാര്യങ്ങളില്‍ താത്‌പര്യം കുറയും. സന്താനങ്ങളുടെ വിവാഹ കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകും. കലാകായിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അംഗീകാരവും സാമ്പത്തികനേട്ടവും പ്രതീക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ വളരെ നാളുകളായി പ്രതീക്ഷിക്കുന്ന ജോലി ലഭിക്കും.
കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) - ബിസിനസ്‌ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ തൊഴിലല്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും. ഗൃഹനിര്‍മ്മാണത്തിനായി പണം ചെലവഴിക്കും. കുടുംബജീവിതത്തിലെ അസംതൃപ്‌തി മാറും. രാഷ്‌ട്രീയരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ പൊതുവേദിയില്‍ ശോഭിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം ) - വിദേശത്ത്‌ നിന്നും മനസിന്‌ സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. നഷ്‌ടപ്പെട്ടു എന്നു കരുതിയ പൂര്‍വികസ്വത്ത്‌ തിരികെ കിട്ടും. കഠിനമായി പരിശ്രമത്തിലൂടെ സാമ്പത്തിക നേട്ടം. മുന്‍കോപം നിയന്ത്രിക്കണം.
കന്നി (ഉത്രം , അത്തം, ചിത്തിര ) - സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും. ഗൃഹനിര്‍മ്മാണത്തിന്‌ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അനുകൂല സമയം. അസാധാരണ വാക്‌ സാമര്‍ത്ഥ്യം പ്രകടമാക്കും. ബിസിനസ്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ സാമ്പത്തിക നേട്ടമുണ്ടാകും. കര്‍മ്മരംഗത്ത്‌ അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും.
തുലാം (ചിത്തിര , ചോതി, വിശാഖം ) - ഏറെ നാളുകളായി ശ്രമിച്ചിരുന്ന സ്‌ഥലം മാറ്റത്തിന്‌ ഉത്തരവ്‌ ലഭിക്കും. സന്താനങ്ങള്‍ക്ക്‌ അഭിവൃദ്ധി ഉണ്ടാകും. സഹോദരാദി ഗുണം ഉണ്ടാകും. ചില കുടുംബസുഹൃത്തുക്കള്‍ എതിരാളിയാകും. എപ്പോഴും മനസില്‍ ഒരുതരം ഭീതിയുണ്ടാകും. അന്യദേശവാസം മൂലം ഗുണാനുഭവം ഉണ്ടാകും.
വൃശ്‌ചികം (വിശാഖം , അനിഴം, തൃക്കേട്ട) - സന്താനങ്ങള്‍ക്ക്‌ അഭിവൃദ്ധി ഉണ്ടാകും. ജീവിതപങ്കാളിയുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. പലവിധത്തില്‍ സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക്‌ മത്സര പരീക്ഷകളില്‍ വിജയ സാധ്യത കാണുന്നു. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും.
ധനു (മൂലം, പൂരാടം, ഉത്രാടം ) - മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും. കഥാകൃത്തുക്കള്‍ക്ക്‌ പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. വിദ്യാര്‍ത്ഥികള്‍ക്ക്‌ അനുകൂല സമയം. പൊതുവെ എല്ലാ കാര്യങ്ങളിലും ഉണര്‍വും ഉന്മേഷവും അനുഭവപ്പെടും.
മകരം (ഉത്രാടം , തിരുവോണം, അവിട്ടം ) - ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. മനസ്സിന്‌ സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. കര്‍മ്മസംബന്ധമായി ധാരാളം യാത്രകള്‍ ആവശ്യമായി വരും. ബിസിനസ്‌ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം.
കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി ) - പ്രമോഷന്‌ ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ തടസങ്ങള്‍ നേരിടും. എല്ലാ കാര്യങ്ങളിലും ചെറിയ അലസത അനുഭവപ്പെടും. പുതിയ സംരംഭം തുടങ്ങാന്‍ അനുകൂല സമയമല്ല. ചെറിയ തോതില്‍ മാനസിക വിഷമങ്ങള്‍ അനുഭവപ്പെടും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം.
മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) - വാഹനമോ ഭൂമിയോ സ്വന്തമാക്കാന്‍ അവസരം ഉണ്ടാകും. പുതിയ സുഹൃദ്‌ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സഹോദരങ്ങളുമായി തീരുമാനിച്ച്‌ പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. കലാപരമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പുതിയ അവസരങ്ങള്‍ ലഭിക്കും.

- അനില്‍ പെരുന്ന - 9847531232

Ads by Google
Monday 11 Feb 2019 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW